ശ്രീമദ് ഭാഗവതം - നിത്യപാരായണം

srimad bhagavatam nitya parayanam sample page

ശ്രീമദ് ഭാഗവതത്തിന്‍റെ നിത്യപാരായണത്തിന് ഉതകുന്ന മുഖ്യ ശ്ലോകങ്ങള്‍ അര്‍ഥസഹിതം.

PDF Book വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രവും കായംകുളം കൊച്ചുണ്ണിയും

കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.

Quiz

ശ്രീകൃഷ്ണനേയും ബലരാമനേയും നന്ദഗ്രാമത്തില്‍ നിന്നും മഥുരയിലേക്ക് കൊണ്ടുവന്നതാര്?

ശ്രീമദ്ഭാഗവതം നിത്യപാരായണം 1-ാം ദിവസം തന്ന; ശുശ്രൂഷമാണാനാമർഹസ്യങ്ഗാനുവർണ്ണിതും യസ്യാവതാരോ ഭൂതാനാം ക്ഷേമായ ച ഭവായ ച (1-1-13)
ശൗനകനും മറ്റുമുനിമാരും സൂതനോടു പറഞ്ഞു: അല്ലയോ പരമപൂജനീയനായസൂതാ, നാമിവിടെ നൈമിശികാരണ്യത്തിൽ ഒരു പുണ്യകർമ്മത്തിനായി എത്തിച്ചേർന്നിരിക്കുകയാണല്ലോ. ഇവിടെ കിട്ടുന്ന ഓരോ നിമിഷവും ഭഗവൽകഥകൾ കേൾക്കുന്നതിനും ആത്മീയപുരോഗതിക്കും മനുഷ്യവർഗ്ഗത്തിന്റെ മുക്സിസാധനയ്ക്കുമായി നമുക്കു വിനിയോഗിക്കാം. ഈ കലിയുഗത്തിൽ മനുഷ്യജീവിതം തുലോം കുറഞ്ഞ കാലത്തേക്കു മാത്രമെങ്കിലും നാം ജീവിതകാലം മുഴുവനും സുഖഭോഗങ്ങളിലും അതിൽനിന്നുണ്ടാകുന്ന തീരാത്ത കഷ്ടപ്പാടുകളിലും മുഴുകിയിരിക്കുന്നു. സുഖഭോഗങ്ങളിൽ താല്പര്യമില്ലാത്തവർക്കുകൂടി പുരാണേതിഹാസങ്ങളാൽ നിയതമായ മുക്തിസാധനയിൽ ജീവിതം നയിക്കുവാൻ വേണ്ട മന:സൈര്യം ഇല്ലാതെ പോവുന്നു. ഈ പുരാണേതിഹാസങ്ങളാകട്ടെ അത്യന്തം വൈവിദ്ധ്യമാർന്നതും അനുശാസനങ്ങളിൽ വിരുദ്ധങ്ങളും പാിക്കുവാൻ ക്ലേശകരവുമാണ്. ഇവയെല്ലാം വളരെക്കാലം പഠിക്കേണ്ടവയാണെങ്കിലും അങ്ങിനെ പറിച്ചുണ്ടാക്കിയവയെ കാലം തന്നെ മറവിയിലൂടെ നശിപ്പിക്കുന്നതായും കാണുന്നു, ഈരീതിയിൽ അന്തമില്ലാതെ ചംക്രമണംചെയ്യുന്ന കാലചകത്തിൽ നിന്നുകൊണ്ട് ചിന്നിച്ചിതറിപ്പോയ വ്യക്തിത്വവും ജീവിതവും ഒരുമിച്ചുകൊണ്ടുപോകുവാൻ മനുഷ്യൻ വൃഥാ പരിശ്രമിക്കുന്നു.
പൂജനീയനായ സൂതാ, വേദപുരാണങ്ങൾ ഹൃദിസ്ഥമാക്കിയ ആളെന്നനിലയിൽ ഞങ്ങളെ സഹായിക്കുവാൻ ഏറ്റവും അനുയോജ്യനായ ആൾ അങ്ങുതന്നെ. ഏതൊരു വിജ്ഞാനമാണോ ഈ വേദപുരാണങ്ങൾ തരുന്നത്, ഏതൊരു വിജ്ഞാനമാണോ മനുഷ്യനെ ജനനമരണചകത്തിന്റെ പിടിയിൽനിന്നും മോചിപ്പിക്കുവാൻ പര്യാപ്തമായത്, ആയതിന്റെ പൊരുൾ ഞങ്ങൾക്കു പറഞ്ഞു തന്നാലും. സമഗ്രവ്യക്തിത്വബോധത്തിന്റേയും ജീവൻറയും സമ്യക്കായ ഒത്തുചേരലുണ്ടാകുമ്പോൾ മാത്രമേ അജ്ഞാനാന്ധകാരവും തൽഫലമായ ദു:ഖവും നശിപ്പിക്കപ്പെടുകയുളളു. ഭഗവാൻ ഭൂമിയിൽ ജന്മമെടുക്കുന്നത് എല്ലാ ജീവ-നിർജീവജാലങ്ങളുടേയും (ക്ഷേമത്തിനും രണ്ടും വേണ്ടിയാണെന്ന് ഞങ്ങളറിയുന്നു. പ്രത്യകിച്ചും ശ്രീകൃഷ്ണഭഗവാൻ വസുദേവരുടേയും ദേവകിയുടേയും പുത്രനായി പിറന്നത്. ദയവായി ഈകാര്യങ്ങൾ ഞങ്ങൾക്കു വിശദീകരിച്ചുതന്നാലും. അങ്ങനെ ഞങ്ങൾ ആ നാമവും മഹിമയും ഓർക്കുമാറാകട്ടെ. ആ ദിവ്യനാമം അറിയാതെയെങ്കിലും ഉച്ചരിക്കുന്നവരിൽനിന്നും സർവഭയങ്ങളും അകലുന്നു. കാരണം ഭയത്തിനുതന്നെയും അവിടുത്തെ ഭയമാണ്. ഭഗവൽനാമങ്ങളും അവതാരകഥകളും ലീലകളും ഞങ്ങൾക്ക് എത്രകേട്ടാലും മതിവരാത്തവയത്. അതുകൊണ്ട് അവയെല്ലാം ഞങ്ങൾക്കു പറഞ്ഞുതന്നാലും. ഈ കഥകളെല്ലാം പല മുനിമാരിലൂടെ വരുംതലമുറകളിലേയ്ക്കും എത്തുന്നതാണ്. അവിടുത്തെ അപദാനങ്ങൾ കേൾക്കുന്ന മാത്രയിൽത്തന്നെ ആ പാദാരവിന്ദങ്ങളിൽ പൂജിച്ചുകൊണ്ട് മനുഷ്യർക്ക് അവരുടെ പാപങ്ങളിൽനിന്നും മുക്തിയും നിർവ്വാണപദവും പ്രാപിക്കാനും ഭഗവൽപാദങ്ങൾ ഹത്തലത്തിൽ സൂക്ഷിച്ചുവച്ച ഋഷിവര്യന്മാർ പരമഭാഗ്യവാന്മാര്. അവരുമായി ഇടപഴകാൻ കഴിയുന്നവർക്ക് ഹൃദയം ക്ഷണന ശുദ്ധീകരിക്കാനും ശാന്തിയും സമാധാനവും കൈവരിക്കുവാനും കഴിയുന്നു.
ഈ കലിയുഗത്തിൽ മന:ശുദ്ധിയും നൈർമ്മല്യവും നന്മതിന്മകളുടെ വൈരുദ്ധ്യശക്തികൾക്കിടയിൽപ്പെട്ടു ഞെരിയുമ്പോൾ മഹാമുനിമാരുടെ സാന്നിദ്ധ്യവും ഭഗവൽകഥാശ്രവണവും മാത്രമാണ് മനുഷ്യർക്കുള ഒരേയൊരാശയം. ഈ കഥകൾ മനുഷ്യമനസ്സിനെ പിടിച്ചുനിർത്തി ഹൃദയത്തെ നിർമ്മലമാക്കി പരിപാവനമായ ഭഗവൽപമം നിറയ്ക്കുകവഴി സമഗ്രവ്യക്തിത്വത്തിൻറ പരിവർത്തനം പൂർണ്ണമാവുന്നു. അതുകൊണ്ട് അങ്ങയുടെ സാന്നിദ്ധ്യത്തിലൂടെ ലഭിച്ച ഭഗവദനുഗ്രഹത്തെ ഞങ്ങളേറ്റവും വിലമതിക്കുന്നു. ദയവായി അങ്ങ് കഥ ആരംഭിച്ചാലും

Ramaswamy Sastry and Vighnesh Ghanapaathi

Malayalam Topics

Malayalam Topics

ആത്മീയ ഗ്രന്ഥങ്ങള്‍

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |