തിരുവോണം നക്ഷത്രം

Shravana Nakshatra symbol ear

 

മകര രാശിയുടെ 10 ഡിഗ്രി മുതല്‍ 23 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് തിരുവോണം.

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തി രണ്ടാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് തിരുവോണത്തിന്‍റെ പേര് α Altair, β and γ Aquilae. 

 സ്വഭാവം, ഗുണങ്ങള്‍

 • കുലീനത
 • ഉദാരമതി
 • കഠിനാധ്വാനി
 • സഹായശീലം
 • മധുരഭാഷണം
 • ഒട്ടനവധി സുഹൃത്തുക്കള്‍
 • ഈശ്വരവിശ്വാസം
 • മുന്നേറാന്‍ തിടുക്കം
 • അന്യദേശത്ത് ഭാഗ്യം
 • പണത്തിന്‍റെ കാര്യത്തില്‍ അച്ചടക്കം
 • പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്
 • അടുക്കും ചിട്ടയും
 • ധാര്‍മ്മികമായ ജീവിതം
 • കുടുംബകാര്യങ്ങളില്‍ താത്പര്യം
 • തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയചിന്ത
 • ജാഗരൂകത
 • വിശ്വസനീയത
 • കുഴപ്പങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കും
 • ശുഭാപ്തിവിശ്വാസം
 • ധൈര്യം
 • ധനസമൃദ്ധി

പ്രതികൂലമായ നക്ഷത്രങ്ങള്‍

 • ചതയം
 • ഉത്രട്ടാതി
 • അശ്വതി
 • മകം
 • പൂരം
 • ഉത്രം ചിങ്ങം രാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

ആരോഗ്യ പ്രശ്നങ്ങള്‍

 • എക്സിമ
 • ചര്‍മ്മ രോഗങ്ങള്‍
 • പരുക്കള്‍
 • സന്ധിവാതം
 • ക്ഷയം
 • അതിസാരം
 • അജീര്‍ണ്ണം
 • മന്ത്
 • എഡിമ
 • കുഷ്ഠം

തൊഴില്‍

തിരുവോണം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

 • റെഫ്രിജറേഷന്‍
 • കോള്‍ഡ് സ്റ്റോറേജ്
 • ഐസ് ക്രീം
 • ഘനനം
 • പെട്രോളിയം
 • ജലവുമായി ബന്ധപ്പെട്ടത്
 • മത്സ്യബന്ധനം
 • കൃഷി
 • മുത്ത്
 • തുകല്‍
 • നഴ്സിങ്ങ്
 • മാജിക്ക്

തിരുവോണം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമാണ്.

അനുകൂലമായ രത്നം

മുത്ത്

അനുകൂലമായ നിറം

വെളുപ്പ്, കറുപ്പ്

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച്തിരുവോണം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

 • ഒന്നാം പാദം - ഖീ
 • രണ്ടാം പാദം - ഖൂ
 • മൂന്നാം പാദം - ഖേ
 • നാലാം പാദം - ഖോ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

സ, ഓ, ഔ, ട, ഠ, ഡ, ഢ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

വിവാഹജീവിതം പൊതുവെ സുഖകരമായിരിക്കും. 

കുടുംബം പുരോഗമിക്കും.

സ്ത്രീകള്‍ ഭാഗ്യമുള്ളവരായിരിക്കും.

നല്ല ഭര്‍ത്താവിനെ ലഭിക്കും.

പരിഹാരങ്ങള്‍

തിരുവോണം നക്ഷത്രക്കാര്‍ക്ക് പൊതുവെ ശനിയുടേയും, രാഹുവിന്‍റേയും, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം -

മന്ത്രം

ഓം വിഷ്ണവേ നമഃ 

തിരുവോണം നക്ഷത്രം

 • ദേവത - വിഷ്ണു
 • അധിപന്‍ - ചന്ദ്രന്‍
 • മൃഗം - പെണ്‍കുരങ്ങ്
 • പക്ഷി - കോഴി
 • വൃക്ഷം - എരിക്ക്
 • ഭൂതം - വായു
 • ഗണം - ദേവഗണം
 • യോനി - വാനരന്‍ (പുരുഷന്‍)
 • നാഡി - അന്ത്യം
 • ചിഹ്നം - ചെവി

 

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |