1. യേ ത്രിഷ്താൻ പരിയന്തി വിശ്വാ രൂപാണി വിത്, വാചസ്പതി ബലാ തേഷാം താ അന്യ ധാതു മേ

ജഡചേതനയിൽ എല്ലാ രൂപങ്ങളോടും കൂടി ഇരുപത്തി ഒന്നു ദേവതകൾ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. വാണിയുടെ സ്വാമിയായ ബ്രഹ്മാവ് അദ്ദേഹത്തിന്റെ അസാധാരണമായ ശക്തിയെ എനിക്കു ദാനം ചെയ്യണേ (ലോകത്തിൽ ഏഴു പദാർത്ഥങ്ങൾ പൃഥ്വി, ജലം, തേജസ്സ്, വായു, ആകാശം, തന്മാത്ര, അഹങ്കാരം ഇവയും സത്വരജസ്തമസ്സാദി ത്രിഗുണങ്ങളും ആകുന്നു, ഈ ഏഴുതത്വങ്ങളോടുകൂടി മൂന്നു ഗുണങ്ങൾ വ്യാപ്തമായിരിക്കുന്നതുകൊണ്ടുതന്നെ ഇരു പത്തി ഒന്നു പ്രകാശങ്ങളിലുള്ള പദാർത്ഥങ്ങൾ ഉത്ഭവിക്കുന്നു.

2. പുനഹി വാചസ്പത ദേവന മനസാ സഹ

വാണി സ്വാമിയായ ബ്രഹ്മദേവാ! പ്രകാശിക്കുന്ന മനസ്സോടെ വരണേ. വസുമതി ഇച്ഛിതഫലം പ്രദാനം ചെയ്ത് എന്നെ ആനന്ദഭരിതനാക്കണേ. പഠിച്ചു കൊണ്ടി രിക്കുന്ന ജ്ഞാനത്തെ ഗ്രഹിക്കുന്നതിനുവേണ്ട ബുദ്ധി ദാനം ചെയ്യണേ.

3. ഇഹവാദി വി തനും ആർത്തി ഇവ ജയാ, വാചസ്പതി നി യതു മയ്യ വാസ്തു മയി ശ്രുതം.

ധനുസ്സിന്റെ ഞാൺ വലിച്ചുയർത്തുമ്പോൾ എങ്ങനെ രണ്ടു ഭാഗങ്ങളും സമാനരൂപത്തിലായിത്തീരുന്നുവോ, അതുപോലെതന്നെ ഹേ വാചസ്പതീ വേദങ്ങളെ ധരിക്കുന്നതിനുള്ള ബുദ്ധിയും ആനന്ദോ പഭോഗങ്ങൾക്കുള്ള എല്ലാ വസ്തുക്കളും എനിക്കായി സംഭരിക്കണേ. പൂർണ്ണരൂപത്തോടെ എന്നിൽ വസിക്ക ചെയ്യണേ. അങ്ങു നൽകുന്ന സുഖവസ്തുക്കളും ബുദ്ധിയും എന്നിൽ സ്ഥിരമാ യിരിക്കണം.

4. ഉപഹതോ വാചസ്പതിരുപാസ്മാൻ വാചസ്പതിർഹയതാം

സരസ്വതിയുടെ സ്വാമിയായ ബ്രഹ്മാവിനെ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. വാചസ്പതിദേവൻ ഞങ്ങളെ ക്ഷണിക്കണേ. നമ്മൾ ഒരിക്കലും ജ്ഞാനത്തിൽനിന്ന് അകന്നുപോകാതിരിക്കണേ. നാം പരിപൂർണ്ണ ജ്ഞാനത്താൽ ഒന്നായിത്തീരണേ.

സൂക്തം രണ്ട്.

(ഋഷി അഥർവൻ. ദേവത പർജന്യൻ. ഛന്ദസ് അനുഷ്ടുപ്, ഗായത്രി)

1. വിദ്യാ ശരസ്യ ചിതരം പർജന്യം ഭൂരിധായസം
വിദ്യോ ഷസ്യ മാതരം പിവി ഭൂരിശം.

എല്ലാ ജഡചേതനകളേയും പരിപോഷിപ്പിക്കുന്ന പർജന്യം ഈ വാണിയുടെ പിതാവാകുന്നു. എന്ന കാര്യം ഞങ്ങൾ അറിയുന്നു. അതുപോലെ എല്ലാ തത്വങ്ങളാലും പരിപൂർണ്ണയായ പൃഥി ഇതിന്റെ മാതാവാണെന്ന വസ്തുതയും ഞങ്ങൾ നന്നായി ഗ്രഹിച്ചിരിക്കുന്നു. ഈ രണ്ടു പേരിൽനിന്നും സസ്യങ്ങൾ ഉത്ഭവിക്കുന്നു.

2. ജ്യാ പരിണാ നമാത്മാനം തനം ധി

അല്ലയോ ദേവ രാജാവ! ഞങ്ങളുടെ ശരീരങ്ങളെ കരിങ്കല്ലിനു തുല്യം സുദ ഢവും ശക്തിയാൽ സമ്പന്നവും ആക്കണേ, ഈ ധനുസ്സ് ഞങ്ങളുടെ നേരെ കുലയ്ക്കല്ലേ. (മറ്റുള്ളവരുടെ നേരെ കുലച്ചാലും) ഞങ്ങളുടെ ശത്രുക്കളുടെ വിദ്വേഷപൂർണ്ണമായ പ്രവർത്തനങ്ങളെ ഞങ്ങളിൽ നിന്നും അകറ്റിക്കളയണേ, അവരുടെ ശക്തി നശിപ്പിച്ചുകളയണേ.

3. വൃക്ഷ യദ്ഗാം പരിഷസ്വാന അനുസരം ശരമന്ത്യ സം ശരദ് യായ ദിമിന്ദ്ര

സൂര്യന്റെ ഉഗ്രകിരണങ്ങൾക്കൊണ്ടു പീഡിതരാകുന്ന ഗോക്കളെ എങ്ങനെ വടവൃക്ഷത്തിന്റെ ശീതളച്ഛായ ശരണമരുളി രക്ഷിക്കുന്നുവോ അതുപോലെ ശത്രു ഭടന്മാർ അയയ്ക്കുന്ന ബാണങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കണേ.

4. യഥാ ക്യാം . പൃഥിവീം ചാന്തിഷ്ഠതി ജനം, വാ രോഗം ചാവം ചാന്തസ്തിഷ്ഠതു മു

ഇത്. പൃഥ്വിയുടേയും ദ്യോവിന്റേയും ഇടയിൽ എങ്ങനെ തേജസ്സ് സ്ഥിതി ചെയ്യുന്നോ അതുപോലെ രോഗങ്ങളേയും സവത്തേയും മുറിവുകളേയും ഈ ശരം അമർച്ച വരു

സൂക്തം മൂന്ന്.

(ഋഷി അഥർവൻ, ദേവത പർജന്യൻ, ഛന്ദസ് പംക്തി, അനുഷ്ടുപ്,

1. വിദ്മാ ശരസ്യ പിതരം പർജന്യം ശതവ്യം, തേനാ തേ ത ശം കരം പൃഥിവ്യാം തേ നിഷേചനം ബഹിഷ്ട അ ബാലിതി.

ശരത്തിന്റെ പിതാവിനെ ഞങ്ങൾ നന്നായി അറിയുന്നു. അത് അസംഖ്യം ശക്തികളാൽ യുക്തവും സമർത്ഥവുമായ മേഘം ആകുന്നു. അല്ലയോ രോഗീ ആ ശരം കൊണ്ട് നിന്റെ മൂത്രാദിരോഗങ്ങളെ നശിപ്പിക്കുന്നു. ശരീരത്തിൽ തടഞ്ഞു നിൽക്കുന്ന നിന്റെ മൂത്രം വെളിയിലേയ്ക്കു വിസർജ്ജിക്കട്ടെ.

2. വിദ്മാ ശരസ്യ പിന്തരം മിത്രം ശതവും,
തേനാ ഒരു ത ശം കരം പൃഥ്വിാം തേ നിഷേചനം ബഹിഷ അ ബാലിതി

ഞങ്ങൾ ശരത്തിന്റെ അനന്തശക്തി സമ്പന്നവും അതുപോലെ വീര്യനുമായ സൂര്യനെ അറിയുന്നു. ഹേ രോഗപീഡിതനായ മനുഷ്യാ! ഇതുകൊണ്ടു ഞാൻ നിന്റെ രോഗത്തെ ഇല്ലതാക്കുന്നു. ഉദരത്തിൽ കെട്ടിനിൽക്കുന്ന നിന്റെ മൂത്രം വെളിയിലേയ്ക്കു പുറപ്പെടട്ടെ.

3. വിദ്മാ ശരസ്യ ചിതരം വരുണം ശതവ്യം,
തന് തന്റെ ശം കരം പൃഥിവ്യാം ആ നിഷേചനം ബഹിഷ്ട അ ബാലിതി.

ബാണത്തിന്റെ പിതാവും അമിതബലവാനും ആയ വരുണനെ ഞങ്ങൾ അറിയുന്നു. ഹേ രോഗ്രാ! ഈ ബാണത്താൽ ഞാൻ നിന്റെ രോഗങ്ങളെ നശിപ്പിക്കുന്നു. നിന്റെ ദേഹത്തിൽനിന്നും മൂത്രം ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അതി വേഗം ഒഴുകിപ്പോകട്ടെ.

4. വിദ്മാ ശരസ്യ പിന്തരം ചന്ദ്രം ശതവ്യം
ശം കരം പൃഥ്വിവ്യാം ഒരു നിഷേചനം ബഹിഷ്ട അ ബാലിതി.

ഞങ്ങൾ അനന്തവീര്യവാനും ആനന്ദസം ദായകനും ശരത്തിന്റെ പിതാവു മയ ചന്ദ്രനെ അറിയുന്നു. ശരത്താൽ ഞാൻ നിന്റെ രോഗങ്ങളെ അകറ്റിക്ക ളയുന്നു. പൃഥ്വിയിലേയ്ക്ക് നിന്റെ മൂത്രം ശബ്ദത്തോടുകൂടി ഒഴുകിപ്പോകട്ടെ.

5. വിദ്മാ ശരസ്യ പിന്തരം സൂര്യം ശതവ്യം തന് തന്റെ ശം കരം പൃഥ്വിവ്യാം തേ നിഷേചനം ബഹിഷ്ട അ ബാലിതി.

അനന്തശക്തിയുള്ളവനും വീര്യവാനും തേജസ്വിയുമായ സൂര്യനെ നാം ശരത്തിന്റെ പിതാവായിട്ടറിയുന്നു. ഹേ രോഗീ ശരത്താൽ ഞാൻ നിന്റെ ശരീരത്തിൽ നിന്നും രോഗങ്ങളെ അകറ്റിക്കളയുന്നു. നിന്റെ ഉദരസ്ഥമായ മൂത്രം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അതിവേഗം ഒഴുകിപ്പോകട്ടെ.

6. യദാ ഗവാര്യദ് വസ്താവധി സംശ്രിതം
വാ തേ മൂത്രം മുച്യതാം ബഹിർ ബാലിതി സർവകം.

നിന്റെ മുത്രാശയത്തിലും മൂത്രനാഡികളിലും തടഞ്ഞുനിൽക്കുന്ന മൂത്രം അതിവേഗം ശബ്ദത്തോടുകൂടി ഒഴുകിപ്പോകട്ടെ.

7. പ്ര ദേ ഭിനദിമ മേഹനം വരും വേശത്യാ ഇവ, ഏവം തേ മൂത്രം മുച്യതാം ബഹിര്ബാലിനി സർവക

കുളത്തിലെ ജലം വെളിയിലേയ്ക്കു കൊണ്ടുപോകുന്നതിനു മാർഗ്ഗം വെട്ടിത്തുറ ക്കുന്നതുപോലെ മൂത്രരോഗത്താൽ പീഡിതനായ രോഗി ഞാൻ നിന്റെ മൂത്രം പോകുന്നതിനുള്ള മാർഗ്ഗം തുറന്നിരിക്കുന്നു. നിന്റെ ഉള്ളിൽ തടഞ്ഞുനിൽ ക്കുന്ന മൂത്രം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അതി വേഗം ഒഴുകിപ്പോകട്ടെ.

8. വിഷിതം തേ വസ്തിബില സമുദ്രസാ രിവ
ഏവാ തേ മൂത്രം മുച്യതാം ബഹിർ ബാലിതി സർവകം

സമുദ്രം, തടാകം മുതലായവയിൽനിന്നും ജലം കൊണ്ടു പോകുന്നതിന് മാർഗ്ഗങ്ങൾ ഉണ്ടാക്കുന്നതുപോലെ ഞാൻ തടഞ്ഞുനിൽക്കുന്ന നിന്റെ മൂത്രം വെളിയിലേയ്ക്ക് പ്രവഹിക്കുന്നതിന് മൂത്രാശയത്തിന്റെ ദ്വാരം തുറന്നിരിക്കുന്നു. നിന്റെ മൂത്രം മുഴുവൻ ശബ്ദത്തോടുകൂടി ഒഴുിപ്പോകട്ടെ.

9. യഥേഷകാ പരാദതാസ്യഷ്ടാധി ധന്വന
ഏവാ തേ മൂത്രം മുച്യതാം ബഹിർ ബാലതി സർവക

വില്ലിൽ നിന്നും അതിവേഗം പാഞ്ഞുപോകുന്ന ബാണം അതിന്റെ ലക്ഷ്യ ത്തിൽ എത്തിച്ചേരുന്നതുപോലെ തടഞ്ഞുനിൽക്കുന്ന നിന്റെ മൂത്രം മുഴുവൻ ശബ്ദിച്ചുകൊണ്ട് വെളിയിലേയ്ക്ക് ഒഴുകിപ്പോകട്ടെ.

സൂക്തം നാല്

(ഋഷി സിന്ധു ദ്വീപം, കൃതിരവൻ, ദേവത സ്. ഛന്ദസ് ഗായത്രി, ബൃഹതി)

1. അംബയോ ഇന്ത്യ ധ്വഭിർജാമയോ അധ്വരീയതാം, പതിമധുനാ പ

യജ്ഞകർത്താക്കൾ മാതാവിനെപ്പോലെയും സഹോദരിയെപ്പോലെയും ജലം, സോമരസം, ഹോമദ്രവ്യങ്ങളായ പാല്, ഘൃതം തുടങ്ങിയതങ്ങളുടെ മാർഗ്ഗങ്ങ ളിൽക്കൂടി യജ്ഞത്തിനുവേണ്ടി വഹിച്ചുകൊണ്ടുവരുന്നു.

2. അമൂര്യാ ഉപ സുര്യ നാഭിർവാ സൂര്യാ സഹ

യാതൊരു ജലത്തോടുകൂടി സൂര്യൻ നിലനിൽക്കുന്നുവോ ആ സൂര്യമണ്ഡ ലസ്ഥിതമായ ജലം നമ്മുടെ യജ്ഞത്തെ ഫലപ്രദമാക്കുന്ന ശക്തികൊണ്ട് സമ്പന്നമാകട്ടെ.

3. അപോ ദേവീരൂ ഹായേ യത്ര ഗാവ് പിബന്തി ന സിന്ധുര്യം രകത ഹവി.

നമ്മുടെ ഗോക്കൾ ജലപാനം ചെയ്യുന്ന ജലപൂർണ്ണങ്ങളായ നദികളിലേയ്ക്കും കുളങ്ങളിലേയ്ക്കും ജലത്തിന്റെ അധിഷ്ഠാനദേവതയെ ഞാൻ ആഹ്വാനം ചെയ്യുന്നു.

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |