ഗണപതിയെ തൃപ്തിപ്പെടുത്താനാകാതെപോയ വിരുന്ന്

ഗണപതിയെ തൃപ്തിപ്പെടുത്താനാകാതെപോയ വിരുന്ന്

ധനത്തിന്‍റെ അധിപതിയായ കുബേരൻ ആഡംബരപ്രിയനായിരുന്നു. തന്‍റെ സമ്പത്തിൽ അദ്ദേഹത്തിന് അഹങ്കാരവും ഉണ്ടായിരുന്നു. സമ്പത്ത് പ്രദർശിപ്പിക്കാൻ അദ്ദേഹം ഒരിക്കൽ അളകാപുരിയിൽ ഒരു വലിയ വിരുന്ന് ആസൂത്രണം ചെയ്തു. ദേവന്മാരും സിദ്ധന്മാരും ഗന്ധർവന്മാരുമൊക്കെ ആ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടു. ശിവപാർവ്വതിമാരെ ക്ഷണിക്കാൻ കൈലാസത്തിൽ എത്തിയ കുബേരനോട് ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഗണപതി വരും. അവന് വിരുന്നൊക്കെ വളരെ പ്രിയമാണ്.'

ബാലഗണപതിയേയും കൂട്ടി കുബേരൻ ഉത്സാഹത്തോടെ അളകാപുരിയിലേക്ക് മടങ്ങി.

അളകാപുരിയിലെത്തിയ ബാലഗണപതി തന്‍റെ ഉണ്ണിക്കുടവയറും കുലുക്കി ആനന്ദത്തോടെ കളിച്ച് നടന്നു. ഒപ്പം മൂഷികനും. കുറച്ച് കഴിഞ്ഞപ്പോൾ കുബേരൻ വന്ന് ഭവ്യതയോടെ ആഹാരം കഴിക്കാനായി ക്ഷണിച്ചു. വലിയ അളവിൽ അപൂർവ്വമായ ഭക്ഷണ പദാർത്ഥങ്ങളും മധുരപലഹാരങ്ങളുമൊക്കെ തയ്യാറാക്കി വെച്ചിരുന്നു.

കുബേരൻ കൈകൂപ്പി തൊഴുതുകൊണ്ട് ഗണപതി ഭഗവാനോട് പറഞ്ഞു, 'ഭഗവാനേ, എന്‍റെ ഈ എളിയ വിരുന്ന് അങ്ങയെ തൃപ്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.'

കുബേരന്‍റെ വ്യാജമായ വിനയം കണ്ട് ഭഗവാൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ആഹാരം കഴിക്കാൻ തുടങ്ങി. ക്ഷണനേരത്തിൽ അവിടെയുണ്ടായിരുന്ന ഭക്ഷണപദാർത്ഥങ്ങളെല്ലാം കാലിയായി. വിശപ്പടങ്ങാത്ത മട്ടിൽ ഭഗവൻ ചുറ്റും നോക്കാൻ തുടങ്ങി. അടുക്കള വീണ്ടും സജീവമായി. നൂറ് കണക്കിന് പാചകക്കാർ വീണ്ടും ഭക്ഷണമുണ്ടാക്കാൻ തുടങ്ങി. തയ്യാറാക്കപ്പെടുന്ന ഭക്ഷണപദാർത്ഥങ്ങൾ എല്ലാം ഭഗവാന്‍റെ മുമ്പിൽ കൊണ്ടുവരും. വിളമ്പുന്ന മാത്രയിൽ ഭഗവാൻ അതെല്ലാം കാലിയാക്കും. കുറച്ച് നേരത്തിനുള്ളിൽ കൊട്ടാരത്തിലെ കലവറ കാലിയായി. അളകാപുരിയിലെ ഭവനങ്ങളിലുണ്ടായിരുന്ന ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളുമെല്ലാം വലിയ വണ്ടികളിൽ കൊണ്ടുവരപ്പെട്ടു.

കുറച്ച് നേരത്തിനുള്ളിൽ അളകാപുരിയിൽ ഒരു മണി ധാന്യം പോലും ഇല്ലാതായി. ഭഗവാൻ കുബേരനോട് പറഞ്ഞു, 'വലിയ പ്രതീക്ഷയോടെയാണ് ധാനാധ്യാധിപതിയുടെ വിരുന്നിന് വന്നത്. ഇത്ര പെട്ടെന്ന് എല്ലാം തീർന്നോ? വിശപ്പ് മാറിയില്ല.'

ഭഗവാൻ ചുറ്റും കണ്ണോടിച്ചു. വലിയ മേശകളും കസേരകളുമൊക്കെ ഒന്നൊന്നായി ഭഗവാന്‍റെ വായിലേക്ക് പ്രവേശിക്കുന്നത് കണ്ട് എല്ലാവരും പരിഭ്രാന്തരായി. അടുക്കളയിലെ വലിയ പാത്രങ്ങൾ ഭഗവാന്‍റെ ഉദരത്തിലായി. വിശപ്പടങ്ങാത്തത് പോലെ ഭഗവാൻ കൊട്ടാരത്തിന്‍റെ തൂണുകളും മറ്റും പുഴകിയെടുത്ത് ഭക്ഷിക്കാൻ തുടങ്ങി. ക്ഷണനേരത്തിൽ കൊട്ടാരം നിന്നിരുന്നയിടത്ത് വെറും ഭൂമി മാത്രം അവശേഷിച്ചു. ഭഗവാൻ നഗരത്തെ ലക്ഷ്യം വെച്ച് നടന്നു തുടങ്ങി.

കുബേരൻ കൈലാസത്തിലേക്ക് ഓടിയെത്തി ശിവന്‍റെ കാൽക്കൽ വീണു, 'ഭഗവാനേ രക്ഷിക്കണം. അളകാപുരി ഇപ്പോൾ ഇല്ലാതാകും. അങ്ങയുടെ മകന്‍റെ വിശപ്പടങ്ങുന്നില്ല.'

ശിവൻ ഒരു പിടി അവിൽ എടുത്തുകൊടുത്തിട്ട് കുബേരനോട് പറഞ്ഞു, 'ഇത് കൊണ്ടുപോയി സ്നേഹത്തോടും വിനയത്തോടും കൂടി ഗണപതിക്ക് കൊടുക്കൂ.'

അളകാപുരിയിൽ മടങ്ങിയെത്തിയ കുബേരൻ അപ്രകാരം ചെയ്ത് ഗണപതി ഭഗവാന്‍റെ കാലിൽ വീണ് നമസ്കരിച്ച് മാപ്പപേക്ഷിച്ചു. 

ഭഗവാൻ ആ ഒരു പിടി അവിൽ കഴിച്ച് പറഞ്ഞു, 'ഹാ ഇപ്പോൾ വിശപ്പടങ്ങി.'

കുബേരൻ കൈലാസത്തിലേക്ക് ഓടിയെത്തി ശിവന്‍റെ കാൽക്കൽ വീണു, 'ഭഗവാനേ രക്ഷിക്കണം. അളകാപുരി ഇപ്പോൾ ഇല്ലാതാകും. അങ്ങയുടെ മകന്‍റെ വിശപ്പടങ്ങുന്നില്ല.'

ശിവൻ ഒരു പിടി അവിൽ എടുത്തുകൊടുത്തിട്ട് കുബേരനോട് പറഞ്ഞു, 'ഇത് കൊണ്ടുപോയി സ്നേഹത്തോടും വിനയത്തോടും കൂടി ഗണപതിക്ക് കൊടുക്കൂ.'

അളകാപുരിയിൽ മടങ്ങിയെത്തിയ കുബേരൻ അപ്രകാരം ചെയ്ത് ഗണപതി ഭഗവാന്‍റെ കാലിൽ വീണ് നമസ്കരിച്ച് മാപ്പപേക്ഷിച്ചു. 

ഭഗവാൻ ആ ഒരു പിടി അവിൽ കഴിച്ച് പറഞ്ഞു, 'ഹാ ഇപ്പോൾ വിശപ്പടങ്ങി.'

ഭഗവാൻ ഒന്ന് കൈയ്യുയർത്തിയതും കൊട്ടാരവും മറ്റും പഴയതു പോലെയായി.

ആഡംബരമല്ല, സ്നേഹവും ഭക്തിയുമാണ് ഭഗവാന് പ്രിയം എന്ന് മനസ്സിലാക്കിക്കൊടുത്തതിന് ശേഷം ഭഗവാൻ മൂഷികനുമേൽ ഏറി കൈലാസത്തിലേക്ക് മടങ്ങി.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies