ബ്രഹ്മരാക്ഷസന് മുക്തി കൊടുത്ത ഭക്തൻ

ബ്രഹ്മരാക്ഷസന് മുക്തി കൊടുത്ത ഭക്തൻ

പത്മപുരാണത്തിൽനിന്നാണ് ഈ കഥ.

ഉജ്ജയിനിൽ ഒരു വിഷ്ണുഭക്‌തനുണ്ടായിരുന്നു. അയാൾ മുടങ്ങാതെ ഏകാദശിവ്രതം നോക്കുമായിരുന്നു. ആഹാരം പൂർണ്ണമായും ഒഴിവാക്കി രാത്രി മുഴുവൻ ഉറങ്ങാതെ ഭജന പാടും.

ഒരു ഏകാദശിക്ക് അയാൾ പൂജക്ക് പൂക്കൾ ശേഖരിക്കാനായി വനത്തിൽ പോയി. അവിടെവെച്ച് ഒരു ബ്രഹ്മരാക്ഷസൻ അയാളെ പിടികൂടി. തന്നെ ഭക്ഷിക്കുവാൻ മുതിർന്ന ബ്രഹ്മരാക്ഷസനോട് അയാൾ കുറച്ച് സമയം ആവശ്യപ്പെട്ടു.

'ഇന്ന് ഏകാദശിയാണ്. രാത്രി ഭഗവാനെ സ്തുതിച്ച് പാടിയതിനുശേഷം നാളെ രാവിലെ തന്നെ തിരിച്ചുവരാം. അതിനുശേഷം എന്നെ അങ്ങേയ്ക്ക് യഥേഷ്ടം ഭക്ഷിക്കാം.'

ബ്രഹ്മരാക്ഷസൻ സമ്മതിച്ചു.

വ്രതം സമാപിപ്പിച്ച് രാവിലെ മടങ്ങിവന്ന ഭക്തനോട് ബ്രഹ്മരാക്ഷസൻ പറഞ്ഞു - എനിക്ക് നിന്നെ ഭക്ഷിക്കേണ്ട, പകരം ഇന്നലെ നീ ഭജന പാടി സമ്പാദിച്ച പുണ്യം എനിക്ക് തന്നേക്കൂ.'

ഭക്തൻ പറഞ്ഞു - 'സാദ്ധ്യമല്ല.'

'എന്നാൽ അതിലല്പമെങ്കിലും എനിക്ക് തരൂ.'
താൻ ഒടുവിൽ പാടിയ പാട്ടിന്‍റെ പുണ്യം ബ്രഹ്മരാക്ഷസന് നല്കാൻ ഭക്തൻ സമ്മതിച്ചു.
അതേറ്റുവാങ്ങിയതും ബ്രഹ്മരാക്ഷസന് മോക്ഷം ലഭിച്ചു.
ഭക്തനും മരണശേഷം വിഷ്ണുലോകം പ്രാപിച്ചു.

പാഠങ്ങൾ -

  • അപാരമാണ് ഭക്തിയുടെ ശക്തി. ഏകാദശി വ്രതത്തിലൂടെ ആ ഭക്തൻ നേടിയ പുണ്യം ഒരു ബ്രഹ്മരാക്ഷസന് മക്തി കൊടുക്കാൻ വരെ പര്യാപ്തമായി.
  • വലിയ യജ്ഞങ്ങൾക്കും പൂജകൾക്കും മാത്രമല്ലാ, വിശ്വാസത്തോടെ ചെയ്യുന്ന കൊച്ചുകൊച്ചു കാര്യങ്ങൾക്കു വരെ വലിയ ഫലമുണ്ട്. 
  • ഭക്തിയാണ് അയാൾക്ക് ബ്രഹ്മരാക്ഷസനെ നേരിടാനുള്ള ശക്തി കൊടുത്തത്.
മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies