ദശപുഷ്പങ്ങൾ

ദശപുഷ്പങ്ങൾ

ദശപുഷ്പങ്ങൾ ചൂടുന്നതും നട്ടുവളർത്തി പരിപാലിക്കുന്നതും ഐശ്വര്യപ്രദമാണ്. മിഥുനസംക്രമദിവസം ദശപുഷ്പങ്ങൾ നടുന്നത് വളരെ നല്ലതാണ്. കർക്കിടകത്തിൽ എല്ലാ ദിവസവും പൂജാമുറിയിൽ വിളക്കിന് മുമ്പിൽ അഷ്ടമംഗല്യത്തോടൊപ്പം നിറനാഴിയും ദശപുഷ്പങ്ങളും വെയ്ക്കുന്നത് ഐശ്വര്യപ്രദമാണ്.

ദശപുഷ്പങ്ങളരച്ച് തിലകമണിയുക, മോരിൽ കലക്കി കുട്ടകപ്പാലയുടെ കുമ്പിളിൽ കുടിക്കുക എന്നിവ ആരോഗ്യപ്രദമാണ്.

ധനുമാസത്തിലെ തിരുവാതിരക്ക് അർദ്ധരാത്രിക്ക് സ്ത്രീകൾ ദശപുഷ്പങ്ങൾ ചൂടാറുണ്ട്.


ദശപുഷ്പങ്ങളുടെ ദേവതകളും ചൂടുന്നതിന്‍റെ ഫലവും

പുഷ്പം ദേവത ചൂടുന്നതിന്‍റെ ഫലം 
കറുക സൂര്യൻ രോഗശമനം
കൃഷ്ണക്രാന്തി കൃഷ്ണൻ കൃഷ്ണപ്രീതി
പൂവാങ്കുരുന്നില ലക്ഷ്മി ദാരിദ്ര്യശമനം
നിലപ്പന ഭൂമീദേവി പാപനാശം
കയ്യുണ്ണി പഞ്ചഭണ്ടാരി പഞ്ചമഹാപാതക നാശം
മുക്കുറ്റി പാർവതി ഭർതൃസൗഖ്യം, സന്താനപ്രാപ്തി 
തിരുതാളി ലക്ഷ്മി സൗന്ദര്യവർദ്ധനം
ഉഴിഞ്ഞ ഇന്ദ്രാണി ആഗ്രഹപൂർത്തി
ചെറൂള യമൻ ആയുർവർദ്ധനം
മുയൽച്ചെവിയൻ ചിത്തജ്ഞാതാവ്‌ മംഗല്യസിദ്ധി

 

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies