ചാണക്യ നീതി

ബുദ്ധിഹീനനായ ശിഷ്യനെ ഉപദേശിക്കുക, ദുഃസ്വഭാവിയായ സ്ത്രീയെ സംരക്ഷിക്കുക, ദുഃഖിതന്മാരുമായുള്ള അതിയായ സൗഹൃദം വെയ്ക്കുക ഇവ മൂലം വിദ്വാന്മാർ പോലും ദുഖിക്കുവാനിടയാകും.

ദു:സ്വഭാവിയുമായ ഭാര്യ, വഞ്ചകനായ സുഹൃത്ത്, അനുസരണയില്ലാത്ത പരിചാരകൻ, പാമ്പുകൾ വസിക്കുന്ന വീട് എന്നിവ കൃത്യ തന്നെയാണ് എന്നതിൽ സംശയമില്ല.

ആപത്ത് വരുമ്പോൾ ഉപയോഗിക്കുവാനായി ധനം സൂക്ഷിച്ചു വയ്ക്കുക. അതിലുമുപരിയായി ഭാര്യയെ സംരക്ഷിക്കുക. എന്നാൽ ഇതിലെല്ലാമുപരിയായി തന്നെ സ്വയം രക്ഷിക്കുക.

ആപത്ത് വരുമ്പോൾ ഉപയോഗിക്കുവാനായി ധനം സൂക്ഷിച്ചു വയ്ക്കുക. ഐശ്വര്യവാന്മാർക്ക് ആപത്തു വരുന്നതെങ്ങനെ? ചിലപ്പോൾ ലക്ഷ്മിദേവി വിട്ടുപോകുകയാണെങ്കിൽ സഞ്ചയിച്ചുവെച്ച ധനമെല്ലാം നശിച്ചുപോകും.

ഏതൊരു നാട്ടിലാണോ തനിക്ക് ആദരവ്, തനിക്കുചിതമായ തൊഴിൽ, ബന്ധുക്കൾ, വിദ്യാർജനത്തിനുള്ള സൗകര്യം എന്നിവയില്ലാത്തത് അവിടം ഉപേക്ഷിക്കേണ്ടതാണ്.

ധനികൻ, ശ്രോത്രിയൻ (വേദജ്ഞൻ), രാജാവ്, നദി, വൈദ്യൻ ഇവയഞ്ചുമില്ലാത്ത ദേശത്ത് ഒരു ദിവസം പോലും താമസിക്കരുത്.

ഉപജീവനത്തിന് തൊഴിൽ, ഭയം, ലജ്ജാ, ദയാ, ത്യാഗശീലം ഇവയഞ്ചുമില്ലാത്ത ദേശത്ത് താമസിക്കരുത്.

കർത്തവ്യനിർവഹണത്തില്‍ സേവകനെയും, ദുഃഖം വരുമ്പോൾ ബന്ധുക്കളെയും, ആപത്തു വരുമ്പോൾ സുഹൃത്തിനെയും, സ്വത്തു നശിക്കുമ്പോൾ ഭാര്യയെയും തിരിച്ചറിയേണ്ടതാണ്.

രോഗം, ദുഃഖം എന്നിവ വരുമ്പോഴും, ക്ഷാമം നേരിടുമ്പോഴും, ശത്രുക്കളെതിർക്കുമ്പോഴും, രാജകൊട്ടാരത്തിന്‍റെ വാതിൽക്കലും, ശ്മശാനത്തിലും കൂടെയുണ്ടാവുന്നവനാണ് യഥാർത്ഥ ബന്ധു.

യാതൊരുവനാണോ സുനിശ്ചിതമായിട്ടുള്ളതിനെ പരിത്യജിച്ചിട്ട് അനിശ്ചിതമായതിനെ പിന്തുടരുന്നാത്, ആ വ്യക്തിക്ക് നിശ്ചിതമായവ നഷ്ടപ്പെടുന്നു. അനിശ്ചിതമായവ എന്തായാലും നഷ്ടപ്പെട്ടതു തന്നെ.

വിവേകിയായ ഒരുവൻ വിരൂപയാണെങ്കിലും നല്ല കലത്തിൽ പിറന്ന കന്യകയെ വിവാഹം ചെയ്യണം. സുന്ദരിയാണെങ്കിൽ പോലും നീചകുലത്തിൽ പിറന്നവളെ വിവാഹം ചെയ്യരുത്. തനിക്ക് തുല്യമായ കുലത്തിൽ നിന്നുള്ള വിവാഹമാണ് ഉചിതമായിട്ടുള്ളത്.

PDF Book വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |