മകയിരം നക്ഷത്രം

Mrigasira Nakshatra Symbol

 

ഇടവം രാശിയുടെ 23 ഡിഗ്രി 20 മിനിട്ട് മുതല്‍ മിഥുനം രാശിയുടെ 6 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് മകയിരം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ അഞ്ചാമത്തെ നക്ഷത്രമാണ്. 

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ലാംബ്ഡ, ഫൈ - ഓറിയോണിസ് നക്ഷത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സ്വഭാവം, ഗുണങ്ങള്‍

 • എന്തിനും ഉടനടി കൃത്യമായ ഉത്തരവും പ്രതികരണവും
 • വാക് ചാതുര്യം
 • കാര്യസാമര്‍ഥ്യം
 • സ്വാര്‍ഥത
 • ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യും
 • സൗന്ദര്യം
 • നല്ല കൈപ്പട
 • ജീവിതത്തിന്‍റെ ആദ്യ പകുതിയില്‍ കഷ്ടപ്പാടുകള്‍
 • പരിശ്രമത്തിലൂടെ മുന്നേറ്റം
 • മുന്‍കോപം
 • ചീത്ത കൂട്ടുകെട്ട്
 • ദുശ്ശീലങ്ങള്‍
 • അമിതമായി ചിലവാക്കല്‍
 • ആഡംബരത്തില്‍ ഭ്രമം

 

മകയിരം ഒന്ന്, രണ്ട് പാദക്കാര്‍ മാത്രം

 • ജാഗരൂകത
 • ശക്തി
 • ഉത്സാഹം
 • ആകര്‍ഷകമായ വ്യക്തിത്വം
 • ചിലപ്പോള്‍ എടുത്തെറിഞ്ഞ് സംസാരിക്കും
 • കലഹിക്കാനുള്ള പ്രവണത

 

മകയിരം മൂന്ന്, നാല് പാദക്കാര്‍ മാത്രം

 • ഊര്‍ജസ്വലമായ പ്രകൃതം
 • ജീവിതം ഉല്ലസിക്കാനുള്ളതാണ് എന്ന വിചാരം
 • കച്ചവടത്തില്‍ കഴിവ്
 • ഓര്‍മ്മ ശക്തി
 • നേതൃത്വ പാടവം
 • സമ്പത്ത് ഉണ്ടായിരിക്കും
 • ഒരുപാട് ആഗ്രഹങ്ങള്‍

 

പ്രതികൂലമായ നക്ഷത്രങ്ങള്‍

 • പുണര്‍തം
 • ആയില്യം
 • പൂരം
 • മകയിരം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം -മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം
 • മകയിരം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - ഉത്രാടം രണ്ട്, മൂന്ന്, നാല് പാദങ്ങള്‍, തിരുവോണം, അവിട്ടം ഒന്ന്, രണ്ട് പാദങ്ങള്‍

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍ 

 

മകയിരം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം

 • മുഖക്കുരു
 • മുഖത്തില്‍ പരുക്ക്
 • തൊണ്ടയിലും കഴുത്തിലും നീര്
 • ചെവിക്ക് പിന്നില്‍ മുഴ
 • മൂക്കില്‍ ദശ
 • ലൈംഗികരോഗങ്ങള്‍
 • ചുമ, ജലദോഷം
 • മലബന്ധം
 • മൂത്രതടസം

 

മകയിരം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

 • രക്തദൂഷ്യം
 • ചൊറിച്ചില്‍
 • സിയാറ്റിക്ക
 • കൈകളില്‍ ഒടിവ്, മുറിവ്
 • തോള്‍ വേദന
 • ലൈംഗികാവയവങ്ങളില്‍ അണുബാധ
 • ഹൃദയത്തില്‍ വീക്കം

 

തൊഴില്‍

മകയിരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

 

മകയിരം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം

 • ഭവന നിര്‍മ്മാണം
 • വസ്തു ഇടപാട്
 • സംഗീതം
 • വാദ്യോപകരണങ്ങള്‍
 • പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കല്‍
 • നിലവാര നിര്‍ണ്ണയം
 • വളം
 • വെള്ളി
 • പ്ളാറ്റിനം
 • വാഹനങ്ങള്‍
 • തുകല്‍, എല്ല് വ്യവസായം
 • പുകയില
 • മധുര പലഹാരങ്ങള്‍
 • മൃഗ ചികിത്സ
 • കന്നുകാലി വളര്‍ത്തല്‍
 • ഡ്രൈവിംഗ്
 • ട്രാന്‍സ്പോര്‍ട്ട്
 • പഴങ്ങള്‍
 • വസ്ത്രങ്ങള്‍
 • രത്നങ്ങള്‍
 • സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍
 • ദന്തോപകരണങ്ങള്‍
 • എണ്ണ
 • സിനിമ
 • ഫോട്ടോഗ്രാഫി
 • ഈവന്‍റ് മാനേജ്മെന്‍റ്
 • കര വിഭാഗം

 

മകയിരം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

 • യന്ത്രങ്ങള്‍
 • വൈദ്യുതോപകരണങ്ങള്‍
 • സര്‍ജിക്കല്‍ ഉപകരണങ്ങള്‍
 • ഫോണ്‍
 • പോസ്റ്റ്
 • കൊറിയര്‍
 • സര്‍ജന്‍
 • പട്ടാളം
 • ഗണിത വിഭാഗം
 • ജ്യോതിശ്ശാസ്ത്രം
 • കെട്ടിട നിര്‍മ്മാണം
 • കമ്പ്യൂട്ടര്‍
 • ഇലക്ട്രോണിക് ഉപകരണങ്ങള്‍
 • മധ്യസ്ഥ ഇടപാടുകള്‍
 • ദല്ലാള്‍
 • പത്ര പ്രവര്‍ത്തനം
 • പബ്ളീഷിങ്ങ്
 • പഴം, പച്ചക്കറി
 • ഗവേഷണം
 • ചാരവൃത്തി
 • കുറ്റാന്വേഷണം
 • എഴുത്ത്
 • അദ്ധ്യാപകന്‍
 • ഓഡിറ്റര്‍

 

മകയിരം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമാണ്.

 

അനുകൂലമായ രത്നം

പവിഴം

 

അനുകൂലമായ നിറം

ചുവപ്പ്.

 

മകയിരം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് മകയിരം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

 • ഒന്നാം പാദം - വേ
 • രണ്ടാം പാദം - വോ
 • മൂന്നാം പാദം - കാ
 • നാലാം പാദം - കീ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -

 • മകയിരം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം - ക, ഖ, ഗ, ഘ, ട, ഠ, ഡ, ഢ, അ, ആ, ഇ, ഈ, ശ
 • മകയിരം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - ച, ഛ, ജ, ഝ, ത, ഥ, ദ, ധ, ന, ഉ, ഊ, ഋ, ഷ

 

ദാമ്പത്യജീവിതം

ഇവര്‍ സ്വാര്‍ഥതയെ നിയന്ത്രിക്കണം. 

ജീവിതം സുഖിക്കാന്‍ മാത്രമുള്ളതല്ല എന്ന് തിരിച്ചറിയണം. 

ദുശ്ശീലങ്ങള്‍ ഒഴിവാക്കണം. 

പരിശ്രമികളും ഉത്സാഹികളുമായ ഇവരുടെ കുടുംബത്തില്‍ പുരോഗതിയുണ്ടാകും

 

പരിഹാരങ്ങള്‍

മകയിരം നക്ഷത്രക്കാര്‍ക്ക് പൊതുവെ ബുധന്‍റേയും, വ്യാഴത്തിന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

 

മന്ത്രം

ഓം സോമായ നമഃ

 

മകയിരം നക്ഷത്രം

 • ദേവത - ചന്ദ്രന്‍
 • അധിപന്‍ - ചൊവ്വ
 • മൃഗം - പാമ്പ്
 • പക്ഷി - പുള്ള്
 • വൃക്ഷം - കരിങ്ങാലി
 • ഭൂതം - ഭൂമി
 • ഗണം - ദേവഗണം
 • യോനി - പാമ്പ് (സ്ത്രീ)
 • നാഡി - മധ്യം
 • ചിഹ്നം - മാനിന്‍റെ തല

 

75.8K

Comments

y642x
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

Vedadhara content is very super high level knowledge comman man can understand -Nagaskandan Namboothiri

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

Read more comments

ശിവപുരാണം അനുസരിച്ച് ഭസ്മം ധരിക്കുന്നത്തിന്‍റെ പ്രാധാന്യം എന്ത് ?

ഭസ്മം ധരിക്കുന്നത് നമ്മെ ശിവനുമായി ബന്ധിപ്പിക്കുന്നു, പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു, ആത്മീയ ബന്ധം വർദ്ധിപ്പിക്കുന്നു.

പരശുരാമന്‍ സ്ഥാപിച്ച അഞ്ച് ശാസ്താക്ഷേത്രങ്ങള്‍

ശബരിമല, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ, കാന്തമല.

Quiz

ആരുടെ ഉപദേശപ്രകാരമാണ് അമ്പലപ്പുഴ പാര്‍ത്ഥസാരഥി ക്ഷേത്രം പണികഴിച്ചത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |