Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ചിത്തിര നക്ഷത്രം

Chitra Nakshatra symbol pearl

 

കന്നി രാശിയുടെ 23 ഡിഗ്രി 20 മിനിട്ട് മുതല്‍ തുലാം രാശിയുടെ 6 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ചിത്തിര. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനാലാമത്തെ നക്ഷത്രമാണ്. 

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ചിത്തിരയുടെ പേരാണ് Spica.

സ്വഭാവം, ഗുണങ്ങള്‍

  • മുന്നേറാന്‍ തിടുക്കം
  • സാഹസികത
  • ദീര്‍ഘവീക്ഷണം
  • ആകര്‍ഷകമായ കണ്ണുകള്‍
  • കലകളില്‍ താത്പര്യം
  • ആഡാംബരഭ്രമം
  • ഉത്സാഹം
  • വിദേശത്ത് ഭാഗ്യം
  • അമ്മയില്‍ നിന്നും സഹായം
  • ഉദാരമതി
  • ജീവിതത്തിന്‍റെ രണ്ടാം പകുതി സുഖകരം

ചിത്തിര ഒന്ന്, രണ്ട് പാദക്കാര്‍ മാത്രം

  • സൗന്ദര്യം
  • കഠിനാധ്വാനി
  • വാക്ചാതുര്യം
  • ധൈര്യം
  • അറിവ്
  • എപ്പോഴും സന്തോഷം
  • മുന്‍കോപം
  • വാദിക്കുന്ന സ്വഭാവം

ചിത്തിര മൂന്ന്, നാല് പാദക്കാര്‍ മാത്രം

  • ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കും
  • വിവേകം
  • ശാസ്ത്രീയമായ കാഴ്ച്ചപ്പാട്
  • അന്തര്‍ജ്ഞാനം

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • വിശാഖം
  • കേട്ട
  • പൂരാടം
  • ചിത്തിര ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം - അശ്വതി, ഭരണി, കാര്‍ത്തിക മേടം രാശി
  • ചിത്തിര മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - കാര്‍ത്തിക ഇടവം രാശി, രോഹിണി, മകയിരം ഇടവം രാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം. 

 

ആരോഗ്യ പ്രശ്നങ്ങള്‍  

ചിത്തിര ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം

  • കുടല്‍വ്രണം
  • വയറുവേദന
  • വിരശല്യം
  • വയറ്റില്‍ ചൊറിച്ചില്‍
  • കാലുവേദന
  • വിഷം തീണ്ടല്‍
  • മൃഗങ്ങളാല്‍ ആക്രമിക്കപ്പെടുക
  • കോളറ
  • മൂത്ര രോഗങ്ങള്‍

ചിത്തിര മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • വൃക്ക രോഗങ്ങള്‍
  • പ്രമേഹം
  • മൂത്രാശയത്തില്‍ കല്ല്
  • തലവേദന
  • മസ്തിഷ്ക ജ്വരം
  • നടുവ് വേദന
  • സൂര്യാഘാതം

തൊഴില്‍

ചിത്തിര നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ - 

ചിത്തിര ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം

  • ഭവന നിര്‍മ്മാണം
  • പ്രിന്‍റിങ്ങ്
  • പബ്ളിഷിങ്ങ്
  • എഴുത്ത്
  • ബ്രോക്കര്‍
  • സുരക്ഷ
  • പട്ടാളം
  • വ്യാപാരം
  • കരം പിരിക്കല്‍
  • സര്‍ക്കാര്‍ സര്‍വീസ്
  • ഫാക്ടറി
  • വൈദ്യുതി വിഭാഗം
  • ഘനനം
  • മെക്കാനിക്ക്
  • എഞ്ചിനീയര്‍
  • ജയില്‍ അധികാരി
  • ഡോക്ടര്‍
  • ക്രിമിനോളജി
  • ഫിംഗര്‍ പ്രിന്‍റ്ര് വിദഗ്ദ്ധന്‍
  • പെര്‍ഫ്യൂം
  • വസ്ത്ര വ്യാപാരം

ചിത്തിര മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • വക്കീല്‍
  • ജഡ്ജി
  • ഡോക്ടര്‍
  • ശാസ്ത്രജ്ഞന്‍
  • മതപ്രവര്‍ത്തനം
  • വ്യാപാരം
  • കമ്മീഷന്‍ ഏജന്‍റ്
  • ചിന്തകന്‍
  • പട്ടാളം
  • സുരക്ഷ
  • പോലീസ്
  • കോണ്‍ട്രാക്ട‍ര്‍
  • പ്രിന്‍റിങ്ങ്
  • ഗ്രാഫിക്സ്
  • മേക്കപ്പ്
  • പെര്‍ഫ്യൂം
  • എണ്ണ വ്യവസായം
  • കലാണ സര്‍വീസുകള്‍
  • കായികരംഗം
  • സംഗീത ഉപകരണങ്ങള്‍
  • ഫോണ്‍
  • ഇലക്ട്രോണിക് ഉപകരണങ്ങള്‍
  • ഗുണനിലവാര നിയന്ത്രണം
  • ഇന്ധനങ്ങള്‍
  • പുകയില

ചിത്തിര നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമാണ്. 

അനുകൂലമായ രത്നം

പവിഴം 

അനുകൂലമായ നിറം

ചിത്തിര ഒന്നും രണ്ടും പാദക്കാര്‍ക്ക് - ചുവപ്പ്, പച്ച

ചിത്തിര മൂന്നും നാലും പാദക്കാര്‍ക്ക് - വെളുപ്പ്, ഇളം നീല 

ചിത്തിര നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് ചിത്തിര നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - പേ
  • രണ്ടാം പാദം - പോ
  • മൂന്നാം പാദം - രാ
  • നാലാം പാദം - രീ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -

  • ചിത്തിര ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം - പ, ഫ, ബ, ഭ, മ, അ, ആ, ഇ, ഈ, ശ, ഓ, ഔ
  • ചിത്തിര മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - യ, ര, ല, വ, ഉ, ഊ, ഋ, ഷ, അം, അഃ, ക്ഷ

ദാമ്പത്യജീവിതം

വിവേഹേതരബന്ധങ്ങള്‍ ഒഴിവാക്കണം. സ്ത്രീകള്‍ക്ക് ദാമ്പത്യജീവിതം ധനസമൃദ്ധിയുള്ളതായിരിക്കും. പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. 

പരിഹാരങ്ങള്‍

ചിത്തിര നക്ഷത്രക്കാര്‍ക്ക് പൊതുവെ ബുധന്‍റേയും, വ്യാഴത്തിന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം വിശ്വകര്‍മ്മണേ നമഃ 

ഓം ത്വഷ്ട്രേ നമഃ

ചിത്തിര നക്ഷത്രം

  • ദേവത - വിശ്വകര്‍മ്മാവ് / ത്വഷ്ടാവ
  • അധിപന്‍ - ചൊവ്വ
  • മൃഗം - പുലി
  • പക്ഷി - കാക്ക
  • വൃക്ഷം - കൂവളം
  • ഭൂതം - അഗ്നി
  • ഗണം -  അസുരഗണം
  • യോനി - പുലി (സ്ത്രീ)
  • നാഡി - അന്ത്യം
  • ചിഹ്നം - മുത്ത്

 

82.6K
12.4K

Comments

u362f
ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

Read more comments

Knowledge Bank

ഭാഗവതത്തിന്‍റെ മാര്‍ഗം

ഭാഗവതത്തിന്‍റെ മാര്‍ഗം വളരെ ലളിതമാണ്. ഭാഗവതം കേട്ടാല്‍ മാത്രം മതി. എല്ലാ നല്ല ഫലങ്ങളും താനേ വന്നോളും.

മായാവാദം തന്നെ ഒരു മായയോ ?

മായാവാദം അസച്ഛാസ്ത്രം പ്രച്ഛന്നം ബൗദ്ധം ഉച്യതേ മയൈവ വിഹിതം ദേവി കലൗ ബ്രാഹ്മണ-മൂർതിനാ - ലോകം ഒരു മിഥ്യയാണെന്ന് അവകാശപ്പെടുന്ന മായാവാദം തന്നെ പത്മപുരാണമനുസരിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് . മായാവാദം ബുദ്ധമതത്തിന്‍റെ ഒളിച്ചുള്ള പ്രചാരമാണ് എന്നാണ് ഈ വാക്യം പറയുന്നത്. മായാവാദം വൈദിക സിദ്ധാന്തങ്ങളോട് കുറു പുലർത്താതെ ഈശ്വരന്‍റെ വ്യക്തിപരമായ വശത്തെ നിഷേധിക്കുകയും ഭൌതികലോകത്തെ വെറും മിഥ്യയായി കണക്കാക്കുകയും ചെയ്യുന്നു. ഇത്തരം സിദ്ധാന്തങ്ങൾ ഭക്തിക്ക് വെല്ലുവിളിയാകുന്നു. ഈ തത്ത്വചിന്തയെ വിവേകത്തോടെ സമീപിക്കേണ്ടത് അത്യാവശ്യമാണ്, അതിന്‍റെ ചിന്താപരമായ ഉൾക്കാഴ്ചകൾ സ്വീകരിക്കുകയും എന്നാൽ വൈദിക ജ്ഞാനത്തിൻറെ സത്തയെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടാതിരിക്കുകയും വേണം. ഭൌതിക ലോകത്തിനപ്പുറമുള്ള കാഴ്ചയെ മായാവാദം പ്രോത്സാഹിപ്പിക്കുമ്പോൾ, അത് ഈശ്വരീയ ശക്‌തിയെ അവഗണിക്കുന്നതിലേക്ക് നയിക്കരുത്.

Quiz

അധ്യാത്മരാമായണം മൂലഗ്രന്ഥം രചിച്ചതാര് ?
മലയാളം

മലയാളം

ജ്യോതിഷം

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon