അത്തം നക്ഷത്രം

Hasta Nakshatra symbol hand

 

കന്നി രാശിയുടെ 10 ഡിഗ്രി മുതല്‍ 23 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് അത്തം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിമൂന്നാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് അത്തത്തിന്‍റെ പേര് α Alchiba, β Kraz, γ, δ Algorab,  ε Minkar Corvi.  

 സ്വഭാവം, ഗുണങ്ങള്‍

 • അറിവ്
 • അന്വേഷണബുദ്ധി
 • കുലീനമായ പെരുമാറ്റം
 • കഠിനാധ്വാനി
 • ആകര്‍ഷകമായ വ്യക്തിത്വം
 • ശാന്തസ്വഭാവം
 • ആത്മനിയന്ത്രണം
 • അച്ചടക്കം
 • ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ച്ചകളും
 • ബുദ്ധിശക്തി
 • ചിലരില്‍ സ്വാര്‍ഥത
 • മറ്റുള്ളവരില്‍ കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവം
 • വിശകലനശക്തി
 • സുഖകരമായ വാര്‍ദ്ധക്യം
 • പദവിയും പ്രതാപവും
 • ആവിഷ്കാരസാമര്‍ഥ്യം
 • വാക്ചാതുര്യം
 • ദുശ്ശീലങ്ങള്‍
 • വീട്ടില്‍ നിന്നും അകന്നു നില്‍ക്കാന്‍ താത്പര്യം
 • ചിലപ്പോള്‍ അശ്രദ്ധ
 • യുക്തിവാദം
 • കലഹിക്കുന്ന പ്രകൃതം
 • നിയമം ലംഘിക്കുന്ന പ്രകൃതം

പ്രതികൂലമായ നക്ഷത്രങ്ങള്‍

 • ചോതി
 • അനിഴം
 • മൂലം
 • അശ്വതി
 • ഭരണി
 • കാര്‍ത്തിക മേടം രാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

ആരോഗ്യ പ്രശ്നങ്ങള്‍

 • ഗ്യാസ് ട്രബിള്‍
 • വയറുവേദന
 • കുടലില്‍ തടസം
 • കുടലില്‍ നീര്
 • അജീര്‍ണ്ണം
 • കോളറ
 • അതിസാരം
 • ശ്വാസകോശ രോഗങ്ങള്‍
 • വിര ശല്യം
 • ഞരമ്പ് വേദന
 • മനോരോഗങ്ങള്‍

തൊഴില്‍

അത്തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

 • വ്യാപാരം
 • പോസ്‍റ്റല്‍ സര്‍വീസ്
 • കൊറിയര്‍
 • ഷിപ്പിങ്ങ്
 • കെട്ടിട നിര്‍മ്മാണം
 • പെയിന്‍റ് മഷി വ്യവസായം
 • കല
 • രാഷ്ട്രീയം
 • നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട തൊഴില്‍
 • കയറ്റുമതി, ഇറക്കുമതി
 • ഡിപ്ളോമാറ്റ്

അത്തം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമാണ്.

അനുകൂലമായ രത്നം

മുത്ത്. 

അനുകൂലമായ നിറം

പച്ച, വെളുപ്പ്

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് അത്തം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

 • ഒന്നാം പാദം - പൂ
 • രണ്ടാം പാദം - ഷ
 • മൂന്നാം പാദം - ണ
 • നാലാം പാദം - ഠ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

പ, ഫ, ബ, ഭ, മ, അ, ആ, ഇ, ഈ, ശ, ഓ, ഔ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

അത്തം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് കുലീനമായ പെരുമാറ്റവും ധനസമൃദ്ധിയും ഉണ്ടാകും. അത്തം നക്ഷത്രക്കാര്‍ ജീവിതപങ്കാളിയില്‍ കുറ്റം കണ്ടുപിടിക്കാനുള്ള പ്രവണത നിയന്ത്രിക്കണം.

പരിഹാരങ്ങള്‍

അത്തം നക്ഷത്രക്കാര്‍ക്ക് പൊതുവെ ശനിയുടേയും, രാഹുവിന്‍റേയും,  കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം സവിത്രേ നമഃ 

അത്തം നക്ഷത്രം

 • ദേവത - സൂര്യന്‍
 • അധിപന്‍ - ചന്ദ്രന്‍
 • മൃഗം - പോത്ത്
 • പക്ഷി - കാക്ക
 • വൃക്ഷം - അമ്പഴം
 • ഭൂതം - അഗ്നി
 • ഗണം - ദേവഗണം
 • യോനി - എരുമ (സ്ത്രീ)
 • നാഡി - ആദ്യം
 • ചിഹ്നം - കയ്യ്.

 

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |