ഗായത്രി മന്ത്രം

gayatri devi

ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി।

ധിയോ യോ ന: പ്രചോദയാത്॥

 

മന്ത്രത്തിന്‍റെ അര്‍ഥം - ശ്രേഷ്ഠനായ സൂര്യദേവനെ ഞങ്ങള്‍ ധ്യാനിക്കുന്നു. സൂര്യദേവന്‍ ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ.

 

ഗായത്രിയുടെ അര്‍ഥം - ഗായത്രി എന്നത് ഒരു ഛന്ദസ്സിന്‍റെ പേരാണ്.

ഗായന്തം ത്രായതേതി ഗായത്രി - തന്‍റെ ചന്ദസ്സിലുള്ള മന്തങ്ങള്‍ ഉച്ചരിക്കുന്നവരെ ഗായത്രി രക്ഷിക്കുന്നു.

 

ഗായത്രി വേദമാതാവാണ്.

ഗായത്രി മന്ത്രം ജപിച്ചാല്‍ സമ്പൂര്‍ണ്ണ വേദങ്ങളും ചൊല്ലുന്ന ഫലമാണുള്ളത്.

 

ഗായത്രി മന്ത്രത്തില്‍ സൂര്യദേവനെ സവിതാവ് എന്നും ഭര്‍ഗന്‍ എന്നും വിളിച്ചിരിക്കുന്നു.

സവിതാവ് എന്നത് സൂര്യദേവന്‍റെ പ്രചോദനശക്തിയെ സൂചിപ്പിക്കുന്നു.

ഭര്‍ഗന്‍ എന്നത് സൂര്യനാരായണനാണ് പ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍ത്താവെന്ന് സൂചിപ്പിക്കുന്നു.

 

മന്ത്രം സംബോധന ചെയ്യുന്നത് സൂര്യദേവനെയാണെങ്കിലും മന്ത്രത്തിന് ദേവിയുടെ സ്വരൂപമാണ് കല്പിച്ചിരിക്കുന്നത്.

 

ഗായത്രി മന്ത്രത്തിന്‍റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും ദേവത സവിതാവുമാണ്.

ഗായത്രി മന്ത്രവും ബ്രഹ്മാസ്ത്രവുമായി എന്താണ് ബന്ധം?

ഗായത്രി മന്ത്രം വിലോമമായി ചൊല്ലുന്നതാണ് ബ്രഹ്മാസ്ത്രം.

ഗായത്രി മന്തസിദ്ധിക്ക് എത്ര ഉരു ജപിക്കണം?

ഗായത്രി മന്ത്രം സിദ്ധിയാകാന്‍ 24 ലക്ഷം ഉരു ജപിക്കണം.

Quiz

ആരാണ് ഗായത്രി മന്ത്രത്തിന്‍റെ ഋഷി?
Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |