ആയില്യം നക്ഷത്രം

Ashlesha Nakshatra symbol serpent

 

കര്‍ക്കിടക രാശിയുടെ 16 ഡിഗ്രി 40 മിനിട്ട് മുതല്‍ 30 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ആയില്യം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഒമ്പതാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ആയില്യത്തിന്‍റെ പേര് δ, ε, η, ρ, σ Hydrae. 

 സ്വഭാവം, ഗുണങ്ങള്‍

  • അസാമാന്യമായ ധൈര്യം
  • എന്തിനെയും സംശയിക്കും
  • സ്വഭാവത്തില്‍ വൈരുദ്ധ്യങ്ങള്‍
  • എന്തും നേടിയെടുക്കാനുള്ള ഉത്സാഹം
  • സാമര്‍ഥ്യം
  • സ്വാര്‍ഥത
  • എവിടെയും ഇടിച്ചുകയറും
  • വാക്ചാതുര്യം
  • എഴുതാനുള്ള കഴിവ്
  • ബഹുഭാഷി
  • ചീത്ത കൂട്ടുകെട്ടുകള്‍
  • കലകളില്‍ താത്പര്യം
  • സംഗീതത്തില്‍ താത്പര്യം
  • സാഹിത്യത്തില്‍ താത്പര്യം
  • യാത്ര ഇഷ്ടം
  • അസൂയ
  • കൃതഘ്നത
  • ജീവിതത്തിലെ പ്രശ്നങ്ങളെപറ്റി പറഞ്ഞുകൊണ്ടേ ഇരിക്കും
  • ധനസമൃദ്ധി
  • എന്തിനും ഉടന്‍ പ്രതികരണം
  • ധനസമൃദ്ധി
  • സ്ത്രീകള്‍ നന്നായി വീട് കൊണ്ടുനടക്കും

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • പൂരം
  • അത്തം
  • ചോതി
  • അവിട്ടം കുംഭരാശി
  • ചതയം
  • പൂരൂരുട്ടാതി കുംഭരാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • വാതരോഗങ്ങള്‍
  • ശ്വാസകോശരോഗങ്ങള്‍
  • എഡിമ
  • മഞ്ഞപ്പിത്തം
  • ഞരമ്പ് സംബന്ധപ്പെട്ട രോഗങ്ങള്‍
  • ഉത്കണ്ഠ
  • മാനസിക രോഗങ്ങള്‍
  • അജീര്‍ണ്ണം
  • ചുമ, ജലദോഷം
  • മുട്ട് വേദന
  • കാല് വേദന
  • വൃക്ക രോഗങ്ങള്‍

തൊഴില്‍

ആയില്യം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • വ്യാപാരം
  • ബ്രോക്കര്
  • കമ്മിഷന്‍ ഏജന്‍റ്
  • കല
  • സംഗീതം
  • ഇറക്കുമതി / കയറ്റുമതി
  • പത്രപ്രവര്‍ത്തനം
  • എഴുത്ത്
  • പെയിന്‍റ് / മഷി വ്യവസായം
  • ഡേറ്റ എന്‍ട്രി
  • ഓഡിറ്റര്‍
  • വിവര്‍ത്തനം
  • ഡിപ്ലോമാറ്റ്
  • ട്രാവല്‍ ഏജന്‍റ്
  • ടൂര്‍ ഗൈഡ്
  • സഹായി
  • നേഴ്സ്
  • ഗണിതം
  • ജ്യോതിഷം
  • എഞ്ചിനീയര്‍
  • ജലസേചനം
  • വസ്ത്രവ്യാപാരം
  • കോണ്‍ട്രാക്ടര്‍
  • സ്‍റ്റേഷനറി വ്യാപാരം
  • പേപ്പര്‍ വ്യാപാരം

ആയില്യം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമല്ല.

അനുകൂലമായ രത്നം

മരതകം. 

അനുകൂലമായ നിറം

പച്ച, വെളുപ്പ്

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് ആയില്യം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - ഡീ
  • രണ്ടാം പാദം - ഡൂ
  • മൂന്നാം പാദം - ഡേ
  • നാലാം പാദം - ഡോ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ട, ഠ, ഡ, ഢ, പ, ഫ, ബ, ഭ, മ, സ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

ആയില്യം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് വിവാഹജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഭരിക്കാനുള്ള പ്രവണത നിയന്ത്രണത്തില്‍ വെക്കാന്‍ ശ്രമിക്കണം. ആവശ്യമില്ലാതെ ഭര്‍ത്താവിനെ സംശയിക്കുന്നതും കാര്യങ്ങള്‍ ഒളിക്കുന്നതും ഒഴിവാക്കണം

പരിഹാരങ്ങള്‍

ആയില്യം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ശുക്രന്‍റേയും, രാഹുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

മന്ത്രം

ഓം സര്‍പ്പേഭ്യോ നമഃ 

ആയില്യം നക്ഷത്രം

  • ദേവത - സര്‍പ്പം
  • അധിപന്‍ - ബുധന്‍
  • മൃഗം - കരിമ്പൂച്ച
  • പക്ഷി - ചെമ്പോത്ത്
  • വൃക്ഷം - നാകം
  • ഭൂതം - ജലം
  • ഗണം - അസുരഗണം
  • യോനി - പൂച്ച (പുരുഷന്‍)
  • നാഡി - അന്ത്യം
  • ചിഹ്നം - സര്‍പ്പം

 

 

മലയാളം

മലയാളം

ജ്യോതിഷം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies