ഉത്രാടം നക്ഷത്രം

Uttarashada Nakshatra symbol elephant tusk

 

ധനു രാശിയുടെ 26 ഡിഗ്രി 40 മിനിട്ട് മുതല്‍ മകരം രാശിയുടെ 10 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ഉത്രാടം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തിയൊന്നാമത്തെ നക്ഷത്രമാണ്. 

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ഇതിന്‍റെ പേരാണ് ζ Ascella and σ Nunki Sagittarii

സ്വഭാവം, ഗുണങ്ങള്‍

  • കൃതജ്ഞത
  • ബുദ്ധിശക്തി
  • നല്ല സ്വഭാവം
  • സുഹൃത്തുക്കളെ സഹായിക്കും
  • ആത്മാര്‍ഥത
  • അനുകമ്പ
  • മറ്റുള്ളവരെ ഉപദ്രവിക്കില്ല
  • അടക്കവും ഒതുക്കവും
  • കഠിനാധ്വാനത്തിലൂടെ പുരോഗതി
  • ജീവിതത്തിന്‍റെ തുടക്കത്തില്‍ കഷ്ടപ്പാടുകള്‍

ഉത്രാടം ഒന്നാം പാദക്കാര്‍ മാത്രം

  • അറിവ്
  • ജീവിതം ആസ്വദിക്കും
  • ധാര്‍മ്മികത
  • സഹായിക്കുന്ന സ്വഭാവം

ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ മാത്രം

  • സൂക്ഷ്മബുദ്ധി
  • ദീര്‍ഘവീക്ഷണം
  • വിനയം
  • ഉദാരമതി
  • വാക്ചാതുര്യം
  • സത്യസന്ധത
  • വിശ്വസിക്കാം
  • മിതവ്യയം

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • അവിട്ടം
  • പൂരൂരുട്ടാതി
  • രേവതി
  • ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം - പുണര്‍തം കര്‍ക്കിടക രാശി, പൂയം, ആയില്യം
  • ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - മകം, പൂരം, ഉത്രം ചിങ്ങം രാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം. 

 

ആരോഗ്യ പ്രശ്നങ്ങള്‍

ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം

  • സയാറ്റിക്ക
  • സന്ധിവാതം
  • നടുവ് വേദന
  • പക്ഷാഘാതം
  • വയറുവേദന
  • ചര്‍മ്മരോഗങ്ങള്‍
  • നേത്രരോഗങ്ങള്‍
  • ശ്വാസകോശരോഗങ്ങള്‍

ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • ഗ്യാസ് ട്രബിള്‍
  • എക്സിമ
  • കുഷ്ഠം
  • സന്ധിവാതം
  • ഹൃദ്രോഗം
  • നെഞ്ചിടിപ്പ്
  • അജീര്‍ണ്ണം
  • വെള്ളപ്പാണ്ട്
  • ചര്‍മ്മരോഗങ്ങള്‍

തൊഴില്‍

ഉത്രാടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ - 

ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം

  • അദ്ധ്യാപനം
  • മതപ്രവര്‍ത്തനം
  • ജഡ്ജി
  • ബാങ്കിങ്ങ്
  • ധനരംഗം
  • രാഷ്ട്രീയം
  • ഡിപ്ളോമാറ്റ്
  • ആരോഗ്യരംഗം
  • ജയില്‍ അധികാരി
  • കസ്റ്റംസ്
  • ജലഗതാഗതം
  • അന്താരാഷ്ട്ര വ്യാപാരം
  • മരുന്നുകള്‍
  • മിലിട്ടറി
  • കായികരംഗം

ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • ഭൂമി വ്യാപാരം
  • ഘനനം
  • ധനരംഗം
  • കരവകുപ്പ്
  • ശാസ്ത്രജ്ഞന്‍
  • കംപ്ളയന്‍സ്
  • ജയില്‍ അധികാരി
  • എഞ്ചിനീയര്‍
  • കമ്പിളി
  • തുകല്‍
  • പുരാവസ്തു വിഭാഗം
  • അനുവാദകന്‍
  • ബഹുഭാഷി

ഉത്രാടം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

  • ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം - അനുകൂലമല്ല.
  • ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - അനുകൂലമാണ്. 

അനുകൂലമായ രത്നം

മാണിക്യം.

അനുകൂലമായ നിറം

  • ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം - മഞ്ഞ, വെളുപ്പ്
  • ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - കറുപ്പ്, കടുംനീല

ഉത്രാടം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് ഉത്രാടം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - ഭേ
  • രണ്ടാം പാദം - ഭോ
  • മൂന്നാം പാദം - ജാ
  • നാലാം പാദം - ജീ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -

  • ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം - ഉ, ഊ, ഋ, ഷ, ഏ, ഐ, ഹ, ച, ഛ, ജ, ഝ
  • ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - സ, ഓ, ഔ, ട, ഠ, ഡ, ഢ

ദാമ്പത്യജീവിതം

ദാമ്പത്യജീവിതം പൊതുവെ സുഖകരമായിരിക്കും. ഉത്രാടം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഈശ്വരവിശ്വാസികളും ഭര്‍ത്താവിനോട് സ്നേഹമുള്ളവരും ആയിരിക്കും ചിലരില്‍ കയര്‍ത്ത് സംസാരിക്കുന്ന സ്വഭാവം കാണപ്പെടും.

പരിഹാരങ്ങള്‍

ഉത്രാടം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചൊവ്വായുടേയും, ബുധന്‍റേയും, വ്യാഴത്തിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. ഈ പരിഹാരങ്ങള്‍ ചെയ്യാം. 

മന്ത്രം

ഓം വിശ്വേഭ്യോ ദേവേഭ്യോ നമഃ 

ഉത്രാടം നക്ഷത്രം

  • ദേവത - വിശ്വേദേവന്മാര്‍
  • അധിപന്‍ - സൂര്യന്‍
  • മൃഗം - കാള
  • പക്ഷി -കോഴി
  • വൃക്ഷം - പ്ളാവ്
  • ഭൂതം - വായു
  • ഗണം - മനുഷ്യഗണം
  • യോനി - കീരി (പുരുഷന്‍)
  • നാഡി - അന്ത്യം
  • ചിഹ്നം - ആനക്കൊമ്പ്

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |