ആരാണ് ഓംകാരം ജപിക്കേണ്ടത്? ആരാണ് പഞ്ചാക്ഷര മന്ത്രം ജപിക്കേണ്ടത്?

ആരാണ് ഓംകാരം ജപിക്കേണ്ടത്? ആരാണ് പഞ്ചാക്ഷര മന്ത്രം ജപിക്കേണ്ടത്?

പ്രണവം രണ്ട് വിധമായുണ്ട് -

  1. ഓംകാരം 
  2. പഞ്ചാക്ഷര മന്ത്രം - നമഃ ശിവായ

ഓംകാരത്തെ സൂക്ഷ്മ പ്രണവം എന്നും പഞ്ചാക്ഷര മന്ത്രത്തെ സ്ഥൂല പ്രണവം എന്നും പറയുന്നു.

എന്താണ് പ്രണവം എന്നതിന്‍റെ അർത്ഥം?

പ്രോ ഹി പ്രകൃതിജാതസ്യ സംസാരസ്യ മഹോദധേഃ

നവം നാവാന്തരമിതി പ്രണവം വൈ വിദുർബുധാഃ

സംസാരസാഗരത്തെ മറികടക്കാനുള്ള തോണി.

ഇത് ഓംകാരം കൊണ്ടും പഞ്ചാക്ഷരമന്ത്രം കൊണ്ടും സാദ്ധ്യമാകും.

എന്നാൽ ആര് ഏത് ജപിക്കണം എന്നതിൽ വ്യത്യാസമുണ്ട്.

ഓംകാരം ജീവന്മുക്തന്മാർക്കുള്ളതാണ്.

ലൗകികമായ എല്ലാ പ്രവൃത്തികളും ആഗ്രഹങ്ങളും ഉപേക്ഷിച്ച സന്യാസിമാർക്കുള്ളതാണ്.

അവർക്ക് വികാരങ്ങളോ ഒരു ലക്‌ഷ്യം പോലുമോ ഉണ്ടാകില്ല.

പരബ്രഹ്മ സ്വരൂപികളായ അവർ പരബ്രഹ്മ സ്വരൂപമായ ഓംകാരം ജപിച്ചുകൊണ്ടിരിക്കുന്നു.

ശരീരവും പരബ്രഹ്മത്തിൽ  (ശിവനിൽ) ലയിക്കാൻ മാത്രമാണ് അവരുടെ കാത്തിരിപ്പ്.

കാലത്തിന്‍റെ പരിമിതികൾക്കുള്ളിൽ നിൽക്കാത്ത അവർ ഇതിനായി അക്ഷമരുമല്ല.

‘നമഃ ശിവായ’ എന്നതിലെ അഞ്ച് അക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും പഞ്ചേന്ദ്രിയങ്ങളെയും പ്രതിനിധീകരിക്കുന്നു; അതായത് ഈ ലോകത്തേയും അനുഭവങ്ങളേയും പ്രതിനിധീകരിക്കുന്നു. ലൗകികമായ വിഷയങ്ങളിൽ എന്തെങ്കിലും ആഗ്രഹങ്ങളോ ചെയ്ത് തീർക്കാൻ പ്രവൃത്തികളോ ബാക്കിയുള്ളവർ ജപിക്കേണ്ടത് പഞ്ചാക്ഷര മന്ത്രമാണ്.

പഞ്ചാക്ഷര മന്ത്ര ജപത്തിലൂടെ തന്നെ അവർക്ക് ഈ ആഗ്രഹങ്ങൾ സാധിക്കുവാനും വീണ്ടും വരാത്ത രീതിയിൽ അവയെ മറികടക്കുവാനും സാധിക്കും. അത് പോലെ തന്നെ ഉത്തരവാദിത്തങ്ങളെ വിജയകരമായി നിറവേറ്റുവാനും മറികടക്കുവാനും സാധിക്കും.

പഞ്ചാക്ഷര മന്ത്ര ജപത്തിനും ചില നിയമങ്ങളുണ്ട്.

  • സാധാരണക്കാർ ജപിക്കേണ്ട പഞ്ചാക്ഷര മന്ത്രം 'ശിവായ നമഃ' എന്നതാണ്.
  • 'നമഃ ശിവായ' സാധകർക്കുള്ളതാണ്.
  • സാധന പുരോഗമിക്കുന്നതോടെ ഇത് 'ഓം നമഃ ശിവായ' ആയി മാറുന്നു.
  • വീണ്ടും പുരോഗമിച്ച് അവർ ഓംകാരം മാത്രം ജപിക്കുന്നു.
മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies