
വിവാഹശേഷം ശിവനും പാർവതിയും ഹിമാലയത്തിലെ വനത്തിൽ വസിച്ചിരുന്ന കാലം.
പാർവതി ദേവി ഭഗവാനോട് പറഞ്ഞു, 'കുഞ്ഞുങ്ങളില്ലാതെ ദാമ്പത്യജീവിതം പൂർണ്ണമാകില്ല. എനിക്ക് ഉത്തമോത്തമനായ ഒരു പുത്രൻ വേണം.
ഭഗവാൻ ദേവിക്ക് 'പുണ്യകം' എന്ന വ്രതത്തിന്‍റെ വിധി ഉപദേശിച്ച് കൊടുത്ത് ഒരു വർഷത്തേക്ക് വ്രതം അനുഷ്ഠിക്കാൻ പറഞ്ഞു. വ്രതസമാപ്തിയിൽ ദേവി പുരോഹിതനായ സനത്കുമാരനോട് ദക്ഷിണ ആവശ്യപ്പെടാൻ പറഞ്ഞു. സനത്കുമാരൻ മടിച്ച് മടിച്ച് പറഞ്ഞു, 'എനിക്ക് മഹാദേവനെത്തന്നെ ദക്ഷിണയായി തരൂ. ഇതല്ലാതെ എനിക്ക് മറ്റൊന്നും വേണ്ട.'
പുത്രനെ ലഭിക്കാനായി വ്രതമനുഷ്ഠിച്ചു. ഇവിടെയിതാ ഭർത്താവിനെത്തന്നെ നഷ്ടപ്പെടുവാൻ പോകുന്നു. ദേവി മൂർച്ഛിച്ചു വീണു. ഭഗവാൻ ദേവിയെ ഉണർത്തി പറഞ്ഞു, 'ഉചിതമായ ദക്ഷിണ കൊടുത്താൽ മാത്രമേ കർമ്മസാഫല്യമുണ്ടാകൂ. നൽകാത്ത ദക്ഷിണ കാലക്രമേണ വർദ്ധിച്ചു വലിയ ഒരു കടമായി മാറുന്നു.
എന്ന് മാത്രമല്ല ശരിയായ ദക്ഷിണ നൽകാത്തവർ കാലസൂത്രം എന്ന നരകത്തിൽ പതിക്കും.
ദേവി പറഞ്ഞു, 'ഭർത്താവിന്‍റെ ഒരംശം മാത്രമാണ് പുത്രൻ. ഭർത്താവിനെ നഷ്ടപ്പെട്ട് പുത്രനെ ലഭിച്ചത് കൊണ്ട് എന്താണ് പ്രയോജനം?'
ഇതൊരു പ്രതിസന്ധിയായി മാറി.
അപ്പോൾ അവിടെ ശംഖ്-ചക്ര-ഗദാ-പത്മ ധാരിയായി മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു.
മഹാവിഷ്ണു പറഞ്ഞു, 'ഇതൊക്കെ ലോകർക്ക് അറിവ് പകർന്നു നൽകാനുള്ള ഒരു ലീല മാത്രമാണെന്ന് മനസ്സിലാക്കണം. അല്ലെങ്കിൽ എല്ലാ വ്രതങ്ങളുടേയും സ്വരൂപമായ ദേവി പാർവതി എന്തിന് ഒരു വ്രതമനുഷ്ഠിക്കണം? സർവ്വസംഗപരിത്യാഗിയായ സനത്കുമാരൻ എന്തിന് ഇങ്ങനെയൊരു ദക്ഷിണ ചോദിക്കണം?'
'എന്നിരുന്നാലും ഇപ്പോഴത്തെ ഈ പ്രതിസന്ധിക്ക് ഞാനൊരു പരിഹാരം പറഞ്ഞു തരാം. ഉചിതമായ ദക്ഷിണ കൊടുക്കണം എന്നേയുള്ളൂ. എന്നാൽ കൊടുത്ത ദക്ഷിണ അതിന്‍റെ മൂല്യം നൽകി തിരികെ വാങ്ങുന്നതിന് തടസ്സമൊന്നുമില്ല. അതിനാൽ മഹാദേവനെ സനത്കുമാരന് ദക്ഷിണയായി നൽകിയതിനു ശേഷം മഹാദേവനെപ്പോലെ തന്നെ പവിത്രയായ പശുവിനെ മൂല്യമായി നൽകി തിരികെ വാങ്ങാവുന്നതാണ്.'
ഇത് പറഞ്ഞിട്ട് മഹാവിഷ്ണു അപ്രത്യക്ഷനായി.
ദേവി വ്രതം സമാപിച്ച് സനത്കുമാരന് മഹാദേവനെ ദക്ഷിണയായി നൽകി. എന്നിട്ട് പറഞ്ഞു, 'സ്വാമിൻ, എന്‍റെ ഭർത്താവിന് പകരമായി ഞാൻ അങ്ങേയ്ക്ക് ഒരു ലക്ഷം പശുക്കളെ നൽകാം. എനിക്ക് എന്‍റെ ഭർത്താവിനെ തിരികെ നൽകിയാലും.'
സനത്കുമാരൻ പറഞ്ഞു, 'മാറ്റക്കച്ചവടം ചെയ്യാൻ ഞാൻ വ്യാപാരിയല്ല. ഒരു ലക്ഷം പശുക്കളെക്കൊണ്ട് എനിക്കെന്താണ് പ്രയോജനം. ഞാൻ മഹാദേവനെത്തന്നെ വെച്ചുകൊള്ളാം. അദ്ദേഹത്തെ ഒരു സഹായിയായി കൂടെ കൊണ്ടുനടക്കുന്നത് എനിക്കൊരു അഭിമാനമാണ്.'
നിരാശയായി ദേവി ആത്മഹത്യക്കൊരുങ്ങി.
ആ സമയത്ത് അവിടെ ഭഗവാൻ ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ടു. ഭഗവാന്‍റെ അവർണ്ണനീയമായ സൗന്ദര്യം കണ്ട് ദേവി ചിന്തിച്ചു - പുത്രനുണ്ടാകുന്നെങ്കിൽ ഇത് പോലെയിരിക്കണം.
ശ്രീകൃഷ്ണൻ ദേവിയോട് പറഞ്ഞു, 'ദേവിയുടെ ആഗ്രഹം സഫലമാകും.'
ശ്രീകൃഷ്ണനാൽ പ്രേരിപ്പിക്കപ്പെട്ട് സനത്കുമാരൻ പറഞ്ഞു, 'ഞാൻ നന്നായി ആലോചിച്ചു. മഹാദേവനെ ദേവി തന്നെ വെച്ചോളൂ, ഭഗവാനെ കൂടെ കൂട്ടുന്നത് എന്‍റെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സമാകും.'
പ്രതിഫലമായി കപിലവർണ്ണത്തിലുള്ള ഒരു പശുവിനെ സ്വീകരിച്ച് സനത്കുമാരൻ മഹാദേവനെ തിരികെ നൽകി.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta