ഉത്രട്ടാതി നക്ഷത്രം

Uttara Bhadra Nakshatra symbol twins

 

മീനരാശിയുടെ 3 ഡിഗ്രി 20 മിനിട്ട്  മുതല്‍ 16 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ഉത്രട്ടാതി.

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തി ആറാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് തിരുവോണത്തിന്‍റെ പേര് γ Algenib Pegasi and α Alpheratz Andromedae. 

 സ്വഭാവം, ഗുണങ്ങള്‍

  • ഈശ്വരവിശ്വാസം
  • ആത്മീയത
  • മധുരഭാഷണം
  • ധാര്‍മ്മികമായ ജീവിതം
  • സത്യസന്ധത
  • കരുണ
  • സഹാനുഭൂതി
  • നിഷ്കളങ്കത
  • ആകര്‍ഷകമായ വ്യക്തിത്വം
  • സഹായശീലം
  • ആത്മനിയന്ത്രണം കുറവ്
  • ധൈര്യക്കുറവ്
  • അലസത

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • അശ്വതി
  • കാര്‍ത്തിക
  • മകയിരം
  • ചിത്തിര തുലാരാശി
  • ചോതി
  • വിശാഖം തുലാരാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • സന്ധിവാതം
  • കാലില്‍ പരുക്ക്
  • അജീര്‍ണ്ണം
  • ഗ്യാസ് ട്രബിള്‍
  • മലബന്ധം
  • എഡിമ
  • ക്ഷയം
  • ഹെര്‍ണിയ

തൊഴില്‍

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • ഘനനം
  • ഡ്രെയിനേജ്
  • ജലവുമായി ബന്ധപ്പെട്ടത്
  • ഭവനനിര്‍മ്മാണം
  • മാനസികരോഗ വിദഗ്ദ്ധന്‍
  • സാനട്ടോറിയം
  • മിലിട്ടറി
  • ആരോഗ്യരംഗം
  • സാമൂഹ്യസേവനം
  • ഇന്‍ഷുറന്‍സ്
  • കയറ്റുമതി ഇറക്കുമതി
  • ഷിപ്പിങ്ങ്
  • കുട, റെയിന്‍കോട്ട്
  • എണ്ണകള്‍
  • മത്സ്യബന്ധനം
  • ജലഗതാഗതം

ഉത്രട്ടാതി നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമല്ല.

അനുകൂലമായ രത്നം

ഇന്ദ്രനീലം.

അനുകൂലമായ നിറം

കറുപ്പ്, മഞ്ഞ.

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച്ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - ദൂ
  • രണ്ടാം പാദം - ഥ
  • മൂന്നാം പാദം - ഝ
  • നാലാം പാദം - ഞ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഓ, ഔ, ക, ഖ, ഗ, ഘ, പ, ഫ, ബ, ഭ, മ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

വിവാഹജീവിതം പൊതുവെ സുഖകരമായിരിക്കും. 

സ്ത്രീകള്‍ക്ക് കുലീനത ഉണ്ടാകും.

പരിഹാരങ്ങള്‍

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ചൊവ്വായുടേയും,  കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം -

മന്ത്രം

ഓം അഹിര്‍ബുധ്ന്യായ നമഃ 

ഉത്രട്ടാതി നക്ഷത്രം

  • ദേവത - അഹിര്‍ബുധ്ന്യന്‍
  • അധിപന്‍ - ശനി
  • മൃഗം - പശു
  • പക്ഷി - മയില്‍
  • വൃക്ഷം - കരിമ്പന
  • ഭൂതം - ആകാശം
  • ഗണം - മനുഷ്യഗണം
  • യോനി - പശു (സ്ത്രീ)
  • നാഡി - മധ്യം
  • ചിഹ്നം - ഇരട്ടക്കുട്ടികള്‍

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |