
ഫ്‌ളൈറ്റിലെ കാബിൻ ക്രൂ എങ്ങനെയാണ് പെരുമാറുന്നതെന്ന് കണ്ടിട്ടില്ലേ? വിനയത്തോടെയും സൗമ്യതയോടെയും ആയിരിക്കും അവർ പെരുമാറുന്നത്. അവരുടെ പ്രതികരണങ്ങളും ശരീരഭാഷയുമെല്ലാം പ്രോഗ്രാം ചെയ്തത് പോലെയാണ്. ഇത് എല്ലാ തൊഴിലുകൾക്കും ബാധകമാണ്. അഭിഭാഷകർ കോടതിയിൽ പെരുമാറുന്നത്, ഡോക്ടർമാർ ആശുപത്രിയിൽ പെരുമാറുന്നത്, പോലീസുകാർ ഡ്യൂട്ടി സമയത്ത് പെരുമാറുന്നത് - ഇതിനൊക്കെ ഒരു പ്രത്യേക പാറ്റേൺ ഉണ്ട്. എന്നാൽ ഇവരൊക്കെ സ്വന്തം വീടുകളിൽ അതേപോലെ തന്നെയാണോ പെരുമാറുന്നത്?
ആയിരിക്കില്ല.
'ഞാൻ' എന്നതിനെപ്പറ്റി നമ്മുടെ തന്നെ നിർവ്വചനം സാഹചര്യങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. കുടുബങ്ങളോടുകൂടിയിരിക്കുന്ന ഒരു വ്യക്തിക്ക് 'നമ്മളും' 'മറ്റുള്ളവരും' ആയിരിക്കും അപ്പോൾ. അതേയാൾ കുറെ പുരുഷന്മാരോടുകൂടിയിരിക്കുമ്പോൾ സ്ത്രീകളെല്ലാം 'പുറംലോകക്കാർ' ആണ്. അപ്പോൾ സ്ത്രീവിമോചനത്തെ പരിഹസിക്കും. അതേയാൾ ഒരു പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്ക് ചേരുന്ന സമയത്ത് ആ കൂട്ടത്തിൽ ഉള്ളവരല്ലാതെ മറ്റുള്ളവരെല്ലാം 'പുറംലോകക്കാർ' ആണ്.
ഇത് മനുഷ്യന് മാത്രമുള്ള ഒരു കഴിവാണ്. എന്തുമായും താദാത്മ്യം പ്രാപിക്കാൻ കഴിയും. നമ്മുടെ മനസ്സും ഭാവനയും അനുസരിച്ചാണ് ഇതിരിക്കുന്നത്.
ഇതിനെ എങ്ങനെയാണ് നല്ല രീതിയിൽ പ്രയോജനപ്പെടുത്താവുന്നത്?
പ്രഹ്ളാദൻ ഹിരണ്യകശിപുവിനോട് പറയുന്നു -
ഏതേ ഭിന്നദൃശാം ദൈത്യാ വികല്പാഃ കഥിതാ മയാ
കൃത്വാഭ്യുപഗമം തത്ര സംക്ഷേപഃ ശ്രൂയതാം മമ
വിസ്താരഃ സർവ്വഭൂതസ്യ വിഷ്ണോഃ സർവ്വമിദം ജഗത്
ദ്രഷ്ടവ്യമാത്മവത്തസ്മാദഭേദേന വിചക്ഷണൈഃ
ഈ കാണുന്ന പ്രപഞ്ചം മുഴുവൻ വിഷ്ണുവിന്‍റെ വികസിതരൂപമാണ്, അങ്ങും ഞാനും എല്ലാം തന്നെ.
അങ്ങനെയുള്ളപ്പോൾ 'എന്നിൽ നിന്നും അന്യമായി മറ്റൊന്നില്ല' എന്ന ബോധം ഉണ്ടാക്കിയെടുക്കണം. മുകളിൽ കൊടുത്ത ഉദാഹരണങ്ങൾ നോക്കിയാൽ മനസ്സിലാകും - ഇതത്ര ദുഷ്കരമൊന്നുമല്ല. നമ്മൾ പ്രതിദിനം ചെയ്തുകൊണ്ടിരിക്കുന്നതാണ്. 'ഞാനാര്' എന്നതിന്‍റെ നിർവ്വചനം നമുക്ക് നിഷ്പ്രയാസം മനസ്സിൽ ഉറപ്പിക്കാവുന്നതേ ഉള്ളൂ.
എന്നിൽ നിന്നും വ്യത്യസ്തമായും അന്യമായും മറ്റൊന്നില്ല എന്നത് മാത്രമാണ് സത്യം. മറ്റേതെല്ലാം മായയാണ്, സാങ്കൽപികമാണ് . തന്നെ കുടുംബാംഗമായും പുരുഷനായും ഇന്ന സ്‌കൂളിലെ പൂർവ്വവിദ്യാർഥിയായും അപ്പപ്പോൾ കണക്കാക്കുന്നത് പോലെ.
നമ്മുടെ ഋഷിമാർ പഠിപ്പിക്കുന്നത് ഇത് തന്നെയാണ് -
ദ്രഷ്ടവ്യമാത്മവത്തസ്മാദഭേദേന വിചക്ഷണൈഃ
എല്ലാറ്റിനേയും നീയായിത്തന്നെ കാണുക. നീയല്ലാതെ മറ്റൊന്നുമില്ല. തത്ത്വമസി. നീ തന്നെയാണ് ബ്രഹ്മം. നീ തന്നെയാണ് എല്ലാം.
'ഞാനും' 'നീയും', അല്ലെങ്കിൽ 'നമ്മളും' 'അവരും' എന്ന ചിന്താഗതി അസുരന്മാരുടേതാണ്. ഇത് വെടിഞ്ഞാലേ ഈശ്വരസാക്ഷാത്കാരം ഉണ്ടാകൂ.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta