
ഭാസ്വാൻ കാശ്യപഗോത്രജോഽരുണരുചിഃ സിംഹാധിപോഽർകഃ സുരോ
ഗുർവിന്ദ്വോശ്ച കുജസ്യ മിത്രമഖിലസ്വാമീ ശുഭഃ പ്രാങ്മുഖഃ |
ശത്രുർഭാർഗവസൗരയോഃ പ്രിയകുജഃ കാലിങ്ഗദേശാധിപോ
മധ്യേ വർതുലപൂർവദിഗ്ദിനകരഃ കുര്യാത് സദാ മംഗളം ||
അർത്ഥം:
സൂര്യഭഗവാൻ കാശ്യപഗോത്രത്തിൽ ജനിച്ചവനാണ്. അരുണവർണ്ണത്തോട് (ചുവപ്പ്) കൂടിയവനാണ്. ചിങ്ങം രാശിയുടെ നാഥനാണ്. വ്യാഴം, ചന്ദ്രൻ, ചൊവ്വ എന്നിവർ അദ്ദേഹത്തിന് മിത്രങ്ങളാണ്. ഈ പ്രപഞ്ചത്തിന്‍റെ മുഴുവൻ നാഥനായി കിഴക്കോട്ട് ദർശനമുള്ളവനാണ്. ശുക്രൻ, ശനി എന്നിവർ ശത്രുക്കളാണ്, ചൊവ്വ പ്രിയപ്പെട്ടവനാണ്. കലിംഗദേശത്തിന്‍റെ അധിപനായ അദ്ദേഹം നവഗ്രഹമണ്ഡലത്തിന്‍റെ മധ്യത്തിൽ വൃത്താകൃതിയിൽ (വട്ടത്തിൽ) സ്ഥിതിചെയ്യുന്നു. ആ സൂര്യഭഗവാൻ നമുക്ക് എപ്പോഴും മംഗളം വരുത്തട്ടെ.
ചന്ദ്രഃ കർകടകപ്രഭുഃ സിതനിഭശ്ചാത്രേയഗോത്രോദ്ഭവ-
ശ്ചാത്രേയശ്ചതുരശ്രവാഽരുണമുഖോ രാകോഡുപഃ ശീതഗുഃ |
ഷട്,സപ്താഗ്നിദശൈകശോഭനഫലോ നോരിർബുധാർകൗ പ്രിയൗ
സ്വാമീ യാമുനജശ്ച പർണസമിധഃ കുര്യാത് സദാ മംഗളം ||
അർത്ഥം:
ചന്ദ്രഭഗവാൻ കർക്കിടകം രാശിയുടെ നാഥനാണ്. വെളുത്ത നിറമുള്ളവനും ആത്രേയ ഗോത്രത്തിൽ ജനിച്ചവനുമാണ്. ചതുരാകൃതിയും അല്പം ചുവന്ന മുഖവുമുള്ളവനാണ്. ബുധനും സൂര്യനുമാണ് അദ്ദേഹത്തിന്‍റെ അടുത്ത മിത്രങ്ങൾ, ശത്രുക്കളായി ആരുമില്ല. യമുനാപ്രദേശത്ത് ജനിച്ചവനും പ്ലാശ് (ചമതയായി) ഉള്ളവനുമായ കുളിർമയുള്ള ചന്ദ്രഭഗവാൻ നമുക്ക് എപ്പോഴും മംഗളം വരുത്തട്ടെ.
ഭൗമോ ദക്ഷിണദിക്ത്രികോണയമദിഗ്വിന്ധ്യേശ്വരഃ ഖാദിരഃ
സ്വാമീ വൃശ്ചികമേഷയോസ്തു സുഗുരുശ്ചാർകഃ ശശീ സൗഹൃദഃ |
ജ്ഞോഽരിഃ ഷട്ത്രിഫലപ്രദശ്ച വസുധാസ്കന്ദൗ ക്രമാദ്ദേവതേ
ഭാരദ്വാജകുലോദ്വഹോഽരുണരുചിഃ കുര്യാത് സദാ മംഗളം ||
അർത്ഥം:
ചൊവ്വാഭഗവാൻ (കുജൻ) തെക്ക് ദിക്കിന്‍റെ നാഥനാണ്. ത്രികോണാകൃതിയുള്ളവനും വിന്ധ്യപർവ്വതത്തിന് നാഥനുമാണ്. കരിങ്ങാലി ചമതയായുള്ളവനും വൃശ്ചികം, മേടം രാശികളുടെ അധിപനുമാണ്. വ്യാഴം, സൂര്യൻ, ചന്ദ്രൻ എന്നിവർ മിത്രങ്ങളും ബുധൻ ശത്രുവുമാണ്. ഭുമീദേവിയും സുബ്രഹ്മണ്യനുമാണ് അദ്ദേഹത്തിന്‍റെ ദേവതകൾ. ഭരദ്വാജഗോത്രത്തിൽ ജനിച്ച ചുവന്ന നിറമുള്ള ചൊവ്വാഭഗവാൻ നമുക്ക് എപ്പോഴും മംഗളം വരുത്തട്ടെ.
സൗമ്യഃ പീത ഉദങ്മുഖഃ സമിദപാമാർഗോഽത്രിഗോത്രോദ്ഭവോ
ബാണേശാനദിശഃ സുഹൃദ്രവിസുതഃ ശാന്തഃ സുതഃ ശീതഗോഃ |
കന്യായുഗ്മപതിർദശാഷ്ടചതുരഃ ഷണ്ണേത്രഗഃ ശോഭനോ
വിഷ്ണുർദേവ്യധിദേവതേ മഗധപഃ കുര്യാത് സദാ മംഗളം ||
അർത്ഥം:
ചന്ദ്രപുത്രനായ ബുധഭഗവാന് മഞ്ഞ നിറമാണ്. വടക്കോട്ട് ദർശനമുള്ള ഇദ്ദേഹത്തിന്‍റെ ചമത നായുരുവി (അപമാർഗ്ഗ) ആണ്. അത്രിഗോത്രത്തിൽ ജനിച്ചവനും അമ്പിന്‍റെ ആകൃതിയുള്ളവനുമാണ്. സൂര്യനും ശുക്രനും മിത്രങ്ങളാണ്. കന്നി, മിഥുനം രാശികളുടെ അധിപനാണ്. മഹാവിഷ്ണുവും ദേവിയുമാണ് ദേവതകൾ. മഗധദേശത്തിന്‍റെ അധിപനായ ബുധഭഗവാൻ നമുക്ക് എപ്പോഴും മംഗളം വരുത്തട്ടെ.
ജീവശ്ചാങ്ഗിരഗോത്രജോത്തരമുഖോ ദീർഘോത്തരാശാസ്ഥിതഃ
പീതോഽശ്വത്ഥസമിച്ച സിന്ധുജനിതശ്ചാപാധിപോ മീനപഃ |
സൂര്യേന്ദുക്ഷിതിജാഃ പ്രിയാ ബുധസിതൗ ശത്രൂ സമാശ്ചാപരേ
സപ്തദ്വേ നവപഞ്ചമേ ശുഭകരഃ കുര്യാത് സദാ മംഗളം ||
അർത്ഥം:
വ്യാഴഭഗവാൻ (ഗുരു) ആംഗിരസ ഗോത്രത്തിൽ ജനിച്ചവനാണ്. വടക്കോട്ട് ദർശനമുള്ളവനും ദീർഘചതുരാകൃതിയുള്ളവനുമാണ്. മഞ്ഞ നിറമുള്ള ഇദ്ദേഹത്തിന്‍റെ ചമത അരയാലാണ്. സിന്ധുദേശത്ത് ജനിച്ച വ്യാഴം ധനു, മീനം രാശികളുടെ നാഥനാണ്. സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നിവർ മിത്രങ്ങളും ബുധൻ, ശുക്രൻ എന്നിവർ ശത്രുക്കളുമാണ്. ജ്ഞാനത്തെ പ്രദാനം ചെയ്യുന്ന വ്യാഴഭഗവാൻ നമുക്ക് എപ്പോഴും മംഗളം വരുത്തട്ടെ.
ശുക്രോ ഭാർഗവഗോത്രജഃ സിതരുചിഃ പൂർവമ്മുഖഃ പൂർവദിക്-
പാഞ്ചാലോ വൃഷപസ്തുലാധിപമഹാരാഷ്ട്രാധിപൗദുംബരഃ |
ഇന്ദ്രാണീമഘവാ ബുധശ്ച രവിജോ മിത്രാർകചന്ദ്രാവരീ
ഷഷ്ഠാകാശവിവർജിതോ ഭൃഗുസുതഃ കുര്യാത് സദാ മംഗളം ||
അർത്ഥം:
ശുക്രഭഗവാൻ ഭാർഗ്ഗവ ഗോത്രത്തിൽ ജനിച്ചവനാണ്. വെളുത്ത നിറമുള്ളവനും കിഴക്കോട്ട് ദർശനമുള്ളവനുമാണ്. ഇടവം, തുലാം രാശികളുടെ നാഥനാണ്. അത്തിയാണ് ചമത. പാഞ്ചാലം, മഹാരാഷ്ട്ര എന്നീ ദേശങ്ങളുടെ അധിപനാണ്. ഇന്ദ്രാണിയും ഇന്ദ്രനുമാണ് ദേവതകൾ. ബുധനും ശനിയും മിത്രങ്ങളും സൂര്യനും ചന്ദ്രനും ശത്രുക്കളുമാണ്. ഭൃഗുമുനിയുടെ പുത്രനായ ശുക്രഭഗവാൻ നമുക്ക് എപ്പോഴും മംഗളം വരുത്തട്ടെ.
മന്ദഃ കൃഷ്ണനിഭഃ സപശ്ചിമമുഖഃ സൗരാഷ്ട്രപഃ കാശ്യപിഃ
സ്വാമീ നക്രസുകുംഭയോർബുധസിതൗ മിത്രൗ കുജേന്ദൂ ദ്വിഷൗ |
സ്ഥാനം പശ്ചിമദിക് പ്രജാപതിയമൗ ദേവൗ ധനുർധാരകഃ
ഷട്ത്രിസ്ഥഃ ശുഭകൃച്ഛനീ രവിസുതഃ കുര്യാത് സദാ മംഗളം ||
അർത്ഥം:
ശനിഭഗവാന് കറുത്ത നിറമാണ്. പടിഞ്ഞാറോട്ട് ദർശനമുള്ളവനും സൗരാഷ്ട്ര ദേശത്തിന്‍റെ അധിപനുമാണ്. കാശ്യപ ഗോത്രത്തിൽ ജനിച്ച ഇദ്ദേഹം മകരം, കുംഭം രാശികളുടെ നാഥനാണ്. ബുധനും ശുക്രനും മിത്രങ്ങളും ചൊവ്വയും ചന്ദ്രനും ശത്രുക്കളുമാണ്. പടിഞ്ഞാറുദിക്കിൽ വില്ലിന്‍റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഇദ്ദേഹത്തിന്‍റെ ദേവതകൾ യമനും പ്രജാപതിയുമാണ്. സൂര്യപുത്രനായ ശനിഭഗവാൻ നമുക്ക് എപ്പോഴും മംഗളം വരുത്തട്ടെ.
രാഹുഃ സിംഹലദേശപോഽപി സതമഃ കൃഷ്ണാങ്ഗശൂർപാസനോ
യഃ പൈഠീനസഗോത്രസംഭവസമിദ്ദൂർവോ മുഖാദ്ദക്ഷിണഃ |
യഃ സർപഃ പശുദൈവതോഽഖിലഗതഃ സൂര്യഗ്രഹേ ഛാദകഃ
ഷട്ത്രിസ്ഥഃ ശുഭകൃച്ച സിംഹകസുതഃ കുര്യാത് സദാ മംഗളം ||
അർത്ഥം:
രാഹുഭഗവാൻ സിംഹള ദേശത്തിന്‍റെ നാഥനാണ്. ഇരുൾ പോലെ കറുത്ത ശരീരമുള്ളവനും മുറത്തിന്‍റെ ആകൃതിയുള്ള പീഠത്തിൽ ഇരിക്കുന്നവനുമാണ്. പൈഠീനസ ഗോത്രത്തിൽ ജനിച്ച ഇദ്ദേഹത്തിന്‍റെ ചമത കറുകപ്പുല്ലാണ്. തെക്കോട്ട് ദർശനമുള്ളവനും സർപ്പരൂപിയുമാണ്. പശുപതി (ശിവൻ) ആണ് ദേവത. സൂര്യഗ്രഹണത്തിന് കാരണഭൂതനായ സിംഹികയുടെ പുത്രനായ രാഹുഭഗവാൻ നമുക്ക് എപ്പോഴും മംഗളം വരുത്തട്ടെ.
കേതുർജൈമിനിഗോത്രജഃ കുശസമിദ്വായവ്യകോണസ്ഥിത-
ശ്ചിത്രാങ്കധ്വജലാഞ്ഛനോ ഹി ഭഗവാൻ യോ ദക്ഷിണാശാമുഖഃ |
ബ്രഹ്മാ ചൈവ തു ചിത്രഗുപ്തപതിമാൻ പ്രീത്യാധിദേവഃ സദാ
ഷട്ത്രിസ്ഥഃ ശുഭകൃച്ച ബർബരപതിഃ കുര്യാത് സദാ മംഗളം ||
അർത്ഥം:
കേതുഭഗവാൻ ജൈമിനി ഗോത്രത്തിൽ ജനിച്ചവനാണ്. ദർഭപ്പുല്ലാണ് അദ്ദേഹത്തിന്‍റെ ചമത. വടക്കുപടിഞ്ഞാറേ കോണിൽ സ്ഥിതിചെയ്യുന്ന ഇദ്ദേഹത്തിന് പല വർണ്ണങ്ങളുള്ള കൊടിയുണ്ട്. തെക്കോട്ട് ദർശനമുള്ളവനാണ്. ബ്രഹ്മാവും ചിത്രഗുപ്തനുമാണ് ദേവതകൾ. ബർബര ദേശത്തിന്‍റെ നാഥനായ കേതുഭഗവാൻ നമുക്ക് എപ്പോഴും മംഗളം വരുത്തട്ടെ.
ഭാസ്വാൻ കാശ്യപഗോത്രജോ-
ഽരുണരുചിഃ സിംഹാധിപോഽർകഃ സുരോ
ഗുർവിന്ദ്വോശ്ച കുജസ്യ മിത്രമഖിലസ്വാമീ ശുഭഃ പ്രാങ്മുഖഃ.
ശത്രുർഭാർഗവസൗരയോഃ പ്രിയകുജഃ കാലിംഗദേശാധിപോ
മധ്യേ വർതുലപൂർവദിഗ്ദിനകരഃ കുര്യാത് സദാ മംഗളം.
ചന്ദ്രഃ കർകടകപ്രഭുഃ സിതനിഭശ്ചാത്രേയ-
ഗോത്രോദ്ഭവ-
ശ്ചാത്രേയശ്ചതുരശ്രവാ-
ഽരുണമുഖോ രാകോഡുപഃ ശീതഗുഃ.
ഷട്സപ്താഗ്നി-
ദശൈകശോഭനഫലോ നോരിർബുധാർകൗ പ്രിയൗ
സ്വാമീ യാമുനജശ്ച പർണസമിധഃ കുര്യാത് സദാ മംഗളം.
ഭൗമോ ദക്ഷിണദിക്ത്രികോണ-
യമദിഗ്വിന്ധ്യേശ്വരഃ ഖാദിരഃ
സ്വാമീ വൃശ്ചികമേഷയോസ്തു സുഗുരുശ്ചാർകഃ ശശീ സൗഹൃദഃ.
ജ്ഞോഽരിഃ ഷട്ത്രിഫലപ്രദശ്ച വസുധാസ്കന്ദൗ ക്രമാദ്ദേവതേ
ഭാരദ്വാജകുലോദ്വഹോ-
ഽരുണരുചിഃ കുര്യാത് സദാ മംഗളം.
സൗമ്യഃ പീത ഉദങ്മുഖഃ സമിദപാമാർഗോ-
ഽത്രിഗോത്രോദ്ഭവോ
ബാണേശാനദിശഃ സുഹൃദ്രവിസുതഃ ശാന്തഃ സുതഃ ശീതഗോഃ.
കന്യായുഗ്മപതിർദശാഷ്ടചതുരഃ ഷണ്ണേത്രഗഃ ശോഭനോ
വിഷ്ണുർദേവ്യധിദേവതേ മഗധപഃ കുര്യാത് സദാ മംഗളം.
ജീവശ്ചാംഗിരഗോത്ര-
ജോത്തരമുഖോ ദീർഘോത്തരാശാസ്ഥിതഃ
പീതോഽശ്വത്ഥസമിച്ച സിന്ധുജനിതശ്ചാപാധിപോ മീനപഃ.
സൂര്യേന്ദുക്ഷിതിജാഃ പ്രിയാ ബുധസിതൗ ശത്രൂ സമാശ്ചാപരേ
സപ്തദ്വേ നവപഞ്ചമേ ശുഭകരഃ കുര്യാത് സദാ മംഗളം.
ശുക്രോ ഭാർഗവഗോത്രജഃ സിതരുചിഃ പൂർവമ്മുഖഃ പൂർവദിക്-
പാഞ്ചാലോ വൃഷപസ്തുലാധിപ-
മഹാരാഷ്ട്രാധിപൗദുംബരഃ.
ഇന്ദ്രാണീമഘവാ ബുധശ്ച രവിജോ മിത്രാർകചന്ദ്രാവരീ
ഷഷ്ഠാകാശവിവർജിതോ ഭഗുസുതഃ കുര്യാത് സദാ മംഗളം.
മന്ദഃ കൃഷ്ണനിഭഃ സപശ്ചിമമുഖഃ സൗരാഷ്ട്രപഃ കാശ്യപിഃ
സ്വാമീ നക്രസുകുംഭയോർബുധസിതൗ മിത്രൗ കുജേന്ദൂ ദ്വിഷൗ.
സ്ഥാനം പശ്ചിമദിക് പ്രജാപതിയമൗ ദേവൗ ധനുർധാരകഃ
ഷട്ത്രിസ്ഥഃ ശുഭകൃച്ഛനീ രവിസുതഃ കുര്യാത് സദാ മംഗളം.
രാഹുഃ സിംഹലദേശപോഽപി സതമഃ കൃഷ്ണാംഗശൂർപാസനോ
യഃ പൈഠീനസഗോത്ര-
സംഭവസമിദ്ദൂർവോ മുഖാദ്ദക്ഷിണഃ.
യഃ സർപഃ പശുദൈവതോഽഖിലഗതഃ സൂര്യഗ്രഹേ ഛാദകഃ
ഷട്ത്രിസ്ഥഃ ശുഭകൃച്ച സിംഹകസുതഃ കുര്യാത് സദാ മംഗളം.
കേതുർജൈമിനിഗോത്രജഃ കുശസമിദ്വായവ്യ-
കോണസ്ഥിതശ്ചിത്രാങ്കധ്വജലാഞ്ഛനോ ഹി ഭഗവാൻ യോ ദക്ഷിണാശാമുഖഃ.
ബ്രഹ്മാ ചൈവ തു ചിത്രഗുപ്തപതിമാൻ പ്രീത്യാധിദേവഃ സദാ
ഷട്ത്രിസ്ഥഃ ശുഭകൃച്ച ബർബരപതിഃ കുര്യാത് സദാ മംഗളം.