അനിഴം നക്ഷത്രം

Anuradha Nakshatra symbol lotus

 

വൃശ്ചികരാശിയുടെ 3 ഡിഗ്രി 20 മിനിട്ട് മുതല്‍ 16 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് അനിഴം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനേഴാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് അനിഴത്തിന്‍റെ പേര് β Acrab, δ Dschubba and π Fang Scorpionis. 

 സ്വഭാവം, ഗുണങ്ങള്‍

  • ബുദ്ധിശക്തി
  • കഠിനാധ്വാനി
  • സാമര്‍ഥ്യം
  • മനോനിയന്ത്രണം
  • ആകുലത
  • ജീവിതത്തില്‍ ആകസ്മികമായ മാറ്റങ്ങള്‍
  • ചെറിയ കാര്യങ്ങള്‍ക്കു പോലും വ്യാകുലപ്പെടും
  • അന്യദേശത്ത് പുരോഗതി
  • സ്വന്തം അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കും
  • കരുണ
  • പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്
  • പ്രതികാരബുദ്ധി
  • പെട്ടന്ന് പ്രകോപിക്കപ്പെടും
  • ഈശ്വരവിശ്വാസം
  • കലയില്‍ താത്പര്യം
  • സ്വതന്ത്ര ചിന്താഗതി
  • പിടിവാശി
  • ഊര്‍ജ്ജസ്വലത
  • സ്വാധീനം
  • ആത്മവിശ്വാസം
  • പ്രതാപം
  • സ്വാര്‍ഥത
  • ഭക്ഷണത്തില്‍ താത്പര്യം

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • മൂലം
  • ഉത്രാടം
  • അവിട്ടം
  • മകയിരം മിഥുനരാശി
  • തിരുവാതിര
  • പുണര്‍തം മിഥുനരാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • രക്തക്കുറവ്
  • ആര്‍ത്തവപ്രശ്നങ്ങള്‍
  • വേദനകള്‍
  • ചുമയും ജലദോഷവും
  • മലബന്ധം
  • മൂലവ്യാധി
  • ഇടുപ്പെല്ലിന് ഒടിവ്
  • കഴുത്തിലും തൊണ്ടയിലും വേദന
  • മൂക്കൊലിപ്പ്

തൊഴില്‍

അനിഴം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • ഘനനം
  • പെട്രോളിയം
  • മരുന്നുകള്‍
  • ഡോക്ടര്‍
  • സംഗീത ഉപകരണങ്ങള്‍
  • ക്രിമിനോളജിസ്റ്റ്
  • തുകല്‍, എല്ല് വ്യവസായം
  • കമ്പിളീ വ്യവസായം
  • ദന്തഡോക്ടര്‍
  • ഡ്രെയിനേജ്
  • സുരക്ഷ
  • ഭക്ഷ്യ എണ്ണകള്‍
  • ജഡ്ജി
  • ജയില്‍ അധികാരി
  • അഭിനയം
  • മാന്ത്രികം

അനിഴം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമല്ല.

അനുകൂലമായ രത്നം

ഇന്ദ്രനീലം. 

അനുകൂലമായ നിറം

കറുപ്പ്, കടും നീല, ചുവപ്പ്

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് അനിഴം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - നാ
  • രണ്ടാം പാദം - നീ
  • മൂന്നാം പാദം - നൂ
  • നാലാം പാദം - നേ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

അ, ആ, ഇ, ഈ, ശ, സ, ക, ഖ, ഗ, ഘ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

അനിഴം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് ലളിതമായ ജീവിതമായിരിക്കും. അവര്‍ ഭര്‍ത്താവിനോട് സ്നേഹവും വിശ്വാസ്യതയും ഉള്ളവരായിരിക്കും. പുരുഷന്മാര്‍ സ്വാര്‍ഥതയും പിടിവാശിയും ഒഴിവാക്കാന്‍ ശ്രമിക്കണം.

പരിഹാരങ്ങള്‍

അനിഴം നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ചൊവ്വായുടേയും, കേതുവിന്‍റേയും, ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം മിത്രായ നമഃ 

അനിഴം നക്ഷത്രം

  • ദേവത - മിത്രന്‍
  • അധിപന്‍ - ശനി
  • മൃഗം - മാന്‍
  • പക്ഷി - കാക്ക
  • വൃക്ഷം - ഇലഞ്ഞി
  • ഭൂതം - അഗ്നി
  • ഗണം - ദേവഗണം
  • യോനി - മാന്‍ (സ്ത്രീ)
  • നാഡി - മദ്ധ്യം
  • ചിഹ്നം - താമര

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |