
മരണാനന്തര കർമ്മങ്ങളിൽ ശവസ്‌നാനത്തിന് വളരെ പ്രാധാന്യമുണ്ട്. വെറുതെ എരിച്ച് കളയുകയല്ല, പഞ്ചഭൂതാത്മകമായ ശരീരത്തെ നൈവേദ്യ രൂപത്തിൽ അഗ്നി ഭഗവാന് സമർപ്പിക്കുകയും തദ്ദ്വാരാ ശരീരത്തെ വീണ്ടും പ്രപഞ്ചത്തിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്നതാണല്ലോ ദഹനം.
ദഹനത്തിന് മുമ്പായി മൃതശരീരത്തെ ശുദ്ധീകരിക്കേണ്ടതുണ്ട്.
അതിനായി മൃതശരീരത്തെ തൂശനിലയിൽ കിടത്തണം. എണ്ണയോ നെയ്യോ പുരട്ടിയോ അല്ലെങ്കിൽ പുരട്ടാതെയോ കുളിപ്പിക്കാം. എണ്ണയോ നെയ്യോ പുരട്ടിയുള്ള സ്നാനമാണെങ്കിൽ ചെറുപൂള താളിയായും മഞ്ഞൾ തേപ്പിക്കാനും ഉപയോഗിക്കാം.
ദുർദേവതകളെ അകറ്റി നിർത്തുന്നതിനായി മേന്തോന്നിനീർ തളിക്കാം.
ഇനിപ്പറയുന്ന ശ്ലോകങ്ങൾ ചൊല്ലി പുണ്യതീർത്ഥങ്ങളെ സ്മരിച്ചു വേണം കുളിപ്പിക്കാൻ -
ഗയാദീനി ച തീർഥാനി യേ ച പുണ്യാഃ ശിലോച്ചയാഃ .
കുരുക്ഷേത്രം ച ഗംഗാം ച യമുനാം ച സരിദ്വരാം ..
കൗശികീം ചന്ദ്രഭാഗാം ച സർവപാപപ്രണാശിനീം .
ഗണ്ഡകീമഥ കാശീം ച പനസാം സരയൂം തഥാ ..
പുഷ്പഭദ്രാം ച ഭദ്രാം ച നർമദാം ച സരസ്വതീം .
ഗോദാവരീം ച കാവേരീം സ്വർണരേഖാം ച പുഷ്കരം ..
രൈവതം ച വരാഹം ച ശ്രീശൈലം ഗന്ധമാദനം .
ഹിമാലയം ച കൈലാസം സുമേരും രത്നപർവതം ..
വാരാണസീം പ്രയാഗം ച പുണ്യം വൃന്ദാവനം വനം .
ഹരിദ്വാരം ച ബദരീം സ്മാരംസ്മാരേ പുനഃ പുനഃ ..
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta