
ഇതൊക്കെ പഴഞ്ചൻ ആചാരങ്ങൾ അല്ലേ? പിന്തിരിപ്പൻ ആചാരങ്ങൾ അല്ലേ? ഇതിലൊക്കെ എന്ത് അർത്ഥം ഇരിക്കുന്നു? നമ്മുടെ യുവതലമുറയിൽ ഒട്ടനവധി പേർ ഇങ്ങനെയാണ് ചിന്തിക്കുന്നത്. യുക്തിക്ക് നിരക്കാത്തതൊന്നും ചെയ്യരുത്, ഇതാണ് ന്യായം. ഇതുതന്നെയാണ് സനാതനധർമ്മവും പറയുന്നത്. സനാതനധർമ്മവും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരാണ്. ഹൈദരാബാദിൽ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി എന്നൊരു സ്ഥാപനമുണ്ട്. കൗൺസിൽ ഓഫ് സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സെന്റർ ഓഫ് എക്സലൻസ് ആണിത്. ഇതിൻ്റെ സ്ഥാപകനായിരുന്ന ശ്രീ പി എം ഭാർഗവ 2001-ൽ യുജിസിക്കെതിരായി ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു. യുജിസി ചില യൂണിവേഴ്സിറ്റികളിൽ ജ്യോതിഷത്തിൽ കോഴ്സ് തുടങ്ങാൻ അനുമതി കൊടുത്തു, ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ ജിയിൽ പറയുന്ന ശാസ്ത്രീയമായ ചിന്താഗതി ഉണ്ടാക്കിയെടുക്കുന്നത് ഓരോ ഭാരതീയ പൗരൻ്റെയും കടമയാണെന്നതിന് എതിരാണ് എന്നതായിരുന്നു അദ്ദേഹൻ്റെ വാദം. ആന്ധ്രപ്രദേശ് ഹൈക്കോടതി ഈ കേസ് തള്ളി. ഞങ്ങൾക്ക് ഇതിനെപ്പറ്റി അഭിപ്രായം പറയാൻ മാത്രം ആധികാരികമായ അറിവ് ഈ വിഷയത്തിൽ ഇല്ല എന്നാണ് കോടതി പറഞ്ഞത്. അദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു, സുപ്രീംകോടതിയും ഈ കേസ് തള്ളി. 2011-ൽ ഇതുമായി ബന്ധപ്പെട്ട് ജൻഹിത് മഞ്ച് എന്ന സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചു, മുംബൈ ഹൈക്കോടതിയും ഈ കേസ് തള്ളുകയാണ് ഉണ്ടായത്. വിശ്വാസം അന്ധവിശ്വാസം ഇതൊക്കെ ആരാണ് തീരുമാനിക്കുക? കോടതി വരെ പറയുന്നു ഞങ്ങൾക്ക് അറിയില്ല ഞങ്ങൾക്ക് ഇതിൽ ഇടപെടാൻ ആവില്ല എന്ന്. ഒരു മതത്തിൻ്റെ വിശ്വാസം മറ്റൊരു മതത്തിന് അന്ധവിശ്വാസമായിരിക്കും. ഇതൊക്കെ ആര് തീരുമാനിക്കും? ഒരു മതത്തിൻ്റെ വിദഗ്ധന് മറ്റൊരു മതത്തിനെ പറ്റി അറിഞ്ഞുകൂടണമെന്നില്ല. ഇങ്ങനെയൊക്കെ ഉള്ളപ്പോൾ ശാസ്ത്രജ്ഞർക്ക്, യുക്തിവാദികൾക്ക് എങ്ങനെ പറയാനാകും ഇത് വിശ്വാസമാണ് ഇത് അന്ധവിശ്വാസമാണ് എന്ന്? മനുഷ്യ ജന്മത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു കിളിയുടെ കുഞ്ഞിനെ പറക്കാനും തീറ്റ കുത്തിയെടുക്കാനും ആരും പഠിപ്പിക്കേണ്ട, അത് തനിയെ പഠിച്ചോളും. ഒരു സിംഹക്കുട്ടിയെ തൻ്റെ ഇരയുടെ പിന്നാലെ ഓടാനും അതിനെ കീഴ്പ്പെടുത്താനും ആരും ക്ലാസ്സ് എടുക്കേണ്ട. അതിൻ്റെ ഉള്ളിൽ തന്നെ ഇത് ജന്മവാസനയായിട്ടുണ്ട്. സഹജവാസനയാണ്. പക്ഷേ, മനുഷ്യക്കുഞ്ഞിൻ്റെ കാര്യം ഇതുപോലെയല്ലല്ലോ? നടക്കാൻ പഠിപ്പിക്കണം, പല്ല് തേക്കാൻ പഠിപ്പിക്കണം, പ്ലേറ്റിൽ നിന്നും ആഹാരമെടുത്ത് കഴിക്കാൻ പഠിപ്പിക്കണം, കുളിക്കാൻ പഠിപ്പിക്കണം, കുളിച്ചാൽ തല തോർത്താൻ പഠിപ്പിക്കണം. ഇതിനൊരു കാരണമുണ്ട്. മനുഷ്യൻ ഓരോ തലമുറ കഴിയുന്തോറും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിംഹങ്ങൾ 500 വർഷം മുമ്പ് ചെയ്തുകൊണ്ടിരുന്നത് തന്നെയാണ് ഇന്നും ചെയ്യുന്നത്. 500 വർഷം കഴിഞ്ഞാലും സിംഹങ്ങൾ ഇതുതന്നെയായിരിക്കും ചെയ്യുന്നത്, ടേബിളിലിരുന്ന് ഇഡ്ഡലിയും ചട്ണിയും കഴിക്കില്ല. മനുഷ്യൻ ഇങ്ങനെയല്ല, ഓരോ തലമുറ താണ്ടുന്തോറും നമ്മൾ പുരോഗമിക്കുകയാണ്. ഈ പുരോഗതി വ്യക്തിയുടേതല്ല, മനുഷ്യ സമൂഹത്തിൻ്റെതാണ്. അപ്പോൾ ഒരു പുതിയ തലമുറ വരുമ്പോൾ അവർ പഴയ തലമുറ എവിടെ വരെ എത്തിയോ അവിടെ നിന്നാണ് ഏറ്റെടുക്കുന്നത്. ഇതുകൊണ്ടാണ് ഭഗവാൻ മനുഷ്യക്കുഞ്ഞുങ്ങളെ വളരെ കുറച്ചുമാത്രം ജന്മവാസനകളോടെ ഇങ്ങോട്ട് അയക്കുന്നത്. ഒരു കുഞ്ഞിനെ സസ്യഭുക്കാക്കാം, മാംസഭുക്കാക്കാം, നല്ലവനാക്കാം, ക്രൂരനാക്കാം, ഒരു കമ്പ്യൂട്ടറിൻ്റെ ഹാർഡ് ഡിസ്ക് പോലെ ബ്ലാങ്ക് ആയ ഒരു ഹാർഡ് ഡിസ്ക് പോലെയാണ് ഈ മനുഷ്യക്കുഞ്ഞ് ഇങ്ങോട്ട് വരുന്നത്. അതിൽ എന്തുവേണമെങ്കിലും സ്റ്റോർ ചെയ്യാം. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് മുൻപുള്ള തലമുറ ചെയ്തതിനെ മുഴുവൻ നിരാകരിക്കുന്നതിലൂടെയല്ല നമ്മൾ പുരോഗമിക്കുന്നത്. ഒരു ക്രിക്കറ്റ് കോച്ച് ആകണമെങ്കിൽ ആദ്യം കളിക്കാരനാകണം. കളിക്കുന്ന ആൾക്ക് ഇപ്പോൾ ഉള്ള ശൈലിയിലും തന്ത്രങ്ങളിലും എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ കണ്ടുപിടിക്കാനാവും. എന്നെപ്പോലെ ഒരാൾക്ക് ക്രിക്കറ്റ് ഗെയിമിനെ പുനരാവിഷ്കരിക്കാൻ ആവില്ല, അതിന് കളിച്ച് പരിചയമുള്ള ആൾക്ക് പറ്റൂ. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളെ എടുത്തോളൂ, ഒരാൾ ഐഐടിയിൽ നിന്നും പാസ്സായി വരുന്നു, പുതുതായി ജോലിയിൽ ചേർന്ന് ഹേയ് ഇതുവരെ നിങ്ങൾ ചെയ്തതൊക്കെ തെറ്റാണ് എന്ന് പറഞ്ഞ് എല്ലാം മാറ്റിമറിക്കാൻ പറ്റുമോ? ന്യൂട്ടൺ പറഞ്ഞതൊക്കെ തെറ്റായിരുന്നു നിങ്ങൾ അതൊക്കെയാണ് പഠിച്ചത്, ഐൻസ്റ്റീൻ പറഞ്ഞതൊന്നും നിങ്ങൾ പഠിച്ചിട്ടില്ല ഇങ്ങനെയൊക്കെ ആയാൽ പാളിപ്പോവില്ലേ? ഇതൊന്നുമല്ലല്ലോ ശരിയായ രീതി. പഴയ തലമുറ ചെയ്തതിൽ നിന്നും തീർച്ചയായും വ്യത്യാസങ്ങൾ വരണം, പുരോഗമിക്കണം പക്ഷേ, നിരാകരണമല്ല അതിനുള്ള വഴി. അവർ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്ത് സ്വന്തം അനുഭവത്തിലൂടെ അതിലെ കുറവുകൾ കണ്ടെത്തി ബുദ്ധിയും യുക്തിയും ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തണം, ഇങ്ങനെയാണ് മനുഷ്യവംശം പുരോഗമിക്കുന്നത്
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta