പൂജക്കുള്ള പുഷ്പങ്ങൾ:ചില നിയമങ്ങൾ

പൂജക്കുള്ള പുഷ്പങ്ങൾ:ചില നിയമങ്ങൾ

കൃഷ്ണന്‍റെയും വിഷ്ണുവിന്‍റെയും പൂജക്കെടുക്കാവുന്ന പൂക്കൾ 

കൃഷ്ണതുളസി (പ്രധാനം), രാമതുളസി, ചെന്താമര, വെള്ളത്താമര, നീലത്താമര, മുല്ല, പിച്ചി, കുരുക്കുത്തിമുല്ല, ജമന്തി, ചെമ്പകം, നന്ത്യാർവട്ടം, ചെമ്പരത്തി, പ്ലാശ്.

ശിവന്‍റെ പൂജക്കെടുക്കാവുന്ന പൂക്കൾ 

കൂവളത്തില (പ്രധാനം), എരുക്കിൻപൂവ്, കരവീരം, താമര, ഉമ്മം, വൻകൊന്ന, ചുവന്ന മന്ദാരം, വെള്ളത്താമര, അശോകം, ചെമ്പകം, നന്ദ്യാർവട്ടം, ജമന്തി, കരിംകൂവളം, കടലാടി, ഇലഞ്ഞി.

ഭഗവതിയുടെ പൂജക്കെടുക്കാവുന്ന പൂക്കൾ 

കടലാടി (പ്രധാനം), ചുവന്ന തെച്ചി, ചുവന്ന താമര, വെള്ളത്താമര, ചെമ്പരത്തി, ചെങ്ങഴിനീർപ്പൂവ്, കരിംകൂവളപ്പൂവ്, ഉച്ചമലരി, കാട്ടുമുല്ല, പുന്നപ്പൂവ്, നാഗപ്പൂവ്, പിച്ചകം, കുരുക്കുത്തിമുല്ല, ഉമ്മം, മുല്ല, നന്ദ്യാർവട്ടം, കൃഷ്ണക്രാന്തി.

 

  • ശിവന് മുല്ലപ്പൂവും കൈതപ്പൂവും എടുക്കരുത്.
  • വിഷ്ണുവിന് ഉമ്മത്തിൻപൂവ് എടുക്കരുത്.
  • ഭഗവതിക്ക് എരുക്കിൻപൂവും കറുകയും എടുക്കരുത്.
  • ഗണപതിക്ക് തുളസി എടുക്കരുത്.
  • ശരീരശുദ്ധിയോടെയേ പൂവിറുക്കാവൂ.
  • തുളസിയിലയും കൂവളത്തിലയും ഓരോ ഇതളായി ഇറുക്കരുത്.
  • അശുഭദിനങ്ങളിൽ പൂവിറുക്കരുത്.
  • പൂജിച്ച പൂക്കൾ, മണത്തുനോക്കിയ പൂക്കൾ, വാടിയ പൂക്കൾ, നിലത്തുവീണ പൂക്കൾ, ഇതൾ കൊഴിഞ്ഞ പൂക്കൾ, പുഴു തിന്ന പൂക്കൾ, ദ്വാരമുള്ള പൂക്കൾ, തലമുടി കണ്ട പൂക്കൾ, പൂമൊട്ട് എന്നിവ ഉപയോഗിക്കരുത്.
  • എന്നാൽ തുളസിയിലയും കൂവളത്തിലയും വാടിയാലും ഉണങ്ങിയാലും പൂജക്കുപയോഗിക്കാം.
  • ഉച്ചക്ക് പന്ത്രണ്ട് മണിക്കുശേഷം പൂവിറുക്കരുത്.



മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies