പുരുഷ സൂക്തം

purusha suktam

ഈ സൂക്തം പരമാത്മാവിനെ വിരാട് സ്വരൂപത്തിൽ, അതായത് വിശ്വത്തിന്‍റെ രൂപത്തിൽ കാണുന്നു. ദൃശ്യമാനമായ വിശ്വം പരമാത്മാവിന്‍റെ ശരീരവും, അതി നാൽ വിശ്വാത്മാവായ പരമാത്മാവ് പുരുഷനുമാണെന്ന് ഇവിടെ സങ്കല്പിക്കുന്നു. ആയിരം ഇവിടെ എണ്ണത്തെയല്ല കുറിക്കുന്നത്. അസംഖ്യം, അനകം, എണ്ണമററ എന്നാണതിനര്‍ത്ഥം. അല്ലെങ്കിൽ സഫ്രസ്രശീഷൻ ദ്വിസഹസ്രാക്ഷനും ദ്വിസഹസ്് പാദനുമാകുമായിരുന്നു. സൂര്യന് അനേകം കിരണങ്ങളുള്ള തിനാൽ സഹസ്രാംശു എന്നു പേർ വന്നിട്ടുണ്ടല്ലോ. വിശ്വതഃ എന്നാല്‍ എല്ലാ വശത്തുനിന്നും എന്ന് താത്പര്യം. എല്ലാ വശത്തും കണ്ണുകളും മുഖങ്ങളും ബാഹുക്കളും പാദങ്ങളുമുള്ള പുരുഷനെയാണിവിടെയും സ്മരിക്കുന്നത്. ആധിഭൗതികവും ആധിദൈവികവും ആധ്യാത്മികവുമായ ജഗത്ത് മുഴുവന്‍ ആ പുരുഷന്‍റെ സാമര്‍ഥ്യവും മഹിമയും പ്രകാശിപ്പിക്കുന്നു. എന്നാല്‍ ആ പുരുഷനാകട്ടെ, അതേ സമയം ഈ മഹിമയെക്കാള്‍ വലുതുമാണ്. വിശ്വശരീരിയുടെ സാമര്‍ഥ്യം വിശ്വശരീരത്തില്‍ അനുഭവിക്കുമ്പോള്‍ അനന്തം ശിരസ്സ് മുതലായ അംഗങ്ങളുള്ളവനായറിയുന്നു.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Recommended for you

 

 

Video - Purusha Suktam 

 

Purusha Suktam

 

 

 

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2022 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize