
ദേവാസുരയുദ്ധങ്ങളിൽ ദേവന്മാർ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. പലപ്പോഴും സ്വർഗ്ഗം വിട്ട് ഓടിപ്പോകേണ്ടതായും വന്നിട്ടുണ്ട്. അങ്ങനെ ഒരു സന്ദർഭത്തിൽ ദേവന്മാർ ഒരു ശാശ്വത പരിഹാരത്തിനായി മഹാവിഷ്ണുവിനെ സമീപിച്ചു. ഭഗവാൻ പറഞ്ഞു, 'ശുക്രാചാര്യന് സഞ്ജീവനി വിദ്യ അറിയാം. യുദ്ധത്തിൽ മരിച്ചുവീഴുന്ന അസുരന്മാരെ അദ്ദേഹം പുനരുജ്ജീവിപ്പിക്കും. അതാണ് അവരുടെ കരുത്ത്. അവരെ എതിരിടണമെങ്കിൽ നിങ്ങളും അമരത്വം നേടണം. അതിനുള്ള വഴി പറഞ്ഞു തരാം.'
'മന്ദര പർവ്വതത്തിൽ ധാരാളം ഔഷധ സസ്യങ്ങളും ധാതുക്കളും ഉണ്ട്. അവയുടെയൊക്കെ രസം ക്ഷീരസാഗരത്തിൽ അലിയിച്ച് ഒരു ഔഷധക്കൂട്ട് (അമൃത്) ഉണ്ടാക്കിയാൽ അതിന് മരണത്തെ അതിജീവിപ്പിക്കാനാകും.
സർവൗഷധീഃ സമാവാപ്യ സർവരത്നാനി ചൈവ ഹ മന്ദധ്വമുദധിം ദേവാ വേത്സ്യധ്വമമൃതം തതഃ
തേഷാമമൃതവീര്യാണാം രസാനാം പയസൈവ ച അമരത്വം സുരാ ജഗ്മുഃ കാഞ്ചനസ്യ ച നിഃസ്രവാത്
എന്നാൽ ഇത് നിങ്ങളെക്കൊണ്ട് മാത്രം സാധിക്കാവുന്ന കാര്യമല്ല. ദേവന്മാരും അസുരന്മാരും ഒത്തുചേർന്ന് പരിശ്രമിച്ചാലേ ഇത് സാധ്യമാവൂ. അതിനായി പകുതി അമൃത് നിങ്ങൾക്കും തരാം എന്നവർക്ക് വാഗ്ദാനം ചെയ്യണം. മേൽക്കൊണ്ടുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.'
പാലിന് സ്വതവേ ഔഷധഗുണമുണ്ട്. പശുക്കൾ ഭക്ഷിക്കുന്ന പലതരം സസ്യങ്ങളുടെ ഔഷധഗുണം പാലിനുമുണ്ടാകും. ആയുർവേദത്തിലെ പല ഔഷധങ്ങളും പാലും നെയ്യും ആധാരമാക്കിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് ക്ഷീരസാഗരം തിരഞ്ഞെടുത്തത്.
11000 യോജന ഭൂമിക്ക് മുകളിലും 11000 യോജന ഭൂമിക്കടിയിലുമായാണ് മന്ദര പർവ്വതം നിലകൊണ്ടിരുന്നത്.അതിലുണ്ടായിരുന്ന കോടിക്കണക്കിന് ഔഷധച്ചെടികളുടേയും ധാതുക്കളുടേയും സാരമാണ് ഒടുവിൽ ഒരു കുടം അമൃതായി മാറിയത്. മന്ദരപർവ്വതത്തെ കടകോൽ പോലെ കടഞ്ഞപ്പോൾ പരസ്പരം ഞെരിഞ്ഞമർന്ന് സസ്യങ്ങളുടെയും മറ്റും രസം ക്ഷീരസാഗരത്തിൽ ലയിച്ചുചേർന്നു.
ആദിശേഷനാണ് മന്ദര പർവ്വതത്തെ പിഴുതെടുത്ത് കൊണ്ടുവന്നത്. എന്നാൽ ക്ഷീരസാഗര മദ്ധ്യത്തിൽ അതിനെ മുങ്ങിപ്പോകാതെ എങ്ങനെ ഉയർത്തി നിർത്തും? ഉയർന്നു നിന്നാലല്ലേ കടയാൻ സാധിക്കുകയുള്ളൂ? അതിനായി ഭഗവാൻ കൂർമ്മമായി അവതാരമെടുത്തു. തന്റെ പുറത്ത് മന്ദര പർവ്വതത്തെ താങ്ങി നിർത്തി. വാസുകിയെ കയറാക്കി അങ്ങനെ ക്ഷീരസാഗരം കടയപ്പെട്ടു.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta