നടരാജന്‍റെ നൃത്തത്തിലെ പ്രതീകാത്മകത

നടരാജന്‍റെ നൃത്തത്തിലെ പ്രതീകാത്മകത

ശിവന്‍റെ നടരാജരൂപം അദ്ധ്യാത്മത്തിലും കലയിലും ആഴത്തിലുള്ള പ്രതീകാത്മകത ഉൾക്കൊള്ളുന്നു. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്ന ദൈവീകനൃത്തത്തിലെ താളം നടരാജസ്വരൂപത്തിൽ അടങ്ങിയിരിക്കുന്നു.

നാല് കരങ്ങൾ: 

നടരാജന് നാല് കരങ്ങളുണ്ട്.

  • മുകളിലെ വലത് കൈ: ഡമരു പിടിച്ചിരിക്കുന്നു. സൃഷ്ടിയുടെ ശബ്ദമാണ് ഡമരുവിന്‍റേത്.
  • താഴെയുള്ള വലത് കൈ: അനുഗ്രഹമുദ്രയിൽ ഉയർത്തിയിരിക്കുന്നു. ഇത് സംരക്ഷണത്തെ സൂചിപ്പിക്കുന്നു.
  • മുകളിലെ ഇടത് കൈ: അഗ്നിജ്വാല വഹിക്കുന്നു. ഇത് പ്രളയാഗ്നിയിലൂടെ സംഹാരത്തെ സൂചിപ്പിക്കുന്നു.
  • താഴെയുള്ള ഇടത് കൈ: താഴേക്ക് ചൂണ്ടി സംഹാരത്തിനുശേഷം പ്രപഞ്ചത്തെ ആണു രൂപത്തിൽ ചുരുക്കി അടുത്ത സൃഷ്ടി തുടങ്ങുന്നത് വരെ സൂക്ഷിക്കുന്ന തിരോഭാവത്തെ സൂചിപ്പിക്കുന്നു. മുകളിലേക്കുള്ളത് വികാസവും താഴെക്കുള്ളത് സങ്കോചവുമാണല്ലോ?

പാദങ്ങളുടെ നില:

  • വലത് കാൽ: അജ്ഞാനത്താൽ ബന്ധിതനായ അപസ്മാരപുരുഷന്‍റെ മുകളിൽ ചവിട്ടിനിൽക്കുന്നു. ഇത് തമോഗുണങ്ങൾക്ക് മേൽ ഭഗവാനുള്ള നിയന്ത്രണത്തെ പ്രതിനിധീകരിക്കുന്നു.
  • ഉയർത്തിയ ഇടത് കാൽ: തന്‍റെ പാദമാണ് എല്ലാവരുടേയും അഭയസ്ഥാനമെന്നും തന്‍റെ അനുഗ്രഹമാണ് മോക്ഷത്തിന് നിദാനമെന്നും കാണിക്കുന്നു.

അഗ്നിവലയം: നടരാജനെ ചുറ്റിയിരിക്കുന്നു അഗ്നിവലയം എല്ലാറ്റിനേയും ഭക്ഷിക്കുന്ന കാലത്തെയാണ് സൂചിപ്പിക്കുന്നത്.

സർപ്പം: നടരാജന്‍റെ അരക്കെട്ടിലെ സർപ്പം കുണ്ഡലിനി ശക്തിയാണ്.

 സൃഷ്ടി - സ്ഥിതി - സംഹാരം - തിരോഭാവം - അനുഗ്രഹം എന്ന ശിവന്‍റെ പഞ്ചകൃത്യങ്ങളുടെ മൂർത്തിമത് ഭാവമാണ് നടരാജരൂപം. നടരാജന്‍റെ നൃത്തം വെറുമൊരു പ്രതീകമല്ല, അത് ഓരോ അണുതലത്തിലും ഓരോ നിമിഷവും  സംഭവിക്കുന്ന യാഥാർത്ഥ്യമാണ്.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies