പൂരാടം നക്ഷത്രം

Purvashada Nakshatra symbol winnow

 

ധനു രാശിയുടെ 13 ഡിഗ്രി 20 മിനിട്ട് മുതല്‍ 26 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് പൂരാടം.

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപതാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് പൂരാടത്തിന്‍റെ പേര് δ Kaus Media and ε Kaus Australis Sagittarii. 

 സ്വഭാവം, ഗുണങ്ങള്‍

 • സൗന്ദര്യം
 • ആകര്‍ഷണീയത
 • ബുദ്ധിശക്തി
 • വിശാലമായ മനസ്
 • മധുരഭാഷണം
 • സുഹൃത്തുക്കളോട് അത്മാര്‍ഥത
 • സ്നേഹമുള്ള പെരുമാറ്റം
 • മറ്റുള്ളവ്രുടെ അഭിപ്രായങ്ങളെ മാനിക്കും
 • സഹായിക്കുന്ന പ്രകൃതം
 • ഒട്ടനവധി സുഹൃത്തുക്കള്‍
 • ശുഭാപ്തിവിശ്വാസം
 • ആത്മവിശ്വാസം
 • മാതാപിതാക്കളില്‍ നിന്നും സഹായക്കുറവ്
 • മദ്ധ്യവയസില്‍ പുരോഗതി
 • കലകളില്‍ താത്പര്യം
 • ആത്മീയതില്‍ താത്പര്യം
 • സൗമ്യമായ പ്രകൃതം
 • വിനയം
 • ക്ഷമാശീലം
 • ഉന്നതമായ ജീവിതനിലവാരം
 • സ്ത്രീകളില്‍ ആഡംബരഭ്രമം

പ്രതികൂലമായ നക്ഷത്രങ്ങള്‍

 • തിരുവോണം
 • ചതയം
 • ഉത്രട്ടാതി
 • പുണര്‍തം കര്‍ക്കിടക രാശി
 • പൂയം
 • ആയില്യം

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

 • നടുവ് വേദന
 • സന്ധിവാതം
 • സയാറ്റിക്ക
 • പ്രമേഹം
 • അജീര്‍ണ്ണം
 • വൃക്കയില്‍ ട്യൂമര്‍
 • അര്‍ബുദം
 • ശ്വാസകോശ രോഗങ്ങള്‍
 • മുട്ട് വേദന
 • ചുമ, ജലദോഷം
 • രക്തദൂഷ്യം
 • ക്ഷീണം

തൊഴില്‍

പൂരാടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

 • നിയമ രംഗം
 • ബാങ്കിങ്ങ്
 • സര്‍ക്കാര്‍ സര്‍വീസ്
 • കന്നുകാലി വളര്‍ത്തല്‍
 • സാമൂഹ്യ സേവനം
 • റെയില്‍വേ
 • ട്രാന്‍സ്പോര്‍ട്ട്
 • ഏവിയേഷന്‍
 • പട്ട് വ്യവസായം
 • റബ്ബര്‍
 • പഞ്ചസാര വ്യവസായം
 • നഴ്സറി
 • സംഗീതം
 • ഹോട്ടല്‍
 • അന്താരാഷ്ട്ര വ്യാപാരം
 • ആരോഗ്യരംഗം

പൂരാടം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമാണ്.

അനുകൂലമായ രത്നം

വജ്രം.

അനുകൂലമായ നിറം

വെളുപ്പ്, മഞ്ഞ.

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച്പൂരാടം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

 • ഒന്നാം പാദം - ഭൂ
 • രണ്ടാം പാദം - ധാ
 • മൂന്നാം പാദം - ഫാ
 • നാലാം പാദം - ഢാ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഉ, ഊ, ഋ, ഷ, ഏ, ഐ, ഹ, ച, ഛ, ജ, ഝ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

സൗമ്യസ്വഭാവമുള്ള പൂരാടം നക്ഷത്രക്കാര്‍ നല്ല ജീവിത പങ്കാളികളായിരിക്കും.

പരിഹാരങ്ങള്‍

പൂരാടം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ശനിയുടേയും, രാഹുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം അദ്ഭ്യോ നമഃ 

പൂരാടം നക്ഷത്രം

 • ദേവത - ജലം
 • അധിപന്‍ - ശുക്രന്‍
 • മൃഗം - വാനരന്‍
 • പക്ഷി - കോഴി
 • വൃക്ഷം - വഞ്ചിമരം
 • ഭൂതം - വായു
 • ഗണം - മനുഷ്യഗണം
 • യോനി - വാനരന്‍ (പുരുഷന്‍)
 • നാഡി - മദ്ധ്യം
 • ചിഹ്നം - മുറം

 

83.6K
1.0K

Comments

xw4us
ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

ലങ്കാ യുദ്ധത്തിൽ ശ്രീരാമന്റെ വിജയത്തിന് വിഭീഷണൻ നൽകിയ വിവരങ്ങൾ എങ്ങനെ സഹായിച്ചു?

ലങ്കയുടെ രഹസ്യങ്ങളെക്കുറിച്ചുള്ള വിഭീഷണൻ്റെ അടുത്ത അറിവ് രാമൻ്റെ തന്ത്രപരമായ നീക്കങ്ങളിൽ നിർണായക പങ്ക് വഹിച്ച് രാവണനെതിരായ വിജയത്തിന് കാര്യമായ സംഭാവന നൽകി. ചില ഉദാഹരണങ്ങൾ - രാവണൻ്റെ സൈന്യത്തിൻ്റെയും അതിൻ്റെ സേനാനായകന്മാരുടെയും ശക്തികളെയും ബലഹീനതകളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ, രാവണൻ്റെ കൊട്ടാരത്തെയും കോട്ടകളെയും കുറിച്ചുള്ള വിശദാംശങ്ങൾ, രാവണൻ്റെ അമരത്വത്തിന്റെ രഹസ്യം. സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടുമ്പോൾ ഉൾവിവരങ്ങൾ ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ, ഒരു സാഹചര്യം, അല്ലെങ്കിൽ പ്രശ്നം എന്നിവയെക്കുറിച്ചുള്ള വിശദമായ ഉൾവിവരങ്ങൾ ശേഖരിക്കുന്നത് നിങ്ങളുടെ തന്ത്രപരമായ ആസൂത്രണത്തിലും തീരുമാനമെടുക്കുന്നതിലും ഉതകും.

സത്യം പരം ധീമഹി എന്നതിലെ സത്യം എന്താണ്?

ശ്രീകൃഷ്ണ ഭഗവാനാണ് ആ പരമമായ സത്യം.

Quiz

സംഗീതാത്മകമായ വേദമേത് ?
Malayalam Topics

Malayalam Topics

ജ്യോതിഷം

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |