ഉത്രം നക്ഷത്രം

Uttara Phalguni Nakshatra symbol hammock

 

ചിങ്ങം രാശിയുടെ 26 ഡിഗ്രി 40 മിനിട്ട് മുതല്‍ കന്നി രാശിയുടെ 10 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ഉത്രം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പന്ത്രണ്ടാമത്തെ നക്ഷത്രമാണ്. 

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ഇതിന്‍റെ പേരാണ് Denebola. 

സ്വഭാവം, ഗുണങ്ങള്‍

  • പ്രതാപം
  • ബഹുമാനിക്കപ്പെടും
  • കുലീനത്വം
  • പവിത്രത
  • തുറന്ന മനസ്
  • ധനസമൃദ്ധി
  • ശുഭാപ്തിവിശ്വാസം
  • നേതൃത്വപാടവം
  • കഠിനാധ്വാനി
  • തന്നിലേക്ക് ഒതുങ്ങിയ പ്രകൃതം
  • അറിവ്
  • ജനപ്രിയത
  • കരുണ 

ഉത്രം ഒന്നാം പാദക്കാര്‍ മാത്രം

  • മുന്നേറാന്‍ തിടുക്കം
  • സ്വതന്ത്ര ചിന്ത
  • ആധികാരികത
  • ഊര്‍ജ്ജസ്വലത
  • സന്തോഷം
  • വിനയം
  • സ്വയം പുകഴ്ത്തല്‍
  • അസൂയ
  • ആഡംബരഭ്രമം
  • പിടിവാശി
  • പുരുഷന്മാര്‍ക്ക് നല്ല നക്ഷ്തത്രവും പാദവും 

ഉത്രം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ മാത്രം

  • വാദപ്രതിവാദങ്ങളില്‍ പ്രാവീണ്യം
  • ബുദ്ധിശക്തി
  • സാമര്‍ഥ്യം
  • വ്യാപരത്തില്‍ കഴിവ്
  • വിശകലനത്തില്‍ കഴിവ്
  • കൂടുതല്‍ കാമവാസന
  • പുരുഷന്മാരില്‍ സ്ത്രൈണഗുണങ്ങള്‍
  • സ്ത്രീകള്‍ക്ക് നല്ല നക്ഷത്രവും പാദങ്ങളും 

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • ചിത്തിര
  • വിശാഖം
  • കേട്ട
  • ഉത്രം ഒന്നാം പാദക്കാര്‍ക്ക് മാത്രം -പൂരൂരുട്ടാതി മീനരാശി, ഉത്രട്ടാതി, രേവതി
  • ഉത്രം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - അശ്വതി, ഭരണി, കാര്‍ത്തിക മേട രാശി.

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം. 

  

ആരോഗ്യ പ്രശ്നങ്ങള്‍

ഉത്രം ഒന്നാം പാദക്കാര്‍ക്ക് മാത്രം

  • നടുവ് വേദന
  • തലവേദന
  • വാതരോഗങ്ങള്‍
  • രക്തസമ്മര്‍ദ്ദം
  • മയങ്ങിവീഴല്‍
  • മനോരോഗങ്ങള്‍
  • അഞ്ചാംപനി
  • ടൈഫോയ്ഡ് 

ഉത്രം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • കുടലില്‍ നീര്‍വീക്കം
  • ഉദര രോഗങ്ങള്‍
  • കുടലില്‍ തടസം
  • കഴുത്തിലും തൊണ്ടയിലും നീര്‍വീക്കം 

തൊഴില്‍

ഉത്രം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ - 

ഉത്രം ഒന്നാം പാദക്കാര്‍ക്ക് മാത്രം

  • സര്‍ക്കാര്‍ സര്‍വീസ്
  • ഡോക്ടര്‍
  • പട്ടാളം
  • മെര്‍ച്ചന്‍റ് നേവി
  • വ്യാപാരം
  • സ്റ്റോക്ക് മാര്‍ക്കറ്റ്
  • ഹൃദ്രോഗ വിദഗ്ധന്‍
  • ഗൈനക്കോളജിസ്റ്റ് 

ഉത്രം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • പത്രപ്രവര്‍ത്തനം
  • പ്രിന്‍റിങ്ങ്
  • പബ്ളീഷിങ്ങ്
  • എഴുത്ത്
  • പൊതുജന സമ്പര്‍ക്കം
  • ഡിപ്ളോമാറ്റ്
  • മാനേജര്‍
  • ജ്യോതിശ്ശാസ്ത്രം
  • ജ്യോതിഷം
  • ഗ്രാഫോളജിസ്റ്റ്
  • ഫോണ്‍ വ്യവസായം
  • ഘനനം
  • കോണ്‍ട്രാക്ടര്‍
  • ബ്രോക്കര്‍
  • ഹൃദ്രോഗ വിദഗ്ധന്‍
  • നേത്രരോഗവിദഗ്ധന്‍
  • ആരോഗ്യ രംഗം
  • കെമിക്കല്‍സ്
  • ട്രാവല്‍ & ടൂറിസം
  • പോസ്റ്റല്‍ സര്‍വീസ്
  • കൊറിയര്‍
  • മരുന്ന് കട
  • ഡോക്ടര്‍
  • സംഗീത ഉപകരണങ്ങള്‍ 

ഉത്രം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

  • ഉത്രം ഒന്നാം പാദക്കാര്‍ക്ക് മാത്രം - അനുകൂലമല്ല.
  • ഉത്രം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - അനുകൂലമാണ്. 

അനുകൂലമായ രത്നം

മാണിക്യം.

അനുകൂലമായ നിറം

ചുവപ്പ്, കാവി, പച്ച. 

ഉത്രം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് ഉത്രം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - ടേ
  • രണ്ടാം പാദം - ടോ
  • മൂന്നാം പാദം - പാ
  • നാലാം പാദം - പീ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -

  • ഉത്രം ഒന്നാം പാദക്കാര്‍ക്ക് മാത്രം - ത, ഥ, ദ, ധ, ന,  യ, ര, ല, വ, ഏ, ഐ, ഹ
  • ഉത്രം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - പ, ഫ, ബ, ഭ, മ, അ, ആ, ഇ, ഈ, ശ, ഏ ഓ, ഔ 

ദാമ്പത്യജീവിതം

ദാമ്പത്യജീവിതം പൊതുവെ ഉല്ലാസഭരിതമായിരിക്കും. പുറമെ നിന്നുള്ള വെല്ലുവിളികളെ നേറിടേണ്ടിവരും.

പരിഹാരങ്ങള്‍

ഉത്രം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചൊവ്വായുടേയും, ബുധന്‍റേയും, വ്യാഴത്തിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. ഈ പരിഹാരങ്ങള്‍ ചെയ്യാം. 

മന്ത്രം

ഓം ഭഗായ നമഃ 

ഉത്രം നക്ഷത്രം

  • ദേവത - ഭഗന്‍
  • അധിപന്‍ - സൂര്യന്‍
  • മൃഗം - ഒട്ടകം
  • പക്ഷി -കാക്ക
  • വൃക്ഷം - ഇത്തി
  • ഭൂതം - അഗ്നി
  • ഗണം - മനുഷ്യഗണം
  • യോനി - കാള (പുരുഷന്‍)
  • നാഡി - ആദ്യം
  • ചിഹ്നം - ഹാമോക്ക്

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |