Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

ഭൂതനാഥ സുപ്രഭാതം

ശ്രീകണ്ഠപുത്ര ഹരിനന്ദന വിശ്വമൂർതേ
ലോകൈകനാഥ കരുണാകര ചാരുമൂർതേ.
ശ്രീകേശവാത്മജ മനോഹര സത്യമൂർതേ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
ശ്രീവിഷ്ണുരുദ്രസുത മംഗലകോമലാംഗ
ദേവാധിദേവ ജഗദീശ സരോജനേത്ര.
കാന്താരവാസ സുരമാനവവൃന്ദസേവ്യ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
ആശാനുരൂപഫലദായക കാന്തമൂർതേ
ഈശാനജാത മണികണ്ഠ സുദിവ്യമൂർതേ.
ഭക്തേശ ഭക്തഹൃദയസ്ഥിത ഭൂമിപാല
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
സത്യസ്വരൂപ സകലേശ ഗുണാർണവേശ
മർത്യസ്വരൂപ വരദേശ രമേശസൂനോ.
മുക്തിപ്രദ ത്രിദശരാജ മുകുന്ദസൂനോ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
കാലാരിപുത്ര മഹിഷീമദനാശന ശ്രീ-
കൈലാസവാസ ശബരീശ്വര ധന്യമൂർതേ.
നീലാംബരാഭരണ- ശോഭിതസുന്ദരാംഗ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
നാരായണാത്മജ പരാത്പര ദിവ്യരൂപ
വാരാണസീശശിവ- നന്ദന കാവ്യരൂപ.
ഗൗരീശപുത്ര പുരുഷോത്തമ ബാലരൂപ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
ത്രൈലോക്യനാഥ ഗിരിവാസ വനേനിവാസ
ഭൂലോകവാസ ഭുവനാധിപദാസ ദേവ.
വേലായുധപ്രിയ- സഹോദര ശംഭുസൂനോ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
ആനന്ദരൂപ കരധാരിതചാപബാണ
ജ്ഞാനസ്വരൂപ ഗുരുനാഥ ജഗന്നിവാസ.
ജ്ഞാനപ്രദായക ജനാർദനനന്ദനേശ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
അംഭോജനാഥസുത സുന്ദര പുണ്യമൂർതേ
ശംഭുപ്രിയാകലിത- പുണ്യപുരാണമൂർതേ.
ഇന്ദ്രാദിദേവഗണവന്ദിത സർവനാഥ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
ദേവേശ ദേവഗുണപൂരിത ഭാഗ്യമൂർതേ
ശ്രീവാസുദേവസുത പാവനഭക്തബന്ധോ.
സർവേശ സർവമനുജാർചിത ദിവ്യമൂർതേ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
നാരായണാത്മജ സുരേശ നരേശ ഭക്ത-
ലോകേശ കേശവശിവാത്മജ ഭൂതനാഥ.
ശ്രീനാരദാദിമുനി- പുംഗവപൂജിതേശ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
ആനന്ദരൂപ സുരസുന്ദരദേഹധാരിൻ
ശർവാത്മജാത ശബരീശ സുരാലയേശ.
നിത്യാത്മസൗഖ്യ- വരദായക ദേവദേവ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
സർവേശ സർവമനുജാർജിത സർവപാപ-
സംഹാരകാരക ചിദാത്മക രുദ്രസൂനോ.
സർവേശ സർവഗുണപൂർണ- കൃപാംബുരാശേ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.
ഓങ്കാരരൂപ ജഗദീശ്വര ഭക്തബന്ധോ
പങ്കേരുഹാക്ഷ പുരുഷോത്തമ കർമസാക്ഷിൻ.
മാംഗല്യരൂപ മണികണ്ഠ മനോഭിരാമ
ശ്രീഭൂതനാഥ ഭഗവൻ തവ സുപ്രഭാതം.

 

Ramaswamy Sastry and Vighnesh Ghanapaathi

110.0K
16.5K

Comments Malayalam

43881
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Other languages: EnglishTamilTeluguKannada

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon