പഞ്ചാക്ഷരപ്രിയ വിരിഞ്ചാദിപൂജിത പരഞ്ജ്യോതിരൂപഭഗവൻ
പഞ്ചാദ്രിവാസ ശിഖിപിഞ്ഛാവതംസ ജയവാഞ്ഛാനുകൂലവരദ .
പഞ്ചാസ്യവാഹ മണികാഞ്ചീ ഗുണാഞ്ഛിത സുമഞ്ജീര മഞ്ജുലപദ
പഞ്ചാസ്ത്രകോടിരുചിരഞ്ജീകൃതാംഗ സുരസഞ്ജീവനപ്രദ വിഭോ .. 1..
ലീലാവതാര മണിമാലാകലാപ ശരശൂലായുധോജ്ജ്വലകര
ശൈലാഗ്രവാസ മൃഗലീലാമദാലസ കലാധീശ ചാരുവദന .
ഹാലാസ്യനാഥ പദലോലസ്യപാണ്ഡ്യനരപാലസ്യ ബാലവരദ
ശ്രീലാസ്യദേവതരുമൂലാധിവാസ ജഗദാലംബപാസയവിഭോ .. 2..
നൃത്താഭിമോദ നിജഭക്താനുമോദ വിലസത്താര കേശവദന
സത്താപസാർചിത സമസ്താന്തരസ്ഥിത വിശുദ്ധാത്മബോധജനക .
ചിത്താഭിരമ്യ ജഗദോദ്ധാരശക്തിധര ശാർദൂലദുഗ്ധഹരണ
മുഗ്ധാംഗരാഗ മണിയുക്തപ്രഭാരമണ നിത്യം നമോഽസ്തു ഭഗവൻ .. 3..
വേതാലഭൂതഗണനാഥാ വിനോദസുരഗീതാഭിമാനചരിതാ
പാതാലനാകവസുധാധാര പാണ്ഡ്യസുത ചേതോവിമോഹനകര .
വേദാഗമാദിനുതപാദാദികേശ ജഗദാധാര ഭൂതശരണ
വീതാമയാത്മസുഖബോധാ വിഭൂതിധര നാഥാ നമോഽസ്തുഭഗവൻ .. 4..
മന്ദാരകുന്ദകുരുവിന്ദാരവിന്ദ സുമവൃന്ദാദിഹാര സുഷമ
വൃന്ദാരകേന്ദ്രമുനിവൃന്ദാഭിവന്ദ്യപദഃ വന്ദാരുചിന്തിതകര .
കന്ദർപ സുന്ദരസുഗന്ധാനുലേപ ഭവസന്താപശാന്തിദവിഭോ
സന്താനദായക പരന്ധാമ പാഹിസുരബന്ധോ ഹരീശതനയ .. 5..
ധാരാധരാഭ മണിഹാരാവലീവലയ ഹീരാംഗദാതിരുചിര
ധീരാവതംസ ഘനസാരാദി ഭൂതപരിവാരാഭിരമ്യചരിത .
ഘോരാരിമർദന സദാരാമനർതന വിഹാര ത്രിലോക ശരണ
താരാധിനാഥമുഖ മാരാഭിരാമ ജയ വീരാസനസ്ഥിതവിഭോ .. 6..
ജ്ഞാനാഭിഗമ്യ സുരഗാനാഭിരമ്യ ഭവദീനാവനൈക നിപുണ
ജ്ഞാനസ്വരൂപ പരമാനന്ദചിന്മയ ജഗന്നാഥ ഭൂതശരണ .
നാനാമൃഗേന്ദ്രമൃഗയാനന്ദ പാണ്ഡ്യഹൃദയാനന്ദനന്ദന വിഭോ
സൂനായുധാഞ്ചിതസമാനാംഗ പാഹിസുരസേനാസമൂഹഭരണ .. 7..
വേദാന്തസാര വിബുധാദ്ധാര വേത്രധര പാദാരവിന്ദ ശരണം
ഭൂതാധിനാഥ പുരുഹൂതാദി പൂജിത കിരാതാവതാര ശരണം .
ആധാരഭൂത രിപുബാധാവിമോചന സുരാധാരനാഥ ശരണം
നാദാന്തരംഗ ഗുരുനാഥാനതാർത്തിഹര ഗീതാഭിമോദ ശരണം .. 8..