അശ്വതി നക്ഷത്രം

 

മേടം രാശിയുടെ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിറ്റ് വരെ വ്യാപിച്ച് കിടക്കുന്ന നക്ഷത്രമാണ് അശ്വതി. 

ആധുനിക ജ്യോതിശ്ശാസ്ത്രം അനുസരിച്ചുള്ള ബീറ്റ, ഗാമ ഏറിയേറ്റിസ് എന്നീ നക്ഷത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

സംസ്കൃതത്തില്‍ അശ്വിനി എന്നറിയപ്പെടുന്ന അശ്വതിക്ക് വേദത്തില്‍ അശ്വയുക്ക് എന്നും ഒരു പേരുണ്ട്.

 

Click below to watch video - അശ്വതി നക്ഷത്രം 

 

നിങ്ങൾ അശ്വതി നക്ഷത്രത്തിൽ ജനിച്ച ആളാണെങ്കിൽ ഇതു കാണാതെ പോകരുത് ! SPECIALITIES OF STAR ASWATHY

 

സ്വഭാവം, ഗുണങ്ങള്‍

 • ബുദ്ധിശക്തി
 • ധൈര്യം
 • സാമര്‍ത്ഥ്യം
 • ഓര്‍മ്മശക്തി
 • അറിവ് നേടാനുള്ള ആഗ്രഹം
 • വലിയ കണ്ണുകള്‍
 • ഉയര്‍ന്ന നെറ്റിത്തടം
 • ശാന്ത സ്വഭാവം
 • വിനയം
 • ആര്‍ക്കും വഴങ്ങാത്ത സ്വഭാവം
 • പിടിവാശി
 • ഉറച്ച തീരുമാനങ്ങള്‍
 • സഹായിക്കാന്‍ ഇഷ്ടം
 • കഠിനാധ്വാനം
 • ചിലരില്‍ മദ്യപാനാസക്തി
 • കൈപ്പുണ്യം
 • ജനപ്രിയത
 • ഭാഗ്യശാലി
 • സത്യസന്ധത
 • നേരായ മാര്‍ഗ്ഗത്തില്‍ നടക്കല്‍
 • ബഹുമാനിക്കപ്പെടും
 • ഉപദേശിക്കാനുള്ള കഴിവ്
 • ജ്യോതിഷം തുടങ്ങിയവയില്‍ താല്‍പര്യം
 • നിയന്ത്രണം വിട്ടുള്ള ചിലവ്
 • മുന്‍കോപം
 • എപ്പോഴും തിടുക്കത്തിലായിരിക്കും
 • വാചാലത
 • കലഹപ്രിയത
 • യാത്രകള്‍ ഇഷ്ടം
 • സഹോദരീ സഹോദരന്മാരുമായി പ്രശ്നങ്ങള്‍
 • വസ്തുവകകളെ പറ്റി ചിന്ത
 • പരിമിതമായ സമ്പത്ത്

 

പ്രതികൂല നക്ഷത്രങ്ങള്‍

 • കാര്‍ത്തിക
 • മകയിരം
 • പുണര്‍തം
 • വിശാഖം നാലാം പാദം
 • അനിഴം
 • കേട്ട

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം

 

ആരോഗ്യ പ്രശ്നങ്ങള്‍

 • തലക്ക് പരുക്ക്
 • വ്രണങ്ങള്‍
 • മോഹാലസ്യം
 • മസ്തിഷ്കത്തില്‍ രക്തം കട്ട പിടിക്കുക
 • മസ്തിഷ്കത്തില്‍ രക്തസ്രാവം
 • മസ്തിഷ്കജ്വരം
 • വാതം മൂലമുള്ള വേദനകള്‍
 • പക്ഷാഘാതം
 • അപസ്മാരം
 • ഉറക്കമില്ലായ്മ
 • വസൂരി
 • മലേറിയ

 

അശ്വതി നക്ഷത്രത്തിന്‍റെ ദോഷം

അശ്വതിയുടെ ആദ്യ പാദത്തിന് ഗണ്ഡാന്ത ദോഷമുണ്ട്. 

ഇതില്‍ ജനിച്ചവര്‍ കുടുംബത്തിന് ദുഷ്പേര് വരുത്താന്‍ സാദ്ധ്യതയുണ്ട്. 

ശാന്തി കര്‍മ്മങ്ങള്‍ ചെയ്യണം.

 

തൊഴില്‍

ബുദ്ധിസാമര്‍ത്ഥ്യവും കഠിനാധ്വാനവും കൈമുതലായുള്ള ഇവര്‍ തൊഴില്‍ രംഗത്ത് നന്നായി മുന്നേറും. 

കോപവും എടുത്ത് ചാട്ടവും നിയന്ത്രിക്കാന്‍ ശ്രമിക്കണം.

അനുകൂലമായ ചില തൊഴിലുകള്‍ -

 • പോലീസ്
 • മിലിട്ടറി
 • സ്വയം തൊഴില്‍
 • ഇരുമ്പ്, ചെമ്പ് വ്യവസായം
 • വക്കീല്‍
 • ജഡ്ജി
 • അദ്ധ്യാപനം
 • പത്രപ്രവര്‍ത്തനം
 • രചന
 • ഡോക്ട‍ര്‍
 • കുതിരയുമായി ബന്ധപ്പെട്ട തൊഴില്‍
 • യോഗ

 

അശ്വതി നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

ഇവര്‍ക്ക് വജ്രം ശുഭമല്ല.

 

അനുകൂലമായ രത്നം

വൈഡൂര്യം.

 

അനുകൂലമായ നിറം

ചുവപ്പ്

 

അശ്വതി നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് അശ്വതി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

 • ഒന്നാം പാദം - ചൂ
 • രണ്ടാം പാദം - ചേ 
 • മൂന്നാം പാദം - ചോ 
 • നാലാം പാദം - ലാ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

അം, ക്ഷ, ച, ഛ, ജ, ഝ, ഞ, യ, ര, ല, വ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

 

വിവാഹജീവിതം

അശ്വതി നക്ഷത്രക്കാര്‍ മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയില്ലാ.

 വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ വിശാലമനസ്കതയുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. 

ദാമ്പത്യത്തില്‍ വിശ്വാസ്യത പുലര്‍ത്തുന്നവരായിരിക്കും അശ്വതി നക്ഷത്രക്കാര്‍.

പങ്കാളിയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് നിറവേറ്റും. 

കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ താല്‍പര്യത്തോടെ ഏറ്റെടുത്ത് നടത്തും.

സരളവും ഇണങ്ങിച്ചേര്‍ന്ന് പോകുന്നതുമായ പ്രകൃതം. 

വിവാഹശേഷും അച്ഛനമ്മമാരോടും സഹോദരങ്ങളോടും ബന്ധം പുലര്‍ത്തും.

 

പരിഹാരങ്ങള്‍

അശ്വതി നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ചൊവ്വായുടേയും, വ്യാഴത്തിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ലാ. ഈ പരിഹാരങ്ങള്‍ ചെയ്യാം. 

 

 

മന്ത്രം

ഓം അശ്വിനീകുമാരാഭ്യാം നമഃ

 

അശ്വതി നക്ഷത്രം

 • ദേവത - അശ്വിനീകുമാരന്മാര്‍
 • അധിപന്‍ - കേതു
 • മൃഗം - കുതിര
 • പക്ഷി - പുള്ള്
 • വൃക്ഷം - കാഞ്ഞിരം
 • ഭൂതം - ഭൂമി
 • ഗണം - ദേവഗണം
 • യോനി - അശ്വം
 • നാഡി - ആദ്യം
 • ചിഹ്നം - കുതിരയുടെ തല

 

Ashwati Nakshatra Symbol

Recommended for you

പഠിപ്പില്‍ വിജയം തേടി ശ്രീകൃഷ്ണനോട് പ്രാര്‍ഥന

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2022 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize