പുണര്‍തം നക്ഷത്രം

Punarvasu Nakshatra symbol bow and quiver

 

മിഥുനരാശിയുടെ 20 ഡിഗ്രി മുതല്‍ കര്‍ക്കിടകരാശിയുടെ 3 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് പുണര്‍തം. ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഏഴാമത്തെ നക്ഷത്രമാണ്. ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ഇതിന്‍റെ പേരാണ് Castor and Pollux. 

സ്വഭാവം, ഗുണങ്ങള്‍

  • സത്യസന്ധത
  • തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്
  • ആലോചനാശക്തി
  • ധനസമൃദ്ധി
  • സൗമ്യസ്വഭാവം
  • ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടില്ല
  • ആത്മീയതയില്‍ താത്പര്യം
  • ആത്മനിയന്ത്രണം
  • ജ്ഞാനം നേടാന്‍ ആഗ്രഹം
  • സ്ഥാനമാനങ്ങളില്‍ ആഗ്രഹം 

പുണര്‍തം മിഥുനരാശിക്കാര്‍ മാത്രം

  • ബുദ്ധിശക്തി
  • ഓര്‍മ്മശക്തി
  • നല്ല പെരുമാറ്റം
  • ദാനധര്‍മ്മങ്ങള്‍ ചെയ്യും
  • ആകര്‍ഷകമായ വ്യക്തിത്വം
  • എപ്പോഴും സന്തോഷം
  • ജനപ്രിയത
  • ഒട്ടനവധി സുഹൃത്തുക്കള്‍
  • അലസത 

പുണര്‍തം കര്‍ക്കിടകരാശിക്കാര്‍ മാത്രം

  • സര്‍ഗ്ഗാത്മകത
  • വിശ്വസനീയത
  • ക്ഷമാശീലം
  • വാദപ്രതിവാദങ്ങളില്‍ നിപുണത
  • സഹാനുഭൂതി
  • രാഷ്ട്രീയ ബന്ധങ്ങള്‍ 

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • ആയില്യം
  • പൂരം
  • അത്തം
  • പുണര്‍തം മിഥുനരാശിക്കാര്‍ക്ക് - ഉത്രാടം മകരരാശി, തിരുവോണം, അവിട്ടം മകരരാശി.
  • പുണര്‍തം കര്‍ക്കിടകരാശിക്കാര്‍ക്ക് - അവിട്ടം കുംഭരാശി, ചതയം, പൂരൂരുട്ടാതി കുംഭരാശി.

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം. 

  

ആരോഗ്യ പ്രശ്നങ്ങള്‍ 

പുണര്‍തം മിഥുനരാശിക്കാര്‍ക്ക് മാത്രം

  • ന്യൂമോണിയ
  • പ്ളൂറൈറ്റിസ്
  • ചെവി വേദന
  • ശ്വാസകോശ രോഗങ്ങള്‍
  • ക്ഷയം
  • തൈറോയിഡ് രോഗങ്ങള്‍
  • രക്തദൂഷ്യം
  • നടുവ് വേദന
  • തലവേദന
  • പനി
  • ബ്രോങ്കൈറ്റിസ്
  • ഹൃദയവീക്കം 

പുണര്‍തം കര്‍ക്കിടകരാശിക്കാര്‍ക്ക് മാത്രം

  • ക്ഷയം
  • ന്യൂമോണിയ
  • ചുമ, ജലദോഷം
  • രക്തദൂഷ്യം
  • ബെറിബെറി
  • എഡിമ
  • വയറ്റില്‍ നീര്
  • അതിയായ വിശപ്പ്
  • ശ്വാസനാളത്തില്‍ വീക്കം
  • മഞ്ഞപ്പിത്തം 

തൊഴില്‍

പുണര്‍തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ - 

പുണര്‍തം മിഥുന രാശിക്കാര്‍ക്ക് മാത്രം

  • ജേര്‍ണലിസം
  • പബ്ളിഷിങ്ങ്
  • ഓഡിറ്റര്‍
  • എഴുത്ത്
  • ഇന്‍ഷുറന്‍സ്
  • പരസ്യം
  • ബ്രോക്കര്‍
  • ജ്യോതിഷം
  • ഗണിതം
  • ജഡ്ജി
  • എഞ്ചിനീയര്‍
  • വക്താവ്
  • ഉപദേശകന്‍
  • അദ്ധ്യാപനം
  • പോസ്റ്റല്‍ സര്‍വീസ്
  • ദന്തഡോക്ടര്‍
  • ഡിപ്ളോമാറ്റ്
  • കമ്പിളി വ്യവസായം
  • അനുവാദം
  • രാഷ്ട്രീയം 

പുണര്‍തം കര്‍ക്കിടക രാശിക്കാര്‍ക്ക് മാത്രം

  • ഡോക്ടര്‍
  • പുരോഹിതന്‍
  • സാമ്പത്തിക വിദഗ്ദ്ധന്‍
  • വക്കീല്‍
  • ജഡ്ജി
  • അനുവാദം
  • അദ്ധ്യാപനം
  • വ്യാപാരം
  • ബാങ്കിങ്ങ
  • നാവികസേന
  • ടൂറിസം
  • നഴ്സ്
  • ജലസേചനം
  • ദ്രാവകങ്ങള്‍ 

പുണര്‍തം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

  • പുണര്‍തം മിഥുന രാശി - അനുകൂലം
  • പുണര്‍തം കര്‍ക്കിടക രാശി - പ്രതികൂലം. 

അനുകൂലമായ രത്നം

മഞ്ഞ പുഷ്യരാഗം 

അനുകൂലമായ നിറം

മഞ്ഞ, ക്രീം 

പുണര്‍തം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - കേ
  • രണ്ടാം പാദം - കോ
  • മൂന്നാം പാദം - ഹ
  • നാലാം പാദം - ഹീ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -

  • പുണര്‍തം മിഥുന രാശിക്കാര്‍ക്ക് മാത്രം - ച, ഛ, ജ, ഝ, ഞ, ത, ഥ, ദ, ധ, ന, ഉ, ഊ, ഋ, ഷ
  • പുണര്‍തം കര്‍ക്കിടക രാശിക്കാര്‍ക്ക് മാത്രം - ട, ഠ, ഡ, ഢ, പ, ഫ, ബ, ഭ, മ, സ. 

ദാമ്പത്യജീവിതം

ദാമ്പത്യജീവിതം അസ്വസ്ഥമാകാന്‍ സാദ്ധ്യതയുണ്ട്. സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോട് സ്നേഹമുണ്ടാകുമെങ്കിലും കലഹിക്കുകയും ചെയ്യും. 

പരിഹാരങ്ങള്‍

പുണര്‍തം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ബുധന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. ഈ പരിഹാരങ്ങള്‍ ചെയ്യാം. ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം അദിതയേ നമഃ 

പുണര്‍തം നക്ഷത്രം

  • ദേവത - അദിതി
  • അധിപന്‍ - വ്യാഴം
  • മൃഗം -പൂച്ച
  • പക്ഷി - ചെമ്പോത്ത്
  • വൃക്ഷം - മുള
  • ഭൂതം - ജലം
  • ഗണം - ദേവഗണം
  • യോനി - പൂച്ച (സ്ത്രീ)
  • നാഡി - ആദ്യം
  • ചിഹ്നം - വില്ലും ആവനാഴിയും

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |