ചോതി നക്ഷത്രം

Swati Nakshatra symbol coral

 

തുലാം രാശിയുടെ 6 ഡിഗ്രി 40 മിനിട്ട് മുതല്‍ 20 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ചോതി. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനഞ്ചാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ചോതിയുടെ പേര് Arcturus.

 സ്വഭാവം, ഗുണങ്ങള്‍

  • സാമര്‍ഥ്യം
  • ജീവിതസൗകര്യങ്ങള്‍ ഉണ്ടാകും
  • ഉദാരമതി
  • നല്ല സ്വഭാവം
  • കരുണ
  • മുന്നേറാന്‍ തിടുക്കം
  • ബുദ്ധിശക്തി
  • വാക്ചാതുര്യം
  • കലയിലും സംഗീതത്തിലും താത്പര്യം
  • ദുശ്ശീലങ്ങള്‍
  • മുന്‍കോപം
  • സ്വതന്ത്രമായ ചിന്താഗതി
  • മനുഷ്യത്തത്തോടെയുള്ള പെരുമാറ്റം
  • വിനയം
  • അന്തര്‍ജ്‍ഞാനം
  • വ്യാപാരത്തില്‍ കഴിവ്
  • ചിട്ടയുള്ള ജീവിതം

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • അനിഴം
  • മൂലം
  • ഉത്രാടം
  • കാര്‍ത്തിക ഇടവം രാശി
  • രോഹിണി
  • മകയിരം ഇടവം രാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • മൂത്ര രോഗങ്ങള്‍
  • ചര്‍മ്മ രോഗങ്ങള്‍
  • വെള്ളപ്പാണ്ട്
  • കുഷ്ഠം
  • പ്രമേഹം
  • വൃക്ക രോഗങ്ങള്‍

തൊഴില്‍

ചോതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • ഇലക്ട്രിക് ഉപകരണങ്ങള്‍
  • വാഹനങ്ങള്‍
  • ട്രാന്‍സ്പോര്‍ട്ടിങ്ങ്
  • ടൂറിസം
  • സിനിമ
  • ടി.വി.
  • സംഗീതം
  • കലകള്‍
  • അലങ്കരണം
  • പ്രദര്‍ശനങ്ങള്‍
  • ശാസ്ത്രജ്ഞന്‍
  • ജഡ്ജി
  • കവി
  • അവതാരകന്‍
  • ബേക്കറി
  • പാല്‍ വ്യവസായം
  • തുകല്‍ വ്യവസായം
  • പാചകം
  • പരിചാരകന്‍
  • ഫോട്ടോഗ്രാഫി
  • വീഡിയോഗ്രാഫി
  • വസ്ത്രങ്ങള്‍
  • പെര്‍ഫ്യൂം
  • പ്ളാസ്റ്റിക്ക്
  • കണ്ണാടി

ചോതി നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമാണ്.

അനുകൂലമായ രത്നം

ഗോമേദകം 

അനുകൂലമായ നിറം

കറുപ്പ്, വെളുപ്പ്, ഇളം നീല.

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് ചോതി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - രൂ
  • രണ്ടാം പാദം - രേ
  • മൂന്നാം പാദം - രോ
  • നാലാം പാദം - താ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

യ, ര, ല, വ, ഉ, ഊ, ഋ, ഷ, അം, അഃ, ക്ഷ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

ചോതി നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് പൊതുവെ സുഖകരമായ ദാമ്പത്യം ഉണ്ടാകും. അവര്‍ നല്ല പെരുമാറ്റം, കുലീനത, വിശ്വാസ്യത എന്നിവയോട് കൂടിയവരായിരിക്കും. പുരുഷന്മാര്‍ ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം.

പരിഹാരങ്ങള്‍

ചോതി നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ശനിയുടേയും, കേതുവിന്‍റേയും, ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം വായവേ നമഃ 

ചോതി നക്ഷത്രം

  • ദേവത - വായു
  • അധിപന്‍ - രാഹു
  • മൃഗം - പോത്ത്
  • പക്ഷി - കാക്ക
  • വൃക്ഷം - നീ‍ര്‍മരുത്
  • ഭൂതം - അഗ്നി
  • ഗണം - ദേവഗണം
  • യോനി - പോത്ത് (പുരുഷന്‍)
  • നാഡി - അന്ത്യം
  • ചിഹ്നം - പവിഴം

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |