ഭരണി നക്ഷത്രം

Bharani Nakshatra Symbol

 

മേടം രാശിയുടെ 13 ഡിഗ്രി 20 മിനിട്ട് മുതല്‍ 26 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ഭരണി. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ രണ്ടാമത്തെ നക്ഷത്രമാണ്. 

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് 35, 39, 41 ഏറിയേറ്റിസ് നക്ഷത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

ഭരണി ഒരു ഉഗ്ര നക്ഷത്രമാണ്.

സ്വഭാവം, ഗുണങ്ങള്‍

  • ആകര്‍ഷകമായ വ്യക്തിത്വം
  • നല്ല പെരുമാറ്റം
  • സത്യസന്ധത
  • കാര്യക്ഷമത
  • സാഹസികത
  • ജീവിതം ആസ്വദിക്കും
  • ധനം ഉണ്ടായിരിക്കും
  • അപവാദം കേള്‍ക്കും
  • ലക്ഷ്യബോധത്തോടെയുള്ള പരിശ്രമം
  • കഠിന ഹൃദയം
  • കലയില്‍ അഭിരുചി
  • എന്തിലും കുഴപ്പം കാണുന്ന പ്രകൃതം
  • ആരോഗ്യം
  • ഉറച്ച ശരീരം
  • നിയന്ത്രണമില്ലാത്ത കാമവാസന
  • പരിശ്രമത്തിനനുസരിച്ച് ഫലം കിട്ടാതിരിക്കുക
  • മദ്യപാനം, പുകവലി എന്നിവയ്ക്ക് സാദ്ധ്യത
  • സ്വാര്‍ത്ഥത
  • വിധിയില്‍ വിശ്വാസം
  • നന്ദിയില്ലായ്മ

 

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • രോഹിണി
  • തിരുവാതിര
  • പൂയം
  • വിശാഖം നാലാം പാദം
  • അനിഴം
  • തൃക്കേട്ട

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • കണ്ണിന് സമീപം പരുക്ക്
  • ലൈംഗിക രോഗങ്ങള്‍
  • ചര്‍മ്മ രോഗങ്ങള്‍
  • തണുത്ത് വിറക്കല്‍
  • ഹൃദ്രോഗം
  • പനി

 

തൊഴില്‍

ഭരണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • ടി.വി., സിനിമ തുടങ്ങിയവ
  • കായികരംഗം
  • കലാരംഗം
  • പരസ്യം
  • വെള്ളി വ്യാപാരം
  • പട്ട് വ്യാപാരം
  • വാഹനങ്ങള്‍
  • വളം
  • കന്നുകാലി വളര്‍ത്തല്‍
  • മൃഗ ഡോക്ടര്‍
  • ചായ, കാപ്പി വ്യവസായം
  • ഹോട്ടല്‍
  • ക്രിമിനോളജി
  • സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍
  • തുകല്‍ വ്യവസായം
  • കെട്ടിട നിര്‍മ്മാണം
  • എഞ്ചിനീയര്‍
  • സര്‍ജന്‍
  • ഗൈനക്കോളജിസ്റ്റ്
  • വെനിറോളജിസ്റ്റ്
  • കൃഷി
  • നേത്രരോഗ വിദഗ്ദ്ധന്‍
  • പ്ളാസ്റ്റിക്ക് വ്യവസായം
  • മാംസ വ്യവസായം

 

ഭരണി നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

ഇവര്‍ക്ക് വജ്രം ശുഭമാണ്.

 

അനുകൂലമായ രത്നം

വജ്രം

 

അനുകൂലമായ നിറം

വെളുപ്പ്, ചന്ദനം

 

ഭരണി നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് ഭരണി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - ലീ
  • രണ്ടാം പാദം - ലൂ
  • മൂന്നാം പാദം - ലേ
  • നാലാം പാദം - ലോ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

അം, ക്ഷ, ച, ഛ, ജ, ഝ, ഞ, യ, ര, ല, വ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

 

ദാമ്പത്യജീവിതം

സ്വാര്‍ത്ഥത വിവാഹജീവിതത്തിലെ സന്തോഷത്തിന് തടസമാകും. 

പങ്കാളിയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ഇവര്‍ പരിശ്രമിക്കേണ്ടതുണ്ട്. 

ദുരഭിമാനത്തേയും നിയന്ത്രിക്കേണ്ടതുണ്ട്. 

സുഖഭോഗങ്ങളിലുള്ള അമിതമായ താല്‍പര്യം ജീവിതത്തിന്‍റെ താളം തെറ്റിക്കാതെ നോക്കണം.

 

പരിഹാരങ്ങള്‍

ഭരണി നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ശനിയുടേയും രാഹുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

 

മന്ത്രം

ഓം യമായ നമഃ 

 

ഭരണി നക്ഷത്രം

  • ദേവത - യമന്‍
  • അധിപന്‍ - ശുക്രന്‍
  • മൃഗം - ആന
  • പക്ഷി - പുള്ള്
  • വൃക്ഷം - നെല്ലി
  • ഭൂതം - ഭൂമി
  • ഗണം - മനുഷ്യഗണം
  • യോനി - ആന (പുരുഷന്‍)
  • നാഡി - മധ്യം
  • ചിഹ്നം - ത്രികോണം




Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |