മന്ത്രങ്ങളുടെ ഋഷി, ഛന്ദസ്, ദേവത, ധ്യാനം

മന്ത്രങ്ങളുടെ ഋഷി, ഛന്ദസ്, ദേവത, ധ്യാനം

മന്ത്രജപം ചെയ്യുന്നവർ ആ മന്ത്രത്തിന്‍റെ ഋഷി, ഛന്ദസ്, ദേവത, ധ്യാനം എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഗുരു മന്ത്രം ഉപദേശിക്കുന്ന സമയത്ത് ഇവയെല്ലാം പറഞ്ഞുതരും.

എന്താണ് ഇവയുടെ പ്രാധാന്യം?

  1. ഋഷി - പ്രപഞ്ചത്തിൽ കോടിക്കണക്കിന് മന്ത്രങ്ങളുണ്ട്. ഓരോ സമയത്തേയും ആവശ്യത്തിനനുസരിച്ച് ഈശ്വരൻ മന്ത്രങ്ങളെ ഋഷിമാരിലൂടെ വെളിപ്പെടുത്തുന്നു. ഒരു മന്ത്രം ഏത് ഋഷിയിലൂടെയാണോ വെളിപ്പെടുത്തപ്പെട്ടത് അദ്ദേഹമാണ് ആ മന്ത്രത്തിന്‍റെ ഋഷി. ജപാരംഭത്തിൽ ആ ഋഷിയെ സ്മരിക്കുന്നത് മൂലം ഋഷിയുടെ അനുഗ്രഹം ലഭിക്കുകയും ജപം ഫലവത്താകുകയും ചെയ്യും.
  1. ഛന്ദസ് - മന്ത്രത്തിലെ അക്ഷരങ്ങളുടെ സംഖ്യയെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് - 'ഓം ഹ്രീം ദും ദുർഗായൈ നമഃ' എന്ന മന്ത്രത്തിൽ എട്ട് അക്ഷരങ്ങളാണ് ഉള്ളത്. അത് കൊണ്ട് ഈ മന്ത്രത്തിന്‍റെ ഛന്ദസ് - 'ഗായത്രി'. ജപാരംഭത്തിൽ ഛന്ദസ്സിനെ സ്മരിക്കുന്നത് മന്ത്രത്തിന്‍റെ മറ നീക്കാൻ സഹായിക്കും.

3. ദേവതയും ധ്യാനവും - ഓരോ മന്ത്രത്തിനും ഒരു ദേവതയുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന മന്ത്രത്തിന്‍റെ ദേവത - ദുർഗ്ഗ. ഒരേ ദേവതയുടെ പല മന്ത്രങ്ങളുണ്ടാകാം. ഓരോ മന്ത്രവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ധ്യാനശ്ലോകവുമുണ്ടാകും. ആ ശ്ലോകത്തിൽ പറയുന്ന രീതിയിൽ ദേവതയെ മനസ്സിൽ ധ്യാനിച്ച് ആ രൂപത്തിൽ ഏകാഗ്രമായി മനസ്സുറപ്പിച്ച് വേണം മന്ത്രം ജപിക്കാൻ. അപ്പോൾ ദേവത അനുഗ്രഹിക്കും.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies