മകം നക്ഷത്രം

Magha Nakshatra symbol throne

 

ചിങ്ങം രാശിയുടെ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് മകം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പത്താമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് മകത്തിന്‍റെ പേര് Regulus. 

 സ്വഭാവം, ഗുണങ്ങള്‍

  • അന്വേഷണബുദ്ധി
  • ആത്മാഭിമാനം
  • തൊഴിലില്‍ സാമര്‍ഥ്യം
  • മുന്‍കോപം
  • സദ്ബുദ്ധി
  • സൗന്ദര്യം
  • ധനസമൃദ്ധി
  • മറ്റുള്ളവരുടെ കീഴില്‍ കഴിയാന്‍ ഇഷ്ടപ്പെടില്ല
  • തുറന്നടിച്ച് പറയുന്ന പ്രകൃതം
  • ജീവിതം ആസ്വദിക്കും
  • ആഡംബരഭ്രമം
  • രഹസ്യം സൂക്ഷിക്കാനുള്ള കഴിവ
  • അധികാരികളുടെ സഹായം ലഭിക്കും
  • സ്വാധീനശക്തി
  • ഊര്‍ജ്ജസ്വലത
  • ഉത്തരാവാദിത്തബോധം
  • ധൈര്യം
  • പ്രതാപം
  • മത്സരബുദ്ധി
  • കാരുണ്യം
  • മുന്നേറാനുള്ള തിടുക്കം
  • കലഹിക്കാന്‍ താത്പര്യം
  • വികാരതീവ്രത

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • ഉത്രം
  • ചിത്തിര
  • വിശാഖം
  • പൂരൂരുട്ടാതി മീനം രാശി
  • ഉത്രട്ടാതി
  • രേവതി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • ഹൃദ്രോഗം
  • നടുവ് വേദന
  • നെഞ്ചിടിപ്പ്
  • മയങ്ങി വീഴല്‍
  • വൃക്കയില്‍ കല്ല്
  • കോളറ
  • മനോരോഗം

തൊഴില്‍

മകം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • കോണ്‍ട്രാക്ടര്‍
  • മരുന്ന്
  • കെമിക്കല്‍സ്
  • ക്രിമിനോളജി
  • പട്ടാളം
  • ഡോക്ടര്‍
  • ഇമിറ്റേഷന്‍ ജുവല്ലറി
  • ആയുധങ്ങള്‍

മകം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമല്ല.

അനുകൂലമായ രത്നം

വൈഡൂര്യം

അനുകൂലമായ നിറം

ചുവപ്പ്.

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് മകം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - മാ
  • രണ്ടാം പാദം - മീ
  • മൂന്നാം പാദം - മൂ
  • നാലാം പാദം - മേ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ത, ഥ, ദ, ധ, ന, യ, ര, ല, വ, ഏ, ഐ, ഹ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

മകം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ അനുഗൃഹീതരാണ്. നല്ല ദാമ്പത്യമാണെങ്കിലും വ്യാകുലപ്പെടേണ്ട സന്ദര്‍ഭങ്ങളുമുണ്ടാകും.

പരിഹാരങ്ങള്‍

മകം നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ചൊവ്വായുടേയും, വ്യാഴത്തിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം പിതൃഭ്യോ നമഃ 

മകം നക്ഷത്രം

  • ദേവത - പിതൃക്കള്‍
  • അധിപന്‍ - കേതു
  • മൃഗം - എലി
  • പക്ഷി - ചെമ്പോത്ത്
  • വൃക്ഷം - പേരാല്‍
  • ഭൂതം - ജലം
  • ഗണം - അസുരഗണം
  • യോനി - എലി (പുരുഷന്‍)
  • നാഡി - അന്ത്യം
  • ചിഹ്നം - സിംഹാസനം



Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |