ഏഴ് അധോലോകങ്ങൾ

ഏഴ് അധോലോകങ്ങൾ

ഭൂമിക്ക് കീഴെ ഏഴ് ലോകങ്ങൾ ആണുള്ളത്: അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം.

അതലം: ഇവിടെ മയന്‍റെ പുത്രനായ ബലാസുരൻ  വസിക്കുന്നു. തൊണ്ണൂറ്റിയാറ് മാന്ത്രിക കലകൾ ബലാസുരനാണ് ഉണ്ടാക്കിയത്. ബലാസുരൻ കോട്ടുവായിട്ടപ്പോൾ സ്‌വൈരിണി, കാമിനി, പുംശ്ചലി എന്നിങ്ങനെ മൂന്ന് വ്യഭിചാരിണികൾ ഉത്പന്നരായി. ഇവർക്ക് ആരെയും വശീകരിക്കാനാകും. ഇവരുടെ വലയിൽ വീഴുന്ന പുരുഷന്മാർ തങ്ങൾ എല്ലാം തന്നെ നേടിയെന്ന് കരുതുകയും അഹങ്കാരം അവരുടെ വിനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

വിതലം: ഇവിടെ ഹാടകേശ്വരന്‍റെ രൂപത്തിൽ ശിവൻ പർവ്വതീദേവിയോടും ഭൂതഗണങ്ങളോടും കൂടെ വസിക്കുന്നു. ഇവിടെ നിന്നും ഉമാമഹേശ്വരന്മാരുടെ സർഗ്ഗാത്മകമായ ഊർജ്ജം ഹാടകി എന്ന നടിയുടെ രൂപത്തിൽ ഒഴുകുന്നു. ആ നദിയിലെ ചിത്രഭാനു എന്ന അഗ്നിയുടെ സാന്നിദ്ധ്യം മൂലം ഹാടകം എന്ന് പേരുള്ള വളരെ ശുദ്ധമായ ഒരിനം സ്വർണ്ണം അവിടെ ഉണ്ടാകുന്നു. ഇത് അസുരന്മാർക്ക് വളരെ പ്രിയങ്കരമാണ്.

സുതലം: ബലി ചക്രവർത്തിയുടെ ലോകമാണ് സുതലം. വാമനന്‍റെ ആജ്ഞയനുസരിച്ച് അടുത്ത ഇന്ദ്രനാകാൻ ഇവിടെയാണ് ബലി ചക്രവർത്തി കാത്തിരിക്കുന്നത്. സ്വർഗത്തേക്കാൾ സമൃദ്ധമാണ് ഈ ലോകം.

തലാതലം: ത്രിപുരങ്ങളുടെ അധിപനായിരുന്ന മയന്‍റെ ലോകമാണ് തലാതലം. ശിവൻ ത്രിപുരങ്ങളെ നശിപ്പിച്ചുവെങ്കിലും മയൻ ശിവഭക്തനായി മാറി. ശിവാജ്ഞയാൽ മയൻ ഇപ്പോൾ തലാതലത്തിന്‍റെ അധിപതിയായി കഴിയുന്നു.

മഹാതലം: കദ്രുപുത്രന്മാരായ തക്ഷകൻ, കാളിയൻ, സുഷേണൻ തുടങ്ങിയ ഉഗ്രനാഗങ്ങൾ കുടുംബങ്ങളോടൊപ്പം ഇവിടെ കഴിയുന്നു. ഗരുഡനെ ഭയന്നാണ് ഇവരിവിടെ കഴിയുന്നത്.

രസാതലം: ദൈത്യരുടേയും ദാനവരുടേയും പണികളുടേയും ലോകമാണിത്. ഇവിടെയവർ ദേവന്മാരെ ഭയന്ന് കഴിയുന്നു.

പാതാളം: വാസുകി, ശംഖൻ തുടങ്ങിയ ഉത്തമ നാഗങ്ങളുടെ ലോകമാണ് പാതാളം. ഇവർ ധരിച്ചിരിക്കുന്ന രത്നങ്ങളുടെ കാന്തിയാൽ പാതാളമെങ്ങും പ്രകാശിക്കുന്നു.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies