Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

രോഹിണി നക്ഷത്രം

Rohini Nakshatra Symbol

 

ഇടവം രാശിയുടെ 10 ഡിഗ്രി മുതല്‍ 23 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് രോഹിണി. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ നാലാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് രോഹിണിയുടെ പേര് ആൽഡെബറാൻ. 

സ്വഭാവം, ഗുണങ്ങള്‍

  • ദൃഢമായ വീക്ഷണം
  • സൗന്ദര്യം
  • കുലീനത
  • മധുരഭാഷണം
  • മുന്‍കോപം
  • ന്യായത്തില്‍ വിശ്വാസം
  • കാര്യസാമര്‍ത്ഥ്യം
  • അമ്മയുമായി നല്ല ബന്ധം
  • കാരുണ്യം
  • സഹായിക്കുന്ന പ്രകൃതം
  • സഹാനുഭൂതി
  • സൗമ്യമായ പെരുമാറ്റം
  • പ്രകൃതി സ്നേഹം
  • കലകളില്‍ അഭിരുചി
  • സാഹിത്യത്തില്‍ അഭിരുചി
  • കവിത്വം
  • കൃതജ്ഞത
  • സ്ത്രീകള്‍ക്ക് സ്ത്രൈണതയും മാതൃത്വവും ചേര്‍ന്ന സ്വഭാവം

 

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • തിരുവാതിര
  • പൂയം
  • മകം
  • മൂലം
  • പൂരാടം
  • ഉത്രാടം ഒന്നാം പാദം

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • ജലദോഷം
  • ചുമ
  • പനി
  • കഴുത്തില്‍ വീക്കം
  • തൈറോയിഡ് പ്രശ്നങ്ങള്‍
  • തല വേദന
  • വയറ്റില്‍ വേദന
  • കാലുവേദന
  • നെഞ്ചുവേദന
  • നീര്‍വീക്കം
  • സ്ത്രീകള്‍ക്ക് ആര്‍ത്തവപ്രശ്നങ്ങള്‍

 

തൊഴില്‍

രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • ഹോട്ടല്‍
  • കെട്ടിട നിര്‍മ്മാണം
  • പഴങ്ങള്‍
  • പാല്
  • എണ്ണ
  • കണ്ണാടി
  • സുഗന്ധ ദ്രവ്യങ്ങള്‍
  • സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍
  • ജല യാത്ര
  • നാവിക സേന
  • പ്ളാസ്റ്റിക്
  • മരുന്ന്
  • ജലസേചനം
  • കൃഷി
  • കന്നുകാലി വളര്‍ത്തല്‍
  • ഭൂമി വ്യാപാരം
  • ജ്യോതിഷം
  • പുരോഹിതന്‍
  • ജഡ്ജി
  • വക്കീല്‍
  • കല
  • സംഗീതം
  • സാഹിത്യം

 

രോഹിണി നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

ഇവര്‍ക്ക് വജ്രം ശുഭമാണ്.

 

അനുകൂലമായ രത്നം

മുത്ത്

 

അനുകൂലമായ നിറം

വെളുപ്പ്, ചന്ദനം

 

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് രോഹിണി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - ഓ
  • രണ്ടാം പാദം - വാ
  • മൂന്നാം പാദം - വീ
  • നാലാം പാദം - വൂ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ക, ഖ, ഗ, ഘ, ട, ഠ, ഡ, ഢ, അ, ആ, ഇ, ഈ, ശ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

 

ദാമ്പത്യജീവിതം

സൗമ്യവും, സ്നേഹപൂര്‍ണ്ണവും അനുകമ്പയുമുള്ള പെരുമാറ്റം രോഹിണി നക്ഷത്രക്കാരെ നല്ല ജീവിത പങ്കാളികളാക്കുന്നു.

 

പരിഹാരങ്ങള്‍

രോഹിണി നക്ഷത്രക്കാര്‍ക്ക് പൊതുവെ ശനിയുടേയും, രാഹുവിന്‍റേയും, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

 

മന്ത്രം

ഓം പ്രജാപതയേ നമഃ

 

രോഹിണി നക്ഷത്രം

  • ദേവത - പ്രജാപതി
  • അധിപന്‍ - ചന്ദ്രന്‍
  • മൃഗം - പാമ്പ്
  • പക്ഷി - പുള്ള്
  • വൃക്ഷം - ഞാവല്‍
  • ഭൂതം - ഭൂമി
  • ഗണം - മനുഷ്യഗണം
  • യോനി - പാമ്പ് (സ്ത്രീ)
  • നാഡി - അന്ത്യം
  • ചിഹ്നം - വണ്ടി



59.7K
9.0K

Comments

du7wc
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

Knowledge Bank

ദ്വാരകാധീശ ക്ഷേത്രം നിര്‍മ്മിച്ചതാര്?

ശീകൃഷ്ണന്‍റെ പ്രപൗത്രന്‍ വജ്രനാഭന്‍.

ആരാണ് ഗണപതിയുടെ പത്നിമാര്‍?

സിദ്ധിയും ബുദ്ധിയും.

Quiz

ദൈവത്താര്‍മാരില്‍ ശ്രീരാമനുമായി ബന്ധപ്പെട്ടിട്ടുള്ളതാര് ?
മലയാളം

മലയാളം

ജ്യോതിഷം

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon