അഹങ്കാരം എന്ന വന്‍മരത്തിനരികില്‍ ഭക്തിയെന്ന കുഞ്ഞുലത വളരില്ല

0:00 0:00

അഹങ്കാരം എന്ന വന്‍മരത്തിനരികില്‍ ഭക്തിയെന്ന കുഞ്ഞുലത വളരില്ല

ദംഭായ വന്മരമതിന്നുള്ളിൽ നിന്നു ചില
കൊമ്പും തളിർത്തവധിയില്ലാത്ത കായ്‌കനികൾ
അൻപോടിതത്തരുവിൽ വാഴായ്‌വതിന്നു ഗതി
നിൻ പാദഭക്തി ഹരി നാരായണായ നമഃ

ദംഭം അഹങ്കാരം. അഹങ്കാരം എന്നാൽ ഞാൻ എന്ന വിചാരം. ഇതുള്ളിൽ ഉണ്ടെങ്കിൽ എനിക്ക് ഇതുവേണം എനിക്ക് അതുവേണം എന്ന കാമം ആശ വരും. അഹങ്കാരം ഉണ്ടെങ്കിൽ എന്നോട് കളിക്കുന്നോ ഞാൻ ആരാണെന്ന് അറിയാമോ നിന്നെ കാണിച്ചുതരാം ക്രോധം. എനിക്ക് ഇത്രയും പോര ഇനിയും വേണം. ഒരു വീട് പോരാ താമസിക്കാൻ. സെക്കൻഡ് ഹോമും ഹോളിഡേ ഹോമും വേണം. ഇൻകം ടാക്സ് കുറയ്ക്കാനുള്ള ഹോമും ദുബായിൽ ഒരു ഹോമും ഇടയ്ക്കിടെ പോകുന്ന ഊട്ടിയിൽ ഒരു ഹോമും എല്ലാം വേണം. ഇതെല്ലാം ഞാൻ എന്ന അഹങ്കാരത്തിൽ നിന്നാണ് തുടങ്ങുന്നത് ലോഭം. അവരൊക്കെ തമിഴന്മാരല്ലേ ബംഗാളികളല്ലേ നമ്മളെ പോലെ ഒന്നും കുളിക്കില്ല വൃത്തിയും വെടിപ്പുമില്ല മോഹം അജ്ഞാനം.  മദം പിടിച്ച ആനയെ പോലുള്ള പെരുമാറ്റം തന്നെ ആർക്കും തൊടാനാവില്ല എന്ന വിചാരം. മാത്സര്യം മത്സര ബുദ്ധി മറ്റുള്ളവരെ പിന്തള്ളി മുന്നേറണം എന്ന വിചാരം. ഇതൊക്കെ ദംഭം എന്ന വൃക്ഷത്തിൽ നിന്നും പുറത്തേക്ക് വരുന്ന ശാഖകൾ. ഞാൻ എന്ന വിചാരം ഇല്ലെങ്കിൽ ഇതൊന്നും ഉണ്ടാവില്ല. ഈ ശാഖകൾ പുറത്തേക്ക് വന്നാൽ അവയിൽ കായ്കൾ ഉണ്ടാകും. എന്താണ് ഈ കായ്കൾ. കാമം ചെയ്യിപ്പിക്കുന്ന കർമ്മങ്ങൾ. ക്രോധം ചെയ്യിപ്പിക്കുന്ന കർമ്മങ്ങൾ. ലോഭം ചെയ്യിപ്പിക്കുന്ന കർമ്മങ്ങൾ. മോഹം ചെയ്യിപ്പിക്കുന്ന കർമ്മങ്ങൾ. മദം ചെയ്യിപ്പിക്കുന്ന കർമ്മങ്ങൾ. മാത്സര്യം ചെയ്യിപ്പിക്കുന്ന കർമ്മങ്ങൾ. ഈ കായ്കൾ പഴുക്കും. പഴുത്ത് താഴെ വീഴും. അതിലെ വിത്തുകൾ പക്ഷികളും മൃഗങ്ങളും മറ്റും പഴം തിന്ന് അവിടെവിടെ കൊണ്ട് ഇടും. ആ വിത്തുകൾ പൊട്ടി മുളച്ച് പുതിയ മരങ്ങൾ ഉണ്ടാകും. നമ്മൾ ചെയ്യുന്ന ഓരോ കർമ്മവും ഒന്നിനെയും അവസാനിപ്പിക്കുകയല്ല ഒരു 1000 കാര്യങ്ങളെ തുടങ്ങി വയ്ക്കുകയാണ് ചെയ്യുന്നത്. വീടില്ലാത്ത ഒരാൾ താമസിക്കാൻ ഒരു വീട് വെച്ചാൽ വീട് വയ്ക്കുന്നത് തന്നെ വലിയൊരു കാര്യം. 1000 കാര്യങ്ങൾ കൂട്ടിക്കെട്ടി സാധിച്ചെടുത്താലേ ഒരു വീടുണ്ടാകൂ. ഉണ്ടാക്കിക്കഴിഞ്ഞു എന്ന് വെച്ചാൽ ടാക്സ് അടയ്ക്കണം. ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കണം. തൂത്തുവാരി വൃത്തിയാക്കി  വെക്കണം. ഇടയ്ക്കിടയ്ക്ക് പെയിൻറ്  അടിക്കണം. കള്ളൻ കേറാതെ നോക്കണം. ഇത് ഓരോന്നും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പുതിയ ബന്ധങ്ങൾ അവയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഒന്നും സമാധാനത്തിലേക്കല്ല. ഓരോ കർമ്മവും കൂടുതൽ സങ്കീർണ്ണതകളിലേക്കാണ് കൊണ്ട് വിടുന്നത്. അങ്ങനെ ഞാൻ എന്ന വൃക്ഷം കുറച്ചു സമയം കൊണ്ട് ഒരു വനമായി മാറും. ഇതിനിടെ ഭക്തി എന്ന ചെറിയ വള്ളിക്ക് ലതയ്ക്ക് എവിടെയാണ് സ്ഥാനം. ഇതീ മരത്തിൽ ചുറ്റി കയറില്ല പിടിച്ച് കയറില്ല. ഈ ഞാൻ എന്ന ഭാവത്തെ ആശ്രയിച്ച് ഭക്തി പടർന്നു കയറില്ല. ഇങ്ങനെയുള്ള ഒരു മഹാവനത്തിൽ കുറച്ചു സമയം കൊണ്ട് വെളിച്ചവും വായുവും കിട്ടാതെ ആ വള്ളി നശിച്ചുപോകും. അതുകൊണ്ട് ആദ്യം ചെയ്യേണ്ടുന്ന കാര്യം ഈ കാടും പടലും ഒക്കെ വെട്ടി നശിപ്പിക്കണം. എന്നിട്ട് വേണം ഭക്തി എന്ന വള്ളിയെ നടാൻ. എളുപ്പമല്ല. നമ്മൾ വിചാരിച്ചാൽ സാധിക്കില്ല. ഭഗവാൻ പ്രസാദിച്ചാലേ അതും സാധിക്കൂ. 

മലയാളം

മലയാളം

ഹരിനാമ കീര്‍ത്തനം

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies