എന്താണ് യുഗം?

 

യുഗത്തെപ്പറ്റി മനസിലാക്കണമെങ്കില്‍ പുരാണേതിഹാസങ്ങളിലെ കാലഗണനയെപ്പറ്റി മൊത്തമായി അറിഞ്ഞിരിക്കണം.

 

എന്താണ് കല്പം?

ഒരിക്കല്‍ സൃഷ്ടിക്കപ്പെട്ടാല്‍ പ്രപഞ്ചം 432 കോടി വര്‍ഷങ്ങ‍ള്‍ നിലനില്‍ക്കും. 

ഈ കാലയളവിനാണ് കല്പം എന്ന് പറയുന്നത്. 

ഇതിനുശേഷം നൈമിത്തിക പ്രളയം.

 

 

 

എന്താണ് മന്വന്തരം?

ഒരു കല്പത്തിനുള്ളില്‍ 14 മന്വന്തരങ്ങളാണുള്ളത്.

 

എന്താണ് ചതുര്യുഗം അല്ലെങ്കില്‍ മഹായുഗം?

71 ചതുര്യുഗങ്ങള്‍ അല്ലെങ്കില്‍ മഹായുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു മന്വന്തരം.

കൃതയുഗം - ത്രേതായുഗം - ദ്വാപരയുഗം - കലിയുഗം ഇവ നാലും ചേര്‍ന്നതാണ് ഒരു ചതുര്യുഗം. 

ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. 

കൃതയുഗത്തിന് സത്യയുഗം എന്നും പറയും.

 

യുഗങ്ങളില്‍ എത്ര വര്‍ഷങ്ങളാണുള്ളത്?

കൃതയുഗം - 17,28,000

ത്രേതായുഗം - 12,96,000

ദ്വാപരയുഗം - 8,64,000

കലിയുഗം - 4,32,000

 

ഇപ്പോള്‍ ഏത് യുഗമാണ് നടക്കുന്നത്?

ഈ കല്പത്തിന്‍റെ പേര് ശ്വേതവരാഹകല്പം. 

ഇതില്‍ ഏഴാമത് മന്വന്തരമായ വൈവസ്വതമന്വന്തരത്തിലെ ഇരുപത്തിയെട്ടാമത്തെ ചതുര്യുഗമാണിപ്പോള്‍. 

നമ്മളിപ്പോള്‍ കലിയുഗത്തിലാണ്. 

ഇതാരംഭിച്ച വര്‍ഷം 3102 BC. 

കലിയുഗത്തിന്‍റെ അവസാനം 4,28,899 AD യില്‍.

2021 AD യില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട് 1,96,08,53,123 വര്‍ഷങ്ങള്‍ ആയിക്കഴിഞ്ഞിരിക്കുന്നു.

 

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |