Jaya Durga Homa for Success - 22, January

Pray for success by participating in this homa.

Click here to participate

തിരുവാതിര നക്ഷത്രം

Ardra Nakshatra symbol diamond

 

മിഥുനരാശിയുടെ 6 ഡിഗ്രി 40 മിനിട്ട് മുതല്‍ 20 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് തിരുവാതിര. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ അറാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് തിരുവാതിരയുടെ പേര് Betelgeuse.

 

സ്വഭാവം, ഗുണങ്ങള്‍

  • ജ്ഞാനം
  • പണം സമ്പാദിക്കാന്‍ ആഗ്രഹം
  • ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ച്ചകളും
  • ആകര്‍ഷകമായ സംഭാഷണം
  • ഉറപ്പില്ലാത്ത തീരുമാനങ്ങള്‍
  • പിടിവാശി
  • അഹംഭാവം
  • അര്‍ഹിക്കുന്ന സല്‍പേര് ലഭിക്കില്ല
  • കൃതജ്ഞത
  • സ്ത്രീകള്‍ക്ക് പരദൂഷണം പറയല്‍
  • വിവാഹജീവിതത്തില്‍ അസ്വസ്ഥതകള്‍
  • സാഹിത്യത്തില്‍ താല്‍പര്യം
  • സത്യസന്ധതയില്ലായ്മ
  • മദ്യാസക്തി
  • സംശയാസ്പദമായ പെരുമാറ്റം

 

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • പൂയം
  • മകം
  • ഉത്രം
  • ഉത്രാടം മകര രാശി
  • തിരുവോണം
  • അവിട്ടം മകര രാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • തൊണ്ട രോഗങ്ങള്‍
  • കഴുത്ത് വേദന, വീക്കം
  • ആസ്ത്മ
  • വരണ്ട ചുമ
  • ശ്വാസകോശ രോഗങ്ങള്‍
  • ചെവി രോഗങ്ങള്‍
  • തൈറോയിഡ്

 

തൊഴില്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • ബിസിനസ്സ്
  • പുസ്തകങ്ങള്‍
  • കൊറിയര്‍
  • തപാല്‍ വകുപ്പ്
  • എഴുത്ത്
  • പ്രിന്‍റിങ്ങ
  • പബ്ളിഷീങ്ങ്
  • ടൂറിസം
  • ടാക്സി, ബസ്സ്, ലോറി
  • ഗവേഷണം
  • ഡിസൈനിങ്ങ്
  • മരുന്നുകള്‍
  • ഫിസിക്സ്
  • ഗണിതം
  • ജ്യോതിഷം
  • വിരലടയാള വിദഗ്ദ്ധന്‍
  • കൈത്തൊഴില്‍
  • വ്യവസായ തൊഴില്‍
  • പോലീസ്
  • പട്ടാളം
  • മാജിക്ക്
  • പൂജ

 

തിരുവാതിര നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

ഇവര്‍ക്ക് വജ്രം ശുഭമാണ്.

 

അനുകൂലമായ രത്നം

ഗോമേദകം.

 

അനുകൂലമായ നിറം

കറുപ്പ്, കടും നീല.

 

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് തിരുവാതിര നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - കൂ
  • രണ്ടാം പാദം - ഘ
  • മൂന്നാം പാദം - ങ
  • നാലാം പാദം - ഛ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ച, ഛ, ജ, ഝ, ത, ഥ, ദ, ധ, ന, ഉ, ഊ, ഋ, ഷ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

 

ദാമ്പത്യജീവിതം

ജീവിത പങ്കാളിയോട് സത്യസന്ധതയും വിശ്വാസ്യതയും പുലര്‍ത്തുവാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

പരിഹാരങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ശനിയുടേയും, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

 

മന്ത്രം

ഓം രുദ്രായ നമഃ

 

തിരുവാതിര നക്ഷത്രം

  • ദേവത - രുദ്രന്‍
  • അധിപന്‍ - രാഹു
  • മൃഗം - പെണ്‍പട്ടി
  • പക്ഷി - ചെമ്പോത്ത്
  • വൃക്ഷം - കരിമരം
  • ഭൂതം - ജലം
  • ഗണം - മനുഷ്യഗണം
  • യോനി - നായ് (സ്ത്രീ)
  • നാഡി - ആദ്യം
  • ചിഹ്നം - വജ്രം



167.7K
25.1K

Comments

Security Code
38857
finger point down
എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

നന്നായിട്ടുണ്ട്.. നന്ദി -Babloo

Read more comments

Knowledge Bank

വേദം പഠിച്ച ബ്രാഹ്മണന്‍റെ പ്രാധാന്യം

വേദം പറയുന്നു - യാവതീർവൈ ദേവതാസ്താഃ സർവാ വേദവിദി ബ്രാഹ്മണേ വസന്തി തസ്മാദ്ബ്രാഹ്മണേഭ്യോ വേദവിദ്ഭ്യോ ദിവേ ദിവേ നമസ്കുര്യാന്നാശ്ലീലം കീർതയേദേതാ ഏവ ദേവതാഃ പ്രീണാതി - ദേവതകളെല്ലാരും തന്നെ മന്ത്രരൂപത്തിൽ വേദം പഠിച്ച ബ്രാഹ്മണനിൽ വസിക്കുന്നു. അതുകൊണ്ട് വേദം പഠിച്ച ബ്രാഹ്മണനെ വന്ദിക്കുന്നതുമൂലം ദേവതകൾ തൃപ്തിയടയുന്നു.

അന്നദാനം ചെയ്യുന്നതിലൂടെ എന്തെല്ലാം ഫലങ്ങൾ ലഭിക്കും?

ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.

Quiz

മാഹേശ്വരസൂത്രം എന്നാല്‍ എന്ത് ?
മലയാളം

മലയാളം

ജ്യോതിഷം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...