സൗന്ദര്യലഹരി

Devi

ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും

ന ചേദേവം ദേവോ  ന ഖലു കുശലഃ സ്പന്ദിതുമപി

അതസ്ത്വാമാരാധ്യാം ഹരിഹര വിരിഞ്ചാദിഭിരപി

പ്രണന്തും സ്തോതും വാ കഥമകൃത പുണ്യഃ പ്രഭവതി 1

 

ശക്തിയോട് ചേർന്നിരിക്കുമ്പോൾ മാത്രമാണ് ശിവൻ സൃഷ്ടി മുതലായ കൃത്യങ്ങൾ ചെയ്യുവാന് പ്രാപ്തനാകുന്നുള്ളൂ. അല്ലെങ്കിൽ ശിവന് അനങ്ങുവാന്‍ പോലും കെല്പുണ്ടാകുകയില്ല. 

അപ്പോള്‍ എങ്ങനെയാണ് പുണ്യശാല യല്ലാത്ത ഒരാൾക്ക് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരാല്‍ പൂജിതയായ അവിടുത്തെ (ശക്തിയെ) പ്രണമിക്കുവാനും സ്തുതിക്കുവാനും സാധിക്കുക?

 

തനീയാംസം പാംസും തവ ചരണ പംകേരുഹഭവം

വിരിഞ്ചിഃ സഞ്ചിന്വൻ വിരചയതി ലോകാനവികലം.

വഹത്യേനം ശൌരി: കഥമപി സഹസ്രേണ ശിരസാം 

ഹരഃ സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂലന വിധിം 2

 

അവിടുത്തെ പാദപത്മങ്ങളിൽ നിന്നുള്ള ശകലം ധൂളികൊണ്ട് ബ്രഹ്മാവ് ലോകങ്ങളെയെല്ലാം യാതൊരു കുറവും കൂടാതെ സൃഷ്ടിക്കുന്നു. 

അതിനെ വിഷ്ണു തന്‍റെ ആയിരം ശിരസ്സുകളാല്‍ വളരെ പണിപ്പെട്ട് ചുമക്കുന്നു. 

ഹരനാകട്ടെ അതിനെ ഒന്നു കൂടി ധൂളീകരിച്ച് ഭസ്മമെന്ന

പോലെ അതിനെ സ്വശരീരത്തിൽ ധരിക്കുകയും ചെയ്യുന്നു.

 

അവിദ്യാനാമന്തസ്തിമിര മിഹിര ദ്വീപനഗരീ

ജഡാനാം ചൈതന്യ സ്തബക മകരന്ദ സ്രുതിഝരീ

ദരിദ്രാണാം ചിന്താമണി ഗുണനികാ ജന്മജലധൗ

നിമഗ്നാനാം ദംഷ്ട്രാ മുരരിപു വരാഹസ്യ ഭവതി 3

 

അവിടുന്ന് (അഥവാ അവിടുത്തെ പാദപാംസുക്കൾ) അജ്ഞാനികളുടെ ഹൃദയത്തിലെ അന്ധകാരത്തിന് ജ്ഞാനസൂര്യനുദിച്ചു നിൽക്കുന്ന ദ്വീപനഗരി പോലെയും, മൂഢന്മാർക്ക് ശുദ്ധബുദ്ധിയാകുന്ന പൂങ്കുലയിൽ നിന്നൊഴുകുന്ന തേനരുവി പോലെയും, ദരിദ്രന്മാർക്ക് ചിന്താമണി (സകലകാമങ്ങളെയും നല്കുന്ന സ്വർഗ്ഗീയമായ രത്നം) രത്നഹാരം പോലെയും, സംസാരസാഗരത്തിൽ മുങ്ങിത്താഴുന്നവർക്ക് വരാഹാവതാരം പൂണ്ട വിഷ്ണുവിന്‍റെ തേറ്റ പോലെയുമാകുന്നു.

 

ത്വദന്യ: പാണിഭ്യാമഭയവരദോ ദൈവതഗണഃ 

ത്വമേകാ നൈവാസി പ്രകടിത വരാഭീത്യഭിനയാ

ഭയാത് ത്രാതും ദാതും ഫലമപി ച വാഞ്ഛാസമധികം

ശരണ്യേ  ലോകാനാം തവ ഹി ചരണാവേവ നിപുണൗ 4

 

സകലലോകങ്ങൾക്കും ശരണ്യയായ ദേവി, മറ്റെല്ലാ ദേവീദേവന്മാരും സ്വഹസ്തങ്ങളാൽ അഭയവരദമുദ്രകൾ

പ്രദർശിപ്പിക്കുന്നു. അവിടുന്നു മാത്രമാണ് ഇത്തരം ചേഷ്ടകളൊന്നും കാണിക്കാതിരിക്കുന്നത്. അവിടുത്തെ തൃച്ചേവടികൾ തന്നെ സകലരുടെയും ഭീതികളെ അകറ്റാനും ആഗ്രഹിച്ചതിലുമധികം വരം നല്കുവാനും സാമർഥ്യമുള്ളവയാണ്.

 

ഹരിസ്ത്വാമാരാധ്യ പ്രണത ജന സൌഭാഗ്യ ജനനീം 

പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത്

സ്മരോഽപി ത്വാം നത്വാ രതി നയന ലേഹേന വപുഷാ മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാം 5

 

തന്നെ നമിക്കുന്നവർക്കു സൗഭാഗ്യമരുളുന്ന അവിടുത്തെ ആരാധിച്ചതിന്‍റെ ഫലമായി വിഷ്ണു നാരീരൂപമെടുത്ത് ത്രിപുരാരിയായ ശിവന്‍റെ മനസ്സിനെയിളക്കി. 

അവിടുത്തെ പ്രണമിച്ചതിന്‍റെ ഫലമായി, രതീദേവിയുടെ കണ്ണുകൾക്ക് ലേഹ്യമായ ഉടലിന്നുടമയായ കാമദേവന് മുനിമാരുടെ പോലും മനസ്സിൽ ശക്തമായ മോഹം ജനിപ്പിക്കുവാൻ സാധിക്കുന്നു.

 

ധനുഃ പൌഷ്പം മൌർവ്വീ മധുകരമയീ പഞ്ചവിശിഖാഃ

വസന്തഃ സാമന്തോ മലയമരദായോധന രഥഃ,

തഥാപ്യേകഃ സർവ്വം ഹിമഗിരിസുതേ കാമപികൃപാം അപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ 6

 

PDF Book വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Recommended for you

 

 

Video - സൗന്ദര്യലഹരി പാരായണം 

 

സൗന്ദര്യലഹരി പാരായണം

 

 

 

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2022 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize