ധൃതരാഷ്ട്രർ അന്ധനായതെങ്ങനെ?

ധൃതരാഷ്ട്രർ അന്ധനായതെങ്ങനെ?

സത്യവതിയുടെ പുത്രന്മാരായിരുന്നു ചിത്രാംഗദനും വിചിത്രവീര്യനും. അവിവാഹിതനായിരുന്ന ചിത്രാംഗദൻ ഒരു ഗന്ധർവനുമായുണ്ടായ യുദ്ധത്തിൽ കൊല്ലപ്പെട്ടു. വിചിത്രവീര്യൻ കാശി രാജാവിന്‍റെ പുത്രിമാരായ അംബികയേയും അംബാലികയേയും വിവാഹം കഴിച്ചു. എന്നാൽ സന്താനങ്ങളില്ലാതെ വിചിത്രവീര്യനും രോഗബാധയാൽ മരണമടഞ്ഞു. ശാന്തനുവിന്‍റെ തന്നെ പുത്രനാണല്ലോ ഭീഷ്മർ. മഹാഭാരത കാലഘട്ടത്തിൽ സന്താനരഹിതയായ വിധവയ്ക്ക് വംശം നിലനിർത്താനായി അന്യപുരുഷനിൽ നിന്നും ഗർഭം ധരിക്കാം എന്ന ധർമ്മം നിലനിന്നിരുന്നു. 'നിയോഗം' എന്നായിരുന്നു ഇതിന്‍റെ പേര്.

ഇത് പ്രകാരം സത്യവതി ഭീഷ്മരോട് തന്‍റെ അനുജനായ വിചിത്രവീര്യന്‍റെ പത്നിമാരിൽ സന്താനോത്‌പത്തി ചെയ്യാൻ ആവശ്യപ്പെട്ടു. ശാന്തനുവിന്‍റേയും ഗംഗയുടേയും പുത്രനാണല്ലോ ഭീഷ്മർ. പിന്നീട് ശാന്തനു സത്യവതിയെ വിവാഹം കഴിച്ചപ്പോൾ, അവരുടെ സന്താനങ്ങൾക്ക് രാജ്യം ലഭിക്കുന്നതിന് തടസ്സമാകാതിരിക്കാൻ ഭീഷ്മർ ആജീവനം ബ്രഹ്മചാരിയായിരിക്കാമെന്ന് ശപഥമെടുത്തിരുന്നു.

ഭീഷ്മർ സത്യവതിയുടെ ആവശ്യം ബഹുമാനപുരസ്സരം നിരസിച്ചു. പകരം സത്യവതീപുത്രനായ വ്യാസനെക്കൊണ്ട് നിയോഗം ചെയ്യിക്കാമെന്ന് അഭിപ്രായപ്പെട്ടു.

സത്യവതി വ്യാസനെ വിളിച്ചുവരുത്തി തൻറെ ആവശ്യമറിയിച്ചു. വ്യാസൻ  വിരൂപനായിരുന്നു. അംബികയും അംബാലികയും തന്‍റെ ഭയാനകമായ രൂപം, ദുർഗന്ധം, വേഷം എന്നിവയൊക്കെ സഹിക്കേണ്ടി വരുമെന്ന് വ്യാസൻ പറഞ്ഞു. 

ഇതിനെത്തുടർന്ന് സത്യവതി അംബികയെ പറഞ്ഞു മനസ്സിലാക്കി ഗർഭധാരണത്തിനായി തയ്യാറെടുപ്പിച്ചു. സംഗം ചെയ്യാനെത്തിയ വ്യാസന്‍റെ ഭീകരമായ രൂപം കണ്ട് അംബിക കണ്ണുകൾ ഇറക്കിയടച്ചു. 

ഉദ്ദേശ്യം സാധിച്ച് പുറത്തുവന്ന വ്യാസനോട് സത്യവതി ചോദിച്ചു, 'ഇവൾക്ക് ഗുണവാനായ ഒരു രാജപുത്രൻ പിറക്കുമോ'

വ്യാസൻ പറഞ്ഞു, 'പതിനായിരം ആനകളുടെ ശക്തിയുള്ളവനും വിദ്വാനുമായ ഒരു പുത്രൻ ഇവൾക്ക് ജനിക്കും. പക്ഷെ, അമ്മ ചെയ്ത തെറ്റിന്‍റെ  (വ്യാസന് നേരെ കണ്ണുകൾ അടച്ചതിന്‍റെ) ഫലമായി അവൻ അന്ധനായിരിക്കും.

ഒരന്ധൻ എങ്ങനെ രാജ്യം ഭരിക്കും?

അംബികയുടെ പ്രസവശേഷം വ്യാസൻ വീണ്ടും വിളിച്ചുവരുത്തപ്പെട്ടു. ഇത്തവണ അംബാലികയുടെ ഊഴമായിരുന്നു. സംഗം ചെയ്യാനെത്തിയ വ്യാസന്‍റെ ഭയാനക രൂപം കണ്ട് അംബാലിക ഭയന്ന് വിളറി വെളുത്തു. അവൾക്ക് പിറന്ന മകൻ പാണ്ഡുര (വിളറി വെളുത്ത) നിറത്തോട് കൂടിയവനായി. പാണ്ഡു എന്ന് തന്നെ നാമകരണവും ചെയ്യപ്പെട്ടു.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies