ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും

Bhadrakali

 

Click below to watch the video - ഭദ്രകാളി ഭക്തിഗാനങ്ങള്‍ 

 

ശ്രീ ഭദ്രകാളി | SREE BHADRAKALI | HINDU DEVOTIONAL SONGS MALAYALAM | SREE KODUMGALLOOR DEVI JUKEBOX

 

ഭദ്രകാളി ധ്യാനം

കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.

ഭദ്രകാളി മൂലമന്ത്രം

ഓം ഹ്രീം ഭം ഭദ്രകാള്യൈ നമഃ

Quiz

ദാരികന്‍റെ വധത്തിനുശേഷം ഭദ്രകാളിയുടെ കോപമടക്കാന്‍ മുരുകന്‍ കമുകിന്‍ പാളകലാലുണ്ടാക്കിയ കോലങ്ങളാല്‍ തന്‍റെ ശരീരം മറച്ചുപിടിച്ച് തുള്ളൂകയുണ്ടായി. ഇതിനെ ആധാരപ്പെടുത്തിയുള്ള അനുഷ്ഠാനകലയേത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |