അവിട്ടം നക്ഷത്രം

Dhanishta Nakshatra symbol drum

 

മകര രാശിയുടെ 23 ഡിഗ്രി 20 മിനിട്ട് മുതല്‍ കുംഭ രാശിയുടെ 6 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് അവിട്ടം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തി മൂന്നാമത്തെ നക്ഷത്രമാണ്. 

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് അവിട്ടത്തിന്‍റെ പേരാണ് α Sualocin to δ Delphini.

സ്വഭാവം, ഗുണങ്ങള്‍

  • ധനസമൃദ്ധി
  • ഉദാരമതി
  • എവിടെയും ഇടിച്ചുകയറുന്ന സ്വഭാവം
  • അത്യാഗ്രഹം
  • സൂക്ഷ്മബുദ്ധി
  • മുന്നേറാന്‍ തിടുക്കം
  • ആരോഗ്യത്തെ അവഗണിക്കും
  • പണമുണ്ടാക്കുന്നതാകും ജീവിതലക്ഷ്യം
  • സ്വതന്ത്ര ചിന്താഗതി
  • ജോലിയില്‍ സാമര്‍ഥ്യം
  • ആത്മീയത
  • സ്വാര്‍ഥത
  • കൃതഘ്നത
  • ആത്മവിശ്വാസം
  • രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിവ്
  • കുടുംബകാര്യങ്ങളില്‍ താത്പര്യം
  • പ്രതികാരബുദ്ധി
  • കര്‍ക്കശസ്വഭാവം

അവിട്ടം ഒന്ന്, രണ്ട് പാദക്കാര്‍ മാത്രം

  • ജാഗരൂകത
  • ചുറുചുറുക്ക്
  • സാഹസികത
  • സ്വാധീനം

അവിട്ടം മൂന്ന്, നാല് പാദക്കാര്‍ മാത്രം

  • സമൂഹത്തില്‍ ഇഴുകിച്ചേരും
  • അന്വേഷണബുദ്ധി
  • ക്ഷണയുക്തി
  • മുന്‍കോപം

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • പൂരൂരുട്ടാതി
  • രേവതി
  • ഭരണി
  • അവിട്ടം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം - മകം, പൂരം, ഉത്രം ചിങ്ങം രാശി
  • അവിട്ടം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - ഉത്രം കന്നി രാശി, അത്തം, ചിത്തിര കന്നി രാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം. 

  

ആരോഗ്യ പ്രശ്നങ്ങള്‍  

അവിട്ടം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം

  • കാലില്‍ പരുക്ക്
  • കുരുക്കള്‍
  • എക്കിട്ടം
  • മനം പുരട്ടല്‍

അവിട്ടം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • കാലില്‍ പരുക്ക്
  • രക്തദൂഷ്യം
  • നെഞ്ചിടിപ്പ്
  • മയങ്ങി വീഴല്‍
  • ഹൃദ്രോഗം
  • രക്തസമ്മര്‍ദ്ദം
  • വെരിക്കോസ്

തൊഴില്‍

അവിട്ടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ - 

അവിട്ടം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം

  • ഡോക്ടര്‍
  • ഘനനം
  • ജിയോളജി
  • എഞ്ചിനീയര്‍
  • തൊഴില്‍ വകുപ്പ്
  • പുനരധിവാസം
  • ജയില്‍ അധികാരി
  • വ്യവസായം
  • ഉപകരണങ്ങള്‍
  • സ്പെയര്‍ പാര്‍ട്ട്സ്
  • സിമന്‍റ്
  • ധാതുക്കള്‍
  • കണ്ണാടി
  • മദ്യം
  • ചണവ്യവസായം

അവിട്ടം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • ടി.വി.
  • ഫോണ്‍
  • വൈദ്യുതി വകുപ്പ്
  • ന്യൂക്ളിയാര്‍ സയന്‍സ്
  • ശാസ്ത്രജ്ഞന്‍
  • കൊറിയര്‍
  • പ്രിന്‍റിങ്ങ്
  • അന്വേഷണം
  • കൃഷി
  • പട്ട് വ്യവസായം
  • ചണവ്യവസായം
  • ഘനനം
  • ഇരുമ്പുരുക്ക് വ്യവസായം
  • തുകല്‍
  • പോലീസ്
  • രക്ഷാപ്രവര്‍ത്തനം

അവിട്ടം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമാണ്. 

അനുകൂലമായ രത്നം

പവിഴം 

അനുകൂലമായ നിറം

ചുവപ്പ്, കറുപ്പ്, കടുംനീല 

അവിട്ടം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് അവിട്ടം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - ഗാ
  • രണ്ടാം പാദം - ഗീ
  • മൂന്നാം പാദം - ഗൂ
  • നാലാം പാദം - ഗേ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -

  • അവിട്ടം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം - സ, ഓ, ഔ, ട, ഠ, ഡ, ഢ
  • അവിട്ടം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - ഏ, ഐ, ഹ, അം, ക്ഷ, ത, ഥ, ദ, ധ, ന

ദാമ്പത്യജീവിതം

കുടുംബത്തില്‍ സമൃദ്ധിയുണ്ടാകും.

സ്ത്രീകള്‍ക്ക് ദാമ്പത്യജീവിതത്തില്‍ വിഷമതകളുണ്ടാകാം.

പരിഹാരങ്ങള്‍

അവിട്ടം നക്ഷത്രക്കാര്‍ക്ക് പൊതുവെ ബുധന്‍റേയും, വ്യാഴത്തിന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം വസുഭ്യോ നമഃ 

അവിട്ടം നക്ഷത്രം

  • ദേവത - വസുക്കള്‍
  • അധിപന്‍ - കുജന്‍
  • മൃഗം - മനുഷ്യന്‍
  • പക്ഷി - മയില്‍
  • വൃക്ഷം - വന്നി
  • ഭൂതം - ആകാശം
  • ഗണം -  മനുഷ്യഗണം
  • യോനി - പുലി (സ്ത്രീ)
  • നാഡി - മദ്ധ്യം
  • ചിഹ്നം - ഡ്രം

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |