ഭാഗവതം മലയാളം PDF

bhagavatam malayalam pdf first page

 

ശ്രീമദ് ഭാഗവതത്തിൽ പത്തുവിഷയങ്ങളുടെ വര്‍ണ്ണനമാണുള്ളത്. ഭാഗവതം മുഴുവൻ ഈ പത്തു വിഷയങ്ങളിൽ അന്തർഗതമായിരിക്കുന്നു. സർഗ്ഗം, വിസർഗ്ഗം, സ്ഥാനം, പോഷണം, ഊതി, മന്വന്തരം, ഈശാനുകഥ, നിരോധം, മുക്തി, ആശ്രയം. ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ആശ്രയതത്ത്വമാണ്. ആശ്രയ ശബ്ദത്തിന് ജീവികൾക്ക് ശരണം പ്രാപിക്കുന്നതിനു യോഗ്യനായ ഒരു വ്യക്തി ശ്രീഭഗവാൻ മാത്രമാണെന്നര്‍ഥം. വ്യക്താവ്യക്ത സർവ്വജനത്തിനും അധിഷ്ഠാനവസ്തുവും നിരപേക്ഷനും സർവ്വ സാക്ഷിയുമായ പരബ്രഹ്മം ഭഗവാൻ മാത്രമാണെന്നര്‍ഥം. ഈ ആശ്രയതത്ത്വത്തിന്‍റെ  മഹിമ പ്രകടമാക്കുവാനായി മറെറാൻപതു ലക്ഷണങ്ങളേയും വര്‍ണ്ണനം ചെയ്തിരിക്കുന്നു.

 

ഭഗവാന്‍റെ ശരീരത്തിനും ശരീരി അഥവാ ഭഗവാനും തമ്മിൽ ഭേദമില്ല. ഭഗവാന്‍റെ ശരീരം ഭഗവദ് സ്വരൂപം തന്നെയാണ്. ശരീരത്തിനും ശരീരിക്കുമുള്ള  ഭേദം ജീവനാണുള്ളത്.  ജീവൻ ശരീരത്തെ സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. ഭഗവാന്‍റെ ശരീരം നമ്മുടെ ശരീരം പോലെ ജഡമല്ല. അത് ചിന്മ യമാണ്., അതിൽ ഹേയ ഉപാദേയഭേദമില്ല, അതായതു്, ഭഗവാന്‍റെ ശരീരം ഭഗവാൻ തന്നെയാണ്. ഭഗവാന്‍റെ ഓരോ അവയവങ്ങളും ഓരോ ഭഗവാനാണ്. ഭഗവാന്‍റെ ഓരോ രോമ ങ്ങളും ഓരോ ഭഗവാനാണ്. ഭഗവാന് കണ്ണുകൊണ്ടും കാതുകൊണ്ടും മറെറല്ലാ ഇന്ദ്രിയങ്ങൾ കൊണ്ടും സം സാരിക്കുവാനും, കാണുവാനും, കേൾക്കുവാനും നടക്കുവാനും കമ്മങ്ങളെല്ലാം അനുഷ്ഠിക്കുവാനും കഴിയും. ഭഗവാന്‍റെ  ഓരോചിന്തനവും ഓാരാ വാക്കും ഓരോ പ്രവൃത്തിയും ഓരോ ഭഗവാനാണ്. മാത്രമല്ല, ഭഗവാന്‍റെ ഓരോ ശ്വാസവും ഓരോ നാഡീസ്പന്ദനവും ഓരോ ഭഗവാൻ തന്നെയാണ്. ജീവികളിലുള്ള ഗുണങ്ങൾ പ്രാകൃതമാണ്. ജീവികൾക്ക് അവയെ ത്യാഗം ചെയ്യുവാൻ കഴിയുന്നു. എന്നാൽ ഭഗവാന്‍റെ ഗുണങ്ങൾ നിജസ്വരോപരൂപഭൂതവും അപ്രാകൃത വുമാണ്. അതു കൊണ്ടു ഭഗവാന് ഗുണങ്ങളെ ത്യാഗം ചെയ്യേണ്ടി വരുന്നില്ല. ഇതാണ്  ഭഗവാന്‍റെ സഗുണസാകാര രൂപം. ഇനി അത്ഭുതമായ മറ്റൊ രു കാര്യമുണ്ട്. 

PDF Book വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |