വളരെപ്പണ്ട് പിപ്പലാദൻ എന്നൊരു ബാലനുണ്ടായിരുന്നു. മരങ്ങൾക്കും മൃഗങ്ങൾക്കും നടുവിൽ ഒരു വനത്തിലാണ് അവൻ വളർന്നുവന്നത്. മരങ്ങൾ അവന് പഴങ്ങൾ നൽകി. കിളികൾ ധാന്യങ്ങൾ കൊണ്ടുകൊടുത്തു.
ഒരിക്കൽ പിപ്പലാദൻ മരങ്ങളോട് ചോദിച്ചു- നിങ്ങളുടെ നടുവിൽ വളർന്ന ഞാനെങ്ങനെയാണ് മനുഷ്യനായത് ?
മരങ്ങൾ പറഞ്ഞു - നീ ഞങ്ങളുടെ നടുവിൽ വളർന്നുവെന്നേ ഉള്ളു. നിന്‍റെ മാതാപിതാക്കന്മാർ മനുഷ്യരായിരുന്നു. നിന്‍റെ പിതാവ് ഒരു മഹാമുനിയായിരുന്നു. ദധീചി എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. നിന്‍റെ അമ്മയുടെ പേര് ഗഭസ്തിനേമി. അവർ ഒരു മഹാമനസ്കയായിരുന്നു.
ഒരിക്കൽ ദേവന്മാർ തങ്ങളുടെ ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ദധീചി മുനിയെ ഏൽപ്പിച്ചു. ആയുധങ്ങൾ തേടി അസുരന്മാർ വരുന്നതറിഞ്ഞ മുനി ആയുധങ്ങളുടെ ശക്‌തിയെല്ലാം തന്‍റെ ഉള്ളിലേക്ക് വലിച്ചെടുത്തു. അസുരന്മാർ നിരാശരായി മടങ്ങി.
പിന്നീട് ദേവന്മാർ ആയുധങ്ങൾക്കായി വന്നപ്പോൾ മുനി അവരോട് നടന്നതെല്ലാം പറഞ്ഞു - ഈ ആയുധങ്ങൾ നിങ്ങൾക്ക് ലോകരക്ഷക്കായി ആവശ്യമുണ്ട്. അവയുടെ ശക്തിയെല്ലാം ഇപ്പോൾ എന്‍റെ ആസ്ഥി കളിലാണുള്ളത്. ഞാൻ എന്‍റെ ശരീരം ത്യജിക്കാൻ പോകുന്നു. അതിനുശേഷം എന്‍റെ അസ്ഥികളിൽനിന്നും ആയുധങ്ങൾ വീണ്ടും ഉണ്ടാക്കിയെടുത്തുകൊള്ളൂ.
തുടർന്ന് മുനി തന്‍റെ പ്രാണൻ വെടിഞ്ഞു.
ഗഭസ്തിനേമി അപ്പോൾ ഗർഭിണിയായിരുന്നു. വിവരമറിഞ്ഞ അവർ തന്‍റെ വയർ പിളർന്ന് പിപ്പലാദന് ജന്മം നൽകി അവനെ പരിപാലിക്കാൻ മരങ്ങളെയും മൃഗങ്ങളെയും ഏൽപ്പിച്ചതിനുശേഷം മുനിയോടൊപ്പം സ്വർഗ്ഗത്തിൽ പോയിച്ചേർന്നു.
ഇത് കേട്ട പിപ്പലാദന് വല്ലാതെ കോപം വന്നു. ദേവന്മാർ കാരണമല്ലേ എനിക്ക് എന്‍റെ മാതാപിതാക്കളെ നഷ്ടപ്പെട്ടത്. അവർ ഇതിന് ശിക്ഷിക്കപ്പെടണം. പിപ്പലാദൻ തപസ്സ് ചെയ്ത് ഒരു ദുർദ്ദേവതയെ സൃഷ്ടിച്ചു. ആ ദുർദ്ദേവത ദേവന്മാരെ തുരത്താൻ തുടങ്ങി. ദേവന്മാർ പരമശിവനെ ശരണം പ്രാപിച്ചു.
ശിവഭഗവാൻ പിപ്പലാദനോട് പറഞ്ഞു - ലോകക്ഷേമത്തിനായി വലിയ ത്യാഗം ചെയ്‌ത മാതാപിതാക്കന്മാരുടെ മകനാണ് നീ. കോപവും പ്രതികാരവും നിനക്ക് ഒട്ടും ശോഭ നൽകുന്നില്ല.
പിപ്പലാദന്‍റെ മനസ്സ് മാറി. അവൻ ശിവനോട് മാപ്പപേക്ഷിച്ചു.
പിപ്പലാദൻ ആവശ്യപ്പെട്ടത് പ്രകാരം ഭഗവാൻ അവന്‍റെ മാതാപിതാക്കന്മാരെ സ്വർഗ്ഗത്തിൽനിന്നും വരുത്തി കാണിച്ചുകൊടുത്തു.
പിൽക്കാലത്ത് പിപ്പലാദൻ സ്വയം ഒരു വലിയ മുനിയായി മാറി.
പാഠങ്ങൾ
ഗുരുവായൂരിലെ ആദ്യത്തെ കൊടിമരം മലകുറുന്തോട്ടി കൊണ്ടുള്ളത് ആയിരുന്നു.
ഓം ഹ്രീം ഭം ഭദ്രകാള്യൈ നമഃ
മനസ്സമാധാനത്തിനുള്ള മന്ത്രം
ലംബോദരായ വിദ്മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തീ പ്രചോദയ....
Click here to know more..ഐശ്വര്യത്തിനായുള്ള വാസ്തു പുരുഷ് മന്ത്രം
ഓം സുരശ്രേഷ്ഠായ നമഃ. ഓം മഹാബലസമന്വിതായ നമഃ. ഓം ഗുഡാന്നാ....
Click here to know more..കാവേരീ സ്തോത്രം
കഥം സഹ്യജന്യേ സുരാമേ സജന്യേ പ്രസന്നേ വദാന്യാ ഭവേയുർവദാ....
Click here to know more..Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Festivals
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta