ഹിന്ദു മതം

hindu matham pdf book front page

മതത്തിന്‍റെ ഉദ്ദേശം

 

ആത്മാവിനെ തിരികെ ദൈവത്തിൽ എത്തിക്കുന്നതാണു മതം. മതം ഈശ്വരസാക്ഷാൽക്കാരം സിദ്ധിക്കുന്നതിന്നുള്ള വഴി കാണിക്കുന്നു. കേവലം മൃഗീയമായ ഒരു ജീവിതംകൊണ്ടു തൃപ്തിപ്പെടാത്തവനും ആത്മീയമായ സമാധാനത്തിന്നും സുഖത്തിന്നും ശാന്തിക്കും ആഗ്രഹിക്കുന്നവനും ആയ മനുഷ്യന്‍റെ ആഴമായും ആന്തരമായമുള്ള തൃഷ്ണയെ മതം തൃപ്തിപ്പെടുത്തുന്നു. ഭക്ഷണം കൊണ്ടു മാത്രം ജീവിക്കുക എന്നതും മനുഷ്യനും അസാദ്ധ്യമാണ്. നമ്മളിൽ അനേകം പേരുടേയും ജീവിതത്തിൽ ഇഹലോകസമൃദ്ധി മാത്രം നമുക്കു സംതൃപ്തി തരാതെ, കൂടുതലായ എന്തോ ഒന്നിനും ആഗ്രഹം ജനി പ്പിക്കുന്നതായ ഒരു ഘട്ടം ഉണ്ടാകുന്നു. ജീവിതത്തിലെ കഷ്ടാരിഷ്ടങ്ങൾ മേൽ പറഞ്ഞതിൽ കൂടുതലായി ജനങ്ങളുടെ ശ്രദ്ധയെ ആത്മീയസുഖത്തിലേക്കും തിരിക്കുന്നു.

ഹിന്ദുമതത്തിന്‍റെ പ്രത്യേക സ്വഭാവങ്ങൾ:

വെളിവാക്കപ്പെട്ട ഒരു മതം

ഹിന്ദുമതം ഹിന്ദുക്കളുടെ മതമാണ്. ഇന്നു നിലവിലുള്ള എല്ലാ മതങ്ങളിലും വച്ച് ഏറ്റവും പുരാതനമാണ് അത്. ഇത്

ഒരു പ്രവാചകനും സ്ഥാപിച്ചതല്ല. ക്രിസ്തുമതം, ബുദ്ധ മതം, മുഹമ്മദമതം എന്നീ മതങ്ങളുടെ ഉത്ഭവം ഓരോ പ്രവാചകനിൽ നിന്നാണ്. അവയുടെ ഉത്ഭവകാലം വ്യക്തമാണ്. എന്നാൽ ഹിന്ദു മതത്തിന്‍റെ ഉത്ഭവത്തെപ്പറ്റി ഒരു കാലനിര്‍ണ്ണയം സാദ്ധ്യമല്ലാ. ഹിന്ദുമതം ഉടലെടുത്തിട്ടുള്ളതും പ്രത്യേകമായ പ്രവാചകന്മാരുടെ ഉപദേശങ്ങളിൽ നിന്നല്ലാ. പ്രത്യേകമായ ചില ഗുരുക്കന്മാരുടെ പ്രവചനങ്ങളല്ല അതിന്‍റെ അടിസ്ഥാനം. അതും മതഭ്രാന്തിയിൽ നിന്നു വിമുക്തവുമാണ്.

ഹിന്ദുമതം എന്നതും സനാതനധർമ്മം, വൈദികധർമ്മം എന്നീ പേരുകളിലും അറിയപ്പെടുന്നു. സനാതനധര്‍മ്മം എന്നുവെച്ചാൽ ശാശ്വതമായ മതം എന്നര്‍ത്ഥം. ഹിന്ദുമതം ഈ ലോകത്തോടൊപ്പം ഉണ്ടായതാണ്. ഹിന്ദുമതം എല്ലാ മതങ്ങളുടേയും മാതൃസ്ഥാനം വഹിക്കുന്നു. ഹിന്ദുമതഗ്രന്ഥങ്ങളാണ് ലോകത്തിൽവെച്ച് ഏറ്റവും പഴയവ. അത് ശാശ്വതമായതുകൊണ്ടു മാത്രമല്ലാ സനാതനര്‍മ്മത്തിന് ആ പേർ കൊടുത്തിട്ടുള്ളത്; അ ത്ദൈവത്താൽ സംരക്ഷിതവും നമ്മളെ ശാശ്വതമാക്കാൻ കഴിവുള്ളതായതുകൊണ്ടും കൂടിയാണു.

വൈദികധർമ്മം എന്നതും വേദപ്രോക്തമായ മതം ആകുന്നു. വേദങ്ങൾ ഹിന്ദുമതത്തിന്‍റെ മൗലികശാസ്ത്രഗ്രന്ഥങ്ങളാകുന്നു. ഇന്ത്യയിലെ പഴയ മഹര്‍ഷിമാരും ജ്ഞാനികളും അവരുടെ അപരോക്ഷാനുഭൂതികൾ ഉപനിഷത്തുകളിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ അനുഭൂതികൾ നേരിട്ടുള്ളവയും കുററമററവയുമാണും. മഹര്‍ഷി മാരുടെ ആത്മീയാനുഭൂതികളാണും ഹിന്ദുമതത്തിന്‍റെ അടിസ്ഥാനപ്രമാണം. ഹിന്ദുമഹര്‍ഷിമാർക്കും ജ്ഞാനികൾക്കും അനുഭവപ്പെട്ടിട്ടുള്ള അമൂല്യ സത്യങ്ങളാണ് (അഥവാ തത്വങ്ങളാണ്) ജന്മജന്മാന്തരങ്ങളിലായി ഹിന്ദുമതത്തിന്‍റെ മാഹാത്മ്യമായിത്തീർന്നിട്ടുള്ളതും. ആയതുകൊണ്ടു ഹിന്ദുമതം പ്രത്യക്ഷമാക്കപ്പെട്ട ഒരു മതമാണ്.

PDF Book വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |