
സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീദേവി ഒരിടത്ത് കൂടുതൽ കാലം താമസിക്കില്ല, വളരെ ചഞ്ചലയാണ്. ചരിത്രം നോക്കിയാൽ കാണാം, വലിയ വലിയ രാജവംശങ്ങൾ കാലക്രമേണ ഇല്ലാതായിട്ടുണ്ട്. ലക്ഷ്മീദേവി കുറച്ചുകാലത്തിനുശേഷം അവരെ വിട്ട് പോകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ലക്ഷ്മീനാരായണ ഹൃദയം എന്നൊരു സ്തോത്രമുണ്ട്. ഇത് 'ഒരിക്കലും ഞങ്ങളെ വിട്ടുപിരിയരുതേ' എന്ന് ലക്ഷ്മീദേവിയോടുള്ള പ്രാർത്ഥനയാണ്.
ഈ സ്തോത്രത്തിന്‍റെ ധ്യാനശ്ലോകം ശ്രദ്ധിച്ചാൽ ദേവിയുടെ പല ഗുണങ്ങളെപ്പറ്റിയും മനസിലാക്കാം.
വന്ദേ ലക്ഷ്മീം പരശിവമയീം ശുദ്ധജാംബൂനദാഭാം
തേജോരൂപാം കനകവസനാം സർവഭൂഷോജ്ജ്വലാങ്ഗീം
ബീജാപൂരം കനകകലശം ഹേമപദ്മം ദധാനാം
ആദ്യാം ശക്തിം സകലജനനീം സർവമാംഗല്യയുക്താം
ലക്ഷ്മീദേവിയുടെ സാന്നിധ്യം കൊണ്ടുവരുന്നതെങ്ങനെ?
പരശിവമയി - എല്ലാ തരത്തിലുള്ള നന്മകൾ കൊണ്ട് നിറഞ്ഞവൾ. സമ്പത്ത്, ആരോഗ്യം, നല്ല വീട്, സ്നേഹമയമായ കുടുംബം, നല്ല അയൽക്കാർ, സ്ഥിരമായ ജോലി, നല്ല കാലാവസ്ഥ, സന്തോഷം, സമാധാനം - ഇങ്ങനെ എല്ലാമെല്ലാം തരുന്നവൾ. ദേവിയുള്ളിടത്ത് ഇതെല്ലാം ഉണ്ടാകും.
ശുദ്ധ ജാംബൂനദാഭാ - ശുദ്ധമായ സ്വർണ്ണം പോലെ തിളങ്ങുന്നവൾ.
ജാംബൂനദം എന്നത് വളരെ വിശേഷപ്പെട്ട ഒരു തരം സ്വർണ്ണമാണ്. മേരു പർവ്വതത്തിന് സമീപമുള്ള ഇളാവൃത പ്രദേശത്ത് ദിവ്യമായ ഒരു ഞാവൽമരമുണ്ട്. അതിന്‍റെ വലിയ പഴങ്ങൾ താഴെ വീണ് ചതഞ്ഞ് പഴച്ചാറ് പുറത്തേക്ക് ഒഴുകി ഒരു നദിയായി മാറുന്നു. രജതവർണ്ണത്തിൽ ഒഴുകുന്ന ഈ നദി, തന്‍റെ തീരങ്ങളിലെ മണലിനെ സ്വർണ്ണമാക്കി മാറ്റുന്നു. ഇതാണ് ജാംബൂനദം.
കനകവസനാ - സ്വർണ്ണ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നവൾ.
തേജോരൂപാ - തേജസ്സുള്ളവൾ
സർവഭൂഷോജ്ജ്വലലാംഗി - എല്ലാ വിധമായ ആഭരണങ്ങളോട് കൂട്ടിയവൾ.
ബീജാപൂരം കനകകലശം ഹേമപദ്മം ദധാനാം - വിത്തുകൾ നിറച്ച സ്വർണ്ണകലശം, സ്വർണ്ണത്താമര എന്നിവ ഏന്തിയവൾ.
ദേവി തരുന്നത് സമ്പത്തുണ്ടാക്കാനുള്ള അവസരങ്ങളാണ് (വിത്തുകളാണ്), വെറുതെ സമ്പത്ത് വാരിക്കോരി തരികയല്ല. വിത്തുകൾ നട്ടുവളർത്തി പരിപാലിച്ച് വിളവെടുക്കുന്നത് പോലെ ആ അവസരങ്ങളെ പ്രയത്നത്തിലൂടെ സഫലമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
ഇങ്ങനെ ചെയ്താൽ ജീവിതം ഒരു സ്വർണ്ണത്താമര പോലെ പൂത്തുനിൽക്കും.
ആദ്യാശക്തി - എല്ലാറ്റിന്‍റെയും മൂലകാരണമായ ശക്തി.
സകലജനനി - എല്ലാറ്റിനും ജന്മം നൽകിയ 'അമ്മ.
സർവ്വമാംഗല്യയുക്താ - എല്ലാ മംഗളങ്ങളോടും ചേർന്നവൾ.
ഈ സ്വരൂപത്തിൽ ലക്ഷ്മീദേവിയെ ധ്യാനിച്ചാൽ ശാശ്വതമായ സമ്പത്തുണ്ടാകും.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta