കേട്ട നക്ഷത്രം

Jyeshta Nakshatra symbol umbrella

 

വൃശ്ചികരാശിയുടെ 16 ഡിഗ്രി 40 മിനിട്ട് മുതല്‍ 30 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് കേട്ട (തൃക്കേട്ട). 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനെട്ടാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് കേട്ടയുടെ പേര് α Antares, σ, and τ Paikauhale Scorpionis. 

 സ്വഭാവം, ഗുണങ്ങള്‍

  • ബുദ്ധിശക്തി
  • ചുറുചുറുക്ക്
  • ദൃഢമല്ലാത്ത തീരുമാനങ്ങള്‍
  • ആത്മവിശ്വാസം കുറവ
  • മാന്ത്രികത്തില്‍ താത്പര്യം
  • വളഞ്ഞ ബുദ്ധി
  • മുന്‍കോപം
  • സ്വാര്‍ഥത
  • സന്താനങ്ങളില്‍ നിന്നും പ്രശ്നങ്ങള്‍
  • അന്യദേശ വാസം
  • തൊഴിലില്‍ കൂടെക്കൂടെ മാറ്റം
  • നല്ല ആരോഗ്യം
  • ജീവിതത്തിന്‍റെ തുടക്കത്തില്‍ പ്രശ്നങ്ങള്‍
  • ബന്ധുക്കളെ സഹായിക്കില്ല
  • സഹോദരങ്ങളുമായി പ്രശ്നങ്ങള്‍
  • അറിവ്
  • സാമര്‍ഥ്യം
  • എന്തിനും ഉടനടി മറുപടി
  • അന്വേഷണ ബുദ്ധി
  • കലഹിക്കുന്ന പ്രകൃതം

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • പൂരാടം
  • തിരുവോണം
  • ചതയം
  • മകയിരം മിഥുനരാശി
  • തിരുവാതിര
  • പുണര്‍തം മിഥുനരാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • വെള്ളപ്പാണ്ട്
  • മൂലവ്യാധി
  • ലൈംഗികരോഗങ്ങള്‍
  • തോള്‍വേദന
  • കൈവേദന
  • ട്യൂമര്‍

തൊഴില്‍

കേട്ട നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • പ്രിന്‍റിങ്ങ്
  • പബ്ളിഷിങ്ങ്
  • മഷി, പെയിന്‍റ്
  • വയര്‍, കേബിള്‍
  • പരസ്യം
  • ഫര്‍ണസ്, ബോയിലര്‍
  • മോട്ടര്‍, പമ്പ്
  • കെമിക്കല്‍ എഞ്ചിനീയര്‍
  • നിര്‍മ്മാണം
  • ഡ്രെയിനേജ്
  • ഇന്‍ഷുറന്‍സ്
  • ആരോഗ്യരംഗം
  • പട്ടാളം
  • ജഡ്ജി
  • തപാല്‍ വകുപ്പ്
  • കൊറിയര്‍
  • ജയില്‍ അധികാരി

കേട്ട നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമല്ല.

അനുകൂലമായ രത്നം

മരതകം. 

അനുകൂലമായ നിറം

ചുവപ്പ്, പച്ച.

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് കേട്ട നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - നോ
  • രണ്ടാം പാദം - യാ
  • മൂന്നാം പാദം - യീ
  • നാലാം പാദം - യൂ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

അ, ആ, ഇ, ഈ, ശ, സ, ക, ഖ, ഗ, ഘ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

കേട്ട നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് പൊതുവെ സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും. സ്ത്രീകള്‍ക്ക് ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കും.

പരിഹാരങ്ങള്‍

കേട്ട നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, വ്യാഴത്തിന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം ഇന്ദ്രായ നമഃ 

കേട്ട നക്ഷത്രം

  • ദേവത - ഇന്ദ്രന്‍
  • അധിപന്‍ - ബുധന്‍
  • മൃഗം - കേഴമാന്‍
  • പക്ഷി - കോഴി
  • വൃക്ഷം - വെട്ടി
  • ഭൂതം - വായു
  • ഗണം - അസുരഗണം
  • യോനി - മാന്‍ (പുരുഷന്‍)
  • നാഡി - ആദ്യം
  • ചിഹ്നം - കുട

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |