രേവതി നക്ഷത്രം

Revati nakshatra symbol fish

 

മീനരാശിയുടെ 16 ഡിഗ്രി 40 മിനിട്ട്  മുതല്‍ 30 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് രേവതി.

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തി ഏഴാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് രേവതിയുടെ പേര് Lyra.

 സ്വഭാവം, ഗുണങ്ങള്‍

 • ബുദ്ധിശക്തി
 • യുക്തിബോധം
 • സ്വയം പര്യാപ്തത
 • ധൈര്യം
 • ആരോഗ്യം
 • ഉന്നത യോഗ്യത
 • ആത്മീയത
 • ധാര്‍മ്മിക ബോധം
 • കഠിനാധ്വാനം
 • സഹായശീലം
 • ബഹുമാനിക്കപ്പെടും
 • ചഞ്ചലമായ മനസ്സ്

പ്രതികൂലമായ നക്ഷത്രങ്ങള്‍

 • ഭരണി
 • രോഹിണി
 • തിരുവാതിര
 • ചിത്തിര തുലാരാശി
 • ചോതി
 • വിശാഖം തുലാരാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

 

ആരോഗ്യ പ്രശ്നങ്ങള്‍

 • കാല്‍ വേദന
 • കാലില്‍ വൈകല്യം
 • കുടല്‍ വ്രണം
 • കേഴ്വിക്കുറവ്
 • ചെവിയില്‍ അണുബാധ
 • വൃക്കരോഗങ്ങള്‍
 • പക്ഷാഘാതം

തൊഴില്‍

 രേവതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

 • സന്ദേശവാഹകന്‍
 • പത്രപ്രവര്‍ത്തനം
 • എലക്ട്രോണിക് ഉപകരണങ്ങള്‍
 • പബ്ളിഷിങ്ങ്
 • മതപ്രവര്‍ത്തനം
 • നിയമരംഗം
 • പരസ്യം
 • അദ്ധ്യാപനം
 • രാഷ്ട്രീയം
 • ജ്യോതിഷം
 • ഗണിതം
 • കമ്മീഷന്‍ ഏജന്‍റ്
 • ബ്രോക്ക‍ര്‍
 • ബാങ്കിങ്ങ്
 • അന്താരാഷ്ട്ര വ്യാപാരം
 • ഓഡിറ്റര്‍
 • ഗ്രാഫോളജിസ്റ്റ്
 • ഫിംഗര്‍ പ്രിന്‍റ് വിദഗ്ദ്ധന്‍

 രേവതി നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമല്ല.

അനുകൂലമായ രത്നം

മരതകം

അനുകൂലമായ നിറം

പച്ച, മഞ്ഞ.

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് രേവതി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

 • ഒന്നാം പാദം - ദേ
 • രണ്ടാം പാദം - ദോ
 • മൂന്നാം പാദം - ചാ
 • നാലാം പാദം - ചീ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഓ, ഔ, ക, ഖ, ഗ, ഘ, പ, ഫ, ബ, ഭ, മ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

വിവാഹജീവിതം പൊതുവെ സുഖകരമായിരിക്കും. 

സ്ത്രീകള്‍ക്ക് കുലീനത ഉണ്ടാകും, കുടുംബകാര്യങ്ങളില്‍ താത്പര്യമുണ്ടാകും.

പരിഹാരങ്ങള്‍

 രേവതി നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ശുക്രന്‍റേയും, രാഹുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം -

മന്ത്രം

ഓം പൂഷ്ണേ നമഃ 

 രേവതി നക്ഷത്രം

 • ദേവത - പൂഷാവ്
 • അധിപന്‍ -ബുധന്‍
 • മൃഗം - ആന
 • പക്ഷി - മയില്‍
 • വൃക്ഷം - ഇലിപ്പ
 • ഭൂതം - ആകാശം
 • ഗണം - ദേവഗണം
 • യോനി - ആന (പുരുഷന്‍)
 • നാഡി - അന്ത്യം
 • ചിഹ്നം - മത്സ്യം

 

61.4K

Comments

sy5ar
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

Vedadhara content is very super high level knowledge comman man can understand -Nagaskandan Namboothiri

Read more comments

ഐങ്കുടികള്‍

കൊല്ലന്‍, ആശാരി, മൂശാരി, ശില്പി, തട്ടാന്‍ എന്നീ അഞ്ച് വിഭാഗക്കാരെ പ്രാചീന കേരളത്തില്‍ ഐങ്കുടികള്‍ എന്നാണ് വിളിച്ചിരുന്നത്. മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജന്‍ എന്നീ അഞ്ച് വിശ്വകര്‍മ്മജരാണ് ഇവരുടെ പൂര്‍വികര്‍. ഇവര്‍ക്ക് ഉപനയനം പോലുള്ള സംസ്കാരകര്‍മ്മങ്ങളും ഉണ്ടായിരുന്നു.

സ്ത്രീ-ഋഷികളെ എന്താണ് വിളിക്കുന്നത്?

ഋഷികാ.

Quiz

ഗണപതിയുടേയും സുബ്രഹ്മണ്യന്‍റേയും വിവാഹവുമായി ബന്ധപ്പെട്ട കഥയിലെ ജ്യോതിര്‍ലിംഗമേതാണ് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |